Pages

Sunday, December 16, 2012

MISSILE NIRBHAY SET FOR DECEMBER LAUNCH


ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യസബ്‌സോണിക് ക്രൂസ് മിസൈല്‍ “നിര്‍ഭയ് “വരുന്നു
‘Nirbhay’, the desi version of Tomahawk subsonic cruise missile, will be ready for flight trials in December.Designed and developed at the city-based Aeronautical Development Establishment (ADE), a Defence Research and Development Organisation (DRDO) unit, the two-stage missile has a range of about 1,000 km. It can travel at a speed of 0.7 Mach, performing multiple manoeuvres, before hitting the target.‘Nirbhay’ (meaning fearless) will be India’s first subsonic cruise missile, capable of being launched from different platforms. It is also India’s first made-in-Bangalore missile, developed outside the DRDO’s Missile Complex in Hyderabad.Sources told Express that the launch, earlier planned in October, has been shifted to December owing to the changes being made to the launcher. It is being built by R&D Engineers, Pune, a specialised arm of the DRDO.Other than one major imported component (a Russian-made turbofan engine), sources claim that the missile is completely indigenous. The cost of ‘Nirbhay’ is expected to be around Rs 10 crore per piece with the DRDO spending around Rs 70 crore so far. Though the project was sanctioned in 2004, the scientists ran into many critical challenges.
“We had to overcome many unseen events while developing ‘Nirbhay’. The project picked up momentum from 2010,” sources said.All the three defence services have shown interest in ‘Nirbhay’ and the DRDO is riding high on the success of Agni A1, A2, A3, A4 and A5 missiles tested in the last five months. “Nirbhay is a medium-range cruise missile capable of flying at different altitudes ranging from 500 metres to four km. It is approximately 6 metres long and 550 mm in diameter. A booster and sustainer with two wings make the missile fly at low altitudes, completely ducking enemy radars. The air-breathing engine along with four tail fins control the velocity and path of the missile. ‘Nirbhay’ is integrated with ring-laser gyro-based high accuracy navigation system and a radio altimeter for the height lock,” sources said.A team of 25 scientists have been working on ‘Nirbhay’ project at ADE, while another 50 were spread across various DRDO labs. ADE bagged the ‘Nirbhay’ project owing to their success with the pilotless target aircraft ‘Lakshya’.

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ സബ്‌സോണിക് ക്രൂസ് മിസൈലായ 'നിര്‍ഭയ്' ഈ മാസം പരീക്ഷണവിക്ഷേപണം നടത്തും. അമേരിക്കയുടെ ടോമഹോക്ക് മിസൈലിനൊപ്പം ശേഷിയുള്ള ഇതിന്റെ ബാംഗ്ലൂരില്‍ നടന്ന നിര്‍മാണ അവലോകന യോഗത്തിലാണ് പരീക്ഷണവിക്ഷേപണം നടത്താന്‍ തീരുമാനമായത്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ ആദ്യ പരീക്ഷണം നടത്താന്‍ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒ. ആലോചിച്ചിരുന്നുവെങ്കിലും വിക്ഷേപണിയില്‍ ചില അവസാനവട്ട പരിഷ്‌കാരങ്ങള്‍ നടത്തേണ്ടിവന്നതിനാല്‍ മാറ്റിവെക്കുകയായിരുന്നു. 

ആകാശത്തുകൂടി കുതിക്കുന്ന ടോര്‍പ്പിഡോയാണ് ക്രൂസ് മിസൈല്‍. ലക്ഷ്യത്തിനുചുറ്റും ഒരു പൈലറ്റില്ലാ വിമാനംപോലെ ചുറ്റിത്തിരിയാനും കൃത്യമായി ആക്രമിച്ച് നശിപ്പിക്കാനും ഇത്തരം മിസൈലുകള്‍ക്കുകഴിയും. താഴ്ന്ന് പറക്കാന്‍ കഴിയുമെന്നതിനാല്‍ ശത്രുസൈന്യങ്ങളുടെ റഡാറിന്റെ കണ്ണില്‍പ്പെടാതെ ദീര്‍ഘദൂരം സഞ്ചരിക്കുവാനുമാവും. പറന്നുചെന്ന് സ്വയം ആയുധമായിമാറി ലക്ഷ്യത്തെ ആക്രമിച്ച് ആത്മഹത്യചെയ്യുന്ന ഒരു തരം പൈലറ്റില്ലാവിമാനം എന്നുവേണമെങ്കില്‍ ഈ മിസൈലുകളെ വിളിക്കാം.

ഇപ്പോള്‍ റഷ്യന്‍നിര്‍മിത ക്രൂസ് മിസൈലുകള്‍ ഇന്ത്യന്‍ സൈനികവിഭാഗങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും രാജ്യത്തിന്റെ സ്വന്തമായൊരെണ്ണം വികസിപ്പിക്കാനായി 2004-ല്‍ ഡി.ആര്‍.ഡി.ഒ. തുടക്കമിട്ട ഗവേഷണമാണ് ഇപ്പോള്‍ ഫലപ്രാപ്തിയിലെത്തുന്നത്. ഇടക്കാലത്ത് ഗവേഷണപ്രവര്‍ത്തനങ്ങള്‍ ഇത്തിരി മന്ദഗതിയിലായിരുന്നെകിലും 2010-ഓടെ വേഗംവെക്കുകയായിരുന്നു. എഴുപതു കോടിരൂപയാണ് ഇതിനായി ചെലവിട്ടിരിക്കുന്നത്.ഇന്ത്യയുടെ മറ്റു മിസൈല്‍ പദ്ധതികളില്‍നിന്ന് വ്യത്യസ്തമായി ഹൈദരാബാദിനുപുറത്ത് വികസിപ്പിച്ച ആദ്യത്തേത് എന്ന പ്രത്യേകതയും 'നിര്‍ഭയി'നുണ്ട് .ഡി.ആര്‍.ഡി.ഒ.യുടെ കീഴില്‍ ബാംഗ്ലൂരിലുള്ള എയ്‌റോ നോട്ടിക്കല്‍ ഡെവലപ്പ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റിലെ (എ.ഡി.ഇ.) ഇരുപത്തഞ്ചോളം ശാസ്ത്രജ്ഞര്‍ ചേര്‍ന്നാണ് ഇതിന്റെ ഗവേഷണവും രൂപകല്പനയും പൂര്‍ത്തിയാക്കിയത്. പുണെയിലുള്ള ആര്‍ ആന്‍ഡ് ഡി എന്‍ജിനീയേഴ്‌സ് എന്ന വിദഗ്ധസംഘമാണ് നിര്‍മാണം. ഇപ്പോഴത്തെ ചെലവനുസരിച്ച് ഒരു നിര്‍ഭയ് മിസൈലിന്റെ വില ഏകദേശം പത്തുകോടി രൂപവരും. തദ്ദേശീയമായി നിര്‍മിച്ച പൈലറ്റില്ലാ വിമാനമായ 'ലക്ഷ്യ'യുടെ പിന്നിലെ ബുദ്ധി എ.ഡി.ഇ.യുടെതായിരുന്നു. ഈ അനുഭവപരിചയവും സാങ്കേതിക വൈദഗ്ധ്യവുമാണ് ആദ്യ ക്രൂസ് മിസൈലിന്റെ ഗവേഷണവും അവരുടെ പടിയിലെത്തിച്ചത്.
 

ശബ്ദത്തിന്റെയത്ര വേഗമില്ലാത്ത (സബ്‌സോണിക്) മിസൈലാണ് 'നിര്‍ഭയ്'. ശബ്ദവേഗത്തിന്റെ പരമാവധി എണ്‍പതുശതമാനം (മാക്.8) വേഗമായിരിക്കും ഇതിനുള്ളതെന്നാണ് ഡി.ആര്‍.ഡി.ഒ. ഇതുവരെ പുറത്തുവിട്ട വിവരങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. 1000 കിലോഗ്രാം ഭാരവും രണ്ട് ഘട്ടങ്ങളുമുള്ള ഇതിന് 1000 കിലോമീറ്ററാണ് സഞ്ചാരപരിധി. മള്‍ട്ടിപ്പിള്‍ വാര്‍ഹെഡാണ്. ഒരൊറ്റ മിസൈലില്‍നിന്ന് ഒരേസമയം 24 പോര്‍മുനകള്‍ തൊടുത്തുവിടാം. ഇനേര്‍ഷ്യല്‍ നാവിഗേഷന്‍ സിസ്റ്റമാണ് ഗൈഡന്‍സിനായി ഉപയോഗിക്കുന്നത്. ഭൂമിയോടുചേര്‍ന്ന് പറക്കുമ്പോള്‍ അഞ്ഞുറുമീറ്ററില്‍ കൂടുതല്‍ താഴാതിരിക്കാന്‍ റേഡിയോ സിഗ്‌നലുകള്‍ഉപയോഗിച്ച് ഉയരം അളക്കാനുള്ള സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്. വേണമെങ്കില്‍ അണ്വായുധവും വഹിക്കാം. ആറുമീറ്റര്‍ നീളവും അരമീറ്റര്‍ വ്യാസവും 2.8 മീറ്റര്‍ വിങ്‌സ്പാനും (ചിറകുവീതി) ഉള്ള ഈ മിസൈലിന് വിമാനങ്ങളിലേതുപോലെ ടര്‍ബോഫാന്‍ എന്‍ജിനാണ്. പരീക്ഷണ വിക്ഷേപണത്തിനുള്ള തയ്യാറെടുപ്പുകള്‍ അവസാനഘട്ടത്തിലാണെന്ന് ഡി.ആര്‍.ഡി.ഒ. മിസൈല്‍ ആന്‍ഡ് സ്ട്രാറ്റജിക് വെപ്പണ്‍സ് വിഭാഗം ചീഫ് കണ്‍ട്രോളര്‍ അവിനാശ് ചന്ദര്‍ പറഞ്ഞു.

കര, നാവിക, വ്യോമസേനകള്‍ക്കുള്ള മോഡലുകള്‍ നിര്‍ഭയിനുണ്ടാകും. ഇന്ത്യയ്ക്ക് ഇപ്പോഴുള്ളതില്‍ ഏറ്റവും ശക്തിയേറിയ പോര്‍വിമാനമായ സുഖോയ് 30 മാര്‍ക്ക് ഇന്ത്യ (എസ്.യു.30 എം.കെ.ഐ.)യില്‍ സ്ഥാപിക്കത്തക്കരീതിയിലാണ് വ്യോമസേനാപ്പതിപ്പ് നിര്‍മിക്കുന്നത്. ബ്രഹ്‌മോസ് മിസൈലിന്റെ സഞ്ചാരപരിധിയിലെ പരിമിതി പരിഹരിക്കാന്‍ 'നിര്‍ഭയ്' സഹായകമാകുമെന്നാണ് പ്രതിരോധ വിശകലന വിദഗ്ധര്‍ കരുതുന്നത്. ലോകത്തുതന്നെ ഏറ്റവും വേഗമുള്ള ക്രൂസ് മിസൈലാണ് ഇന്ത്യയും റഷ്യയും ചേര്‍ന്ന് വികസിപ്പിച്ച ശബ്ദാതി വേഗമുള്ള (സൂപ്പര്‍സോണിക്) ബ്രഹ്‌മോസ്. എന്നാല്‍ ഇതിന്റെ സഞ്ചാര പരിധി പരമാവധി 290 കിലോമീറ്ററാണ്.'നിര്‍ഭയ്' നിലവില്‍വരുന്നതോടെ പോര്‍വിമാനത്തില്‍നിന്ന് 1000 കിലോമീറ്റര്‍ ദൂരത്തേക്ക് വിക്ഷേപിക്കാന്‍ കഴിയുന്ന ആയുധമാകും ഇന്ത്യന്‍ സൈന്യത്തിന് സ്വന്തമാവുക.
പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: