Pages

Sunday, December 16, 2012

BHOBA CYCLONE IN PHILIPPINES


BHOBA CYCLONE IN PHILIPPINES

(ബോഭ ചുഴലിക്കൊടുങ്കാറ്റ്: ഫിലിപ്പീന്‍സില്‍ മരണം 1000 കവിഞ്ഞു)
ഫിലിപ്പീന്‍സില്‍ 2012 ഡിസംബര്‍ ആദ്യവാരം നാശം വിതച്ച ബോഭ ചുഴലിക്കൊടുങ്കാറ്റിലും പേമാരിയിലും മരിച്ചവരുടെ സംഖ്യ ആയിരം കടന്നതായി അധികൃതര്‍ അറിയിച്ചു. 850 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. അതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് സിവില്‍ ഡിഫന്‍സ് മേധാവി ബെനിറ്റോ രാമോസ് അറിയിച്ചു.
ഡിസംബര്‍ നാലിന് ആഞ്ഞടിച്ച ചുഴലിക്കൊടുങ്കാറ്റ് ഏറ്റവുമധികം നാശം വിതച്ചത് തെക്കന്‍ ദ്വീപായ മിന്‍ഡനാവോയിലാണെന്ന് അധികൃതര്‍ അറിയിച്ചു. കാണാതായവരില്‍ പലരും ആ മേഖലയില്‍നിന്നുള്ള മുക്കുവരാണ്. കൂടുതല്‍ മൃതദേഹങ്ങള്‍ ഇന്നലെ കണ്ടെത്തിയതോടെയാണ് മരണസംഖ്യ ആയിരം കടന്നതെന്ന് രാമോസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇതുവരെ സ്ഥിരീകരിച്ച മരണസംഖ്യ 1020 ആണ് -അദ്ദേഹം അറിയിച്ചു. 

വസ്തുവകകളും വീടുകളും പാടെ നശിച്ചതിനാല്‍ പതിനായിരങ്ങളാണ് ഭവനരഹിതരും നിരാലംബരുമായത്. ദുരിതാശ്വാസ നടപടികള്‍ തുടരുകയാണ്.
 നിലവില്‍ 27,000 പേര്‍ ദുരിതാശ്വാസകേന്ദ്രങ്ങളില്‍ കഴിയുന്നു. അതിലേറെപ്പേര്‍ സുഹൃത്തുകളുടെയും ബന്ധുക്കളുടെയും വീടുകളില്‍ അഭയം തേടിയിട്ടുണ്ട്. ചുഴലിക്കൊടുങ്കാറ്റുകള്‍ തുടരെ ദുരിതം വിതയ്ക്കുന്ന പ്രദേശമാണ് ഫിലിപ്പീന്‍സ്. കഴിഞ്ഞ വര്‍ഷം വാഷി ചുഴലിക്കൊടുങ്കാറ്റില്‍ 1300 പേര്‍ മരിക്കുകയും വന്‍ നാശനഷ്ടം നേരിടുകയും ചെയ്തിരുന്നു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: