Pages

Friday, December 28, 2012

NORTH INDIA SHIVERS


കൊടുംശൈത്യം
 വടക്കേയിന്ത്യയില്‍ 40 പേര്‍ മരിച്ചു

വടക്കേയിന്ത്യയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും അനുഭവപ്പെടുന്ന കൊടുംശൈത്യത്തില്‍ മരിച്ചവരുടെ എണ്ണം 40 കവിഞ്ഞു. ഉത്തര്‍പ്രദേശില്‍ മാത്രം 24 മണിക്കൂറിനുള്ളില്‍ കുറഞ്ഞത് 30 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. ഉത്തര്‍പ്രദേശിന്റെ പല പ്രദേശങ്ങളിലും നാല് ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാണ് താപനില. ഭവനരഹിതര്‍ക്കും സാധുക്കള്‍ക്കും പുതപ്പും കമ്പിളിയും വിതരണം ചെയ്യാന്‍ 15 കോടി രൂപ സംസ്ഥാനസര്‍ക്കാര്‍ അനുവദിച്ചു. 

തണുപ്പ് സഹിക്കാനാവാതെ ബീഹാറില്‍ വ്യാഴാഴ്ച 11 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. പഞ്ചാബില്‍ മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഹിമാചല്‍ പ്രദേശിലെ മിക്ക ഭാഗങ്ങളിലും മഞ്ഞുവീഴ്ചയുണ്ടായി.
 
തലസ്ഥാനമായ ഡല്‍ഹിയില്‍ ശരാശരി 16.6 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്താറുള്ള സമയമാണിത്. പക്ഷേ, അതിലും നാലു ഡിഗ്രി താഴെയാണ് ഇപ്പോള്‍ താപനില.

പ്രൊഫ് ജോണ്‍ കുരാക്കാര്‍

No comments: