Pages

Friday, December 21, 2012

DENTAL CARE PREVENT HEART ATTACK


പല്ലു സംരക്ഷണം ഹൃദ്രോഗം തടയും
മുൻ തലമുറപോലയല്ല ഈ തലമുറയിൽ വാർദ്ധക്യകാല ദന്ത പരിരക്ഷണം ആവശ്യമാണ്. മുൻകാലങ്ങളിൽ ദന്ത രോഗങ്ങൾ, പല്ലിന് ഇളക്കം, പോട് ഇവ ഉണ്ടാകാൻ പല്ലെടുത്തു കളഞ്ഞ് പ്രശ്‌നം പരിഹരിച്ചിരുന്നു. നാല്പതു വയസ്സുള്ളവർ മുതൽ മുഴുവൻ പല്ലു സെ​റ്റു വച്ചു നടക്കുന്ന കാലം മാറി ഇപ്പോൾ പല്ലു സെ​റ്റു വയ്ക്കുന്നത് മ​റ്റൊരു വഴിയും ഇല്ലാത്തപ്പോഴാണ്. ആധുനിക ദന്ത ചികിൽസയിൽ ഇംപ്പളന്റെ എന്ന ആധുനിക ചികിത്സ പ്രാബല്ല്യത്തിൽ വന്നതോടുകൂടി ഉറപ്പിച്ചു വയ്ക്കുന്നതും എടുത്തു മാറ്റാൻ കഴിയുന്ന പല്ലുകളും വയ്ക്കാൻ കഴിയുന്നുണ്ട്.
പ്രായംമാകുമ്പോൾ പല്ലുകൾ കൊഴിഞ്ഞു പോകും എന്ന ചിന്തയക്ക് മാ​റ്റം വന്നു. പ്രായംമാകുമ്പോൾ എല്ലുകൾക്കും തൊലിക്കും ഉള്ളതുപോലതന്നെ തേയമാനം പല്ലുകൾക്കു ഉണ്ടാകാം. ക്യത്യമായ ചികിത്സ സമയത്തു ലഭ്യമാക്കിയാൽ ഇതൊഴിവാക്കാം. പ്രായമായില്ലേ, പിന്നെന്തിനാ പല്ല് എന്നു ചുന്തിക്കുന്നവരാണ് നമുക്കിടയിലുള്ളത്. ദന്തമോണ ആരോഗ്യം ചെറിയ പ്രായത്തിൽ തന്നെ ശ്രദ്ധിച്ചുതുടങ്ങുന്നത് പ്രായമാകുമ്പോൾ ഉണ്ടാകുവാൻ സാദ്ധ്യതയുള്ള പ്രമേഹം, ഹൃദ്രോഗം പോലുള്ള രോഗങ്ങളുടെ സാദ്ധ്യതകളെ കുറയ്ക്കുന്നു. ഏതെങ്കിലും തരത്തിലുള്ള മോണരോഗങ്ങൾ ഉണ്ടെങ്കിൽ അത് കണ്ടുപിടിച്ചു ചികിത്സിക്കുന്നത് മ​റ്റുപല രോഗങ്ങളും ഉണ്ടാകാതിരുക്കുവാൻ സഹായിക്കുന്നു. മോണരോഗം, ദന്തക്ഷയം, മോണയിലെ നീർക്കെട്ട്, നാക്കിലെ തടിപ്പുകൾ, പല്ലിന്റെ തേയ്മാനവും കറപിടിക്കലും, ഉമ്മിനീർകുറവും പുകച്ചിലും, രുചി വ്യത്യാസം, ഒന്നോ രണ്ടോ, മുഴുവൻ പല്ലുകളോ ഇല്ലാതിരിക്കുക, പല്ലുസെ​റ്റ് ലൂസാകുക, പല്ലുസെ​റ്റ് ശരിയായ രീതിയിൽ പിടുത്തം ഇല്ലാതിരിക്കുക, മുഖത്തെ ചിലഭാഗങ്ങളിൽ വേദനയുണ്ടാകുക, പല്ലില്ലാത്തതിനാൽ ഭക്ഷണം കഴിക്കുവാൻ ബുദ്ധിമുട്ട് ഉണ്ടാകുക, തീടിയെല്ലിനുള്ള വേദന/കുഴതെ​റ്റൽ, മോശമായ വായ് ശുചീകരണം സാധാര പ്രായമായവരിൽ കണ്ടുവരുന്ന ദന്തരോഗങ്ങൾ: പല അസുഖങ്ങൾക്കായി കഴിക്കുന്ന മരുന്നുകളുടെ പ്രവർത്തനം മൂലം മോണയിലും പല്ലുകളിലും മാ​റ്റങ്ങൾ ഉണ്ടാകും. ഇതെല്ലാം സമയാസമയങ്ങളിൽ കണ്ട് ചികിത്സ ലഭ്യമാക്കിയാൽ പൂർണ്ണമായും പരിഹരിക്കാവുന്നതാണ്. പല്ലു സെ​റ്റുവച്ചിട്ടുള്ളവർ ശരിയായ രീതിയിൽ കഴുകി വൃത്തിയാക്കിയാണോ ഉപയോഗിക്കുന്നത് എന്നു പരിശോധിക്കുക. പല്ല് ജീവിതാവസാനം വരെ നിലനിർത്തണ്ട ഒരു അവയവമാണ്. പല്ലുകൾക്കു വേണ്ട ചികിത്സകൾ ചെയ്തു സംരക്ഷിച്ചാൽ ദഹന സംബന്ധമായ പ്രശ്‌നങ്ങൾ കൂടി ഇല്ലാതാകും
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇതുവരെ ഡോക്ടറെ കണ്ട് പരിശോധിച്ചിട്ടില്ല എങ്കിൽ ഉടൻതന്നെ ഒരു പരിശോധന നടത്തുക. എടുത്തു കളഞ്ഞിട്ടുള്ള പല്ലുകൾക്കു പകരം കൃത്രിമ പല്ലുകൾ വയ്ക്കണം. പോടുകൾ ഉണ്ടെങ്കിൽ അടയ്ക്കണം. പല്ലുകൾക്ക് ഇടിയിൽ ഭക്ഷണം കയറുന്നു. എങ്കിൽ ചികിത്സിച്ചു ഭേദമാക്കണം, മോണരോഗങ്ങൾ ഉണ്ടെങ്കിൽ ചികിത്സിച്ചു ഭേദമാക്കണം, ദന്ത ആരോഗ്യത്തിനായി ഡോക്ടർ നിർദ്ദേശിക്കണം ബ്രഷും, ഫോസ്സും ശീലമാക്കുക, ഇപ്പോൾ നിലവിലുള്ള എല്ലാപ്രശ്‌നങ്ങളും പരിഹരിച്ചതിനുശേഷം ആറുമാസത്തിനകം ഒരു വർഷത്തിനും ഇടയിൽ ഡോക്ടറെ കണ്ട് പരിശോധിപ്പിക്കണം. നമ്മുടെ ദന്തപരിരക്ഷാശീലങ്ങൾ അടുത്ത തലമുറ കണ്ട് ശീലത്തിൽ കൊണ്ടുവരും. ഇത് ദന്തരോഗവിമുക്തമായ ഒരു സമൂഹത്തിനെ ഉണ്ടാക്കി എടുക്കുന്നതിനും കാരണമാകും.

                                                        ഡോ. മഞ്ജു കുരക്കാര്‍

No comments: