Pages

Sunday, December 23, 2012

മാനഭംഗം: കുറ്റവാളികളുടെ ലൈംഗികശേഷി ഇല്ലാതാക്കണം


മാനഭംഗം: കുറ്റവാളികളുടെ ലൈംഗികശേഷി ഇല്ലാതാക്കണം 
                                            ജസ്റ്റിസ് കൃഷ്ണയ്യർ 
മാനഭംഗക്കേസുകളിലെ കുറ്റവാളികളുടെ ലൈംഗികശേഷി മരുന്നു നൽകി ഇല്ലാതാക്കണമെന്ന് ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ ആവശ്യപ്പെട്ടു. ഇത്തരക്കാരുടെ വരിയുടയ്ക്കൽ തന്നെയാണ് ഉചിതമായ ശിക്ഷ. വീണ്ടുമിവർ ഇതേ കൃത്യത്തിന് തുനിയരുത്. എത്രയും വേഗം ഈ ശിക്ഷ ഉൾപ്പെടുത്തി നിയമം ശക്തിപ്പെടുത്തണം. അതിന് കുത്തിവയ്ക്കുകയോ മറ്റ് മാർഗങ്ങൾ തേടുകയോ ചെയ്യാം- അദ്ദേഹം കേരളകൗമുദിയോടു പറഞ്ഞു.

പതിറ്റാണ്ടുകൾക്ക് മുമ്പ് ലൈംഗിക പീഡനത്തിന് ഈ ശിക്ഷ വേണമെന്ന് ഒരു വിധിന്യായത്തിൽ താൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതേ അഭിപ്രായം തന്നെയാണിപ്പോഴും. ബലാത്സംഗക്കാർ സമൂഹത്തിന് തന്നെ ഭീഷണിയാണ്. ഡൽഹിയിൽ ഇപ്പോൾ കാണുന്ന പ്രതിഷേധങ്ങൾ സമൂഹത്തിന്റെ ആശങ്കയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പീഡനക്കുറ്റങ്ങൾക്ക് ദ്രുതഗതിയിൽ വിചാരണയും ശിക്ഷയും നടപ്പാക്കണം. വിധിക്ക് അപ്പീലും റിവ്യൂവുമൊന്നും നൽകാനുള്ള അവസരവും വേണ്ട. കുറ്റമേതായാലും വധശിക്ഷ വേണ്ടെന്നാണ് തന്റെ അഭിപ്രായം. ബലാത്സംഗക്കേസുകളിൽ ലൈംഗികാവയവം മുറിച്ചുനീക്കുന്ന ശിക്ഷ ചില പരിഷ്‌കൃതരാജ്യങ്ങളിൽപോലുമുണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ അതുവേണ്ടെന്നായിരുന്നു നീതിന്യായ രംഗത്തെ കുലപതിയുടെ നിലപാട്.
ലൈംഗിക കുറ്റവാസന ഉണ്ടാവാതിരിക്കാൻ ചെറുപ്പത്തിലേ ബോധവത്കരണത്തിന് കേരളത്തിൽ തന്നെ തുടക്കമിടണം. കേരളത്തിൽ ലൈംഗിക കുറ്റകൃത്യങ്ങൾ വർധിച്ചുവരികയാണെന്ന സത്യം കാണാതിരിക്കരുതെന്നും കൃഷ്ണയ്യർ പറഞ്ഞു.
                         പ്രൊഫ്.ജോണ്‍ കുരാക്കാര്‍ 

No comments: