Pages

Sunday, December 23, 2012

സച്ചിൻ ടെണ്ടുൽക്ക‌ർ ഏകദിനത്തിൽ നിന്ന് വിരമിച്ചു


സച്ചിൻ ടെണ്ടുൽക്ക‌ർ ഏകദിനത്തിൽ നിന്ന് വിരമിച്ചു
ലോകം കണ്ട മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളായ സച്ചിൻ ടെണ്ടുൽക്കർ ഏകദിന മത്സരങ്ങളിൽ നിന്ന് വിരമിച്ചു. മോശം ഫോമിൽ തുടരുന്ന സച്ചിൻ വിരമിക്കണമെന്ന ആവശ്യം പല കോണുകളിൽ നിന്ന് നേരത്തെ ഉയർന്നിരുന്നു. 
എന്നാൽ അവയ്ക്ക് ചെവി കൊടുക്കാതിരുന്ന സച്ചിൻ തികച്ചും അപ്രതീക്ഷിതമായാണ് ഇന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. അതേസമയം ടെസ്റ്റ് മത്സരങ്ങളിൽ സച്ചിൻ തുടരും. കുട്ടി ക്രിക്കറ്റായ ട്വന്റി 20ൽ നിന്ന് സച്ചിൻ നേരത്തെ വിരമിച്ചിരുന്നു. 

വിരമിക്കാനുള്ള തീരുമാനം അറിയിച്ചു കൊണ്ട് സച്ചിൻ ബി.സി.സി.ഐയ്ക്ക് കത്തയ്ക്കുകയും ചെയ്തു. കത്ത് ലഭിച്ച കാര്യം ബി.സി.സി.ഐയും സ്ഥിരീകരിച്ചു.  1989 ഡിസംബർ 18ന് പാകിസ്ഥാനെതിരെ ആയിരുന്നു ലിറ്റിൽ മാസ്റ്ററുടെ ഏകദിനത്തിലെ അരങ്ങേറ്റം. 2012 മാർച്ച് 12ന് പാകിസ്ഥാനെതിരെ ആയിരുന്നു സച്ചിന്റെ അവസാന ഏകദിന മത്സരവും. 463 ഏകദിനങ്ങളിൽ നിന്ന് 44.83 ബാറ്റിംഗ് ശരാശരിയോട 18,​426 റൺസ് നേടിയ സച്ചിന്റെ പേരിലാണ് ഏകദിനത്തിലെ ആദ്യ ഇരട്ട സെ‌ഞ്ച്വറിയും. ഏകദിനത്തിൽ 49 സെഞ്ച്വറികളും 96 അർദ്ധസെഞ്ച്വറികളുമാണ് സച്ചിന്രെ പേരിലുള്ളത്. പുറത്താകാതെ നേടിയ 200 റൺസാണ് ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോർ. 44.48 ബൗളിംഗ് ശരാശരിയോടെ 154 വിക്കറ്റുകളും നേടിയിട്ടുണ്ട്. 32 റണ്‍സ്‌ വിട്ടുകൊടുത്ത്‌ അഞ്ചു വിക്കറ്റ്‌ നേടിയതാണ് ബൗളിംഗിലെ മികച്ച പ്രകടനം. ഏകദിനങ്ങളിൽ രണ്ടു തവണ അഞ്ചുവിക്കറ്റ്‌ നേട്ടം സ്വന്തമാക്കി.ഏകദിനങ്ങളില്‍ 2016 ബൗണ്ടറികള്‍ നേടിയ സച്ചിന്‍ 195 സിക്‌സറുകള്ളും പറത്തി. 

പ്രൊഫ്. ജോണ്‍ കുരാക്കാര്‍ 

No comments: