Pages

Wednesday, December 26, 2012

ഭക്ഷണം വൈകി ഹോട്ടല്‍ വെയ്റ്ററെ കൊലപ്പെടുത്തി


ഭക്ഷണം വൈകി
ഹോട്ടല്‍ വെയ്റ്ററെ കൊലപ്പെടുത്തി
കൊല്‍ക്കത്ത: ഓര്‍ഡര്‍ കൊടുത്ത ഭക്ഷണം കൊടുക്കാന്‍ വൈകിയതില്‍ ക്ഷുഭിതരായ സംഘം ഹോട്ടല്‍ ജീവനക്കാരെ ആക്രമിച്ചു. അക്രമത്തില്‍ ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.വെസ്റ്റ് മിഡ്‌നാപുര്‍ ജില്ലയിലെ ബെല്‍ദയിലാണ് സംഭവം. ഒഡിഷയില്‍ നിന്നെത്തിയ 35 അംഗ വിനോദസഞ്ചാര സംഘമാണ് അക്രമത്തിന് പിറകില്‍.

തിങ്കളാഴ്ച രാത്രി വൈകി ഹോട്ടലിലെത്തിയ സംഘം ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കി. എന്നാല്‍, ഏറെ നേരം കാത്തിരുന്നിട്ടും ഭക്ഷണം കിട്ടാതായതോടെ സംഘം ക്ഷുഭിതരായി. ആദ്യം ജീവനക്കാരോട് തട്ടിക്കയറിയവര്‍ പിന്നീട് അക്രമാസക്തരാവുകയായിരുന്നു.ഹോട്ടല്‍ വെയ്റ്ററായ അനില്‍കുമാറാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരില്‍ അനില്‍കുമാറിന്റെ സഹോദരനും ഉള്‍പ്പെടും. ആസ്പത്രിയില്‍ ചികിത്സയിലുള്ളവരുടെ പരിക്ക് ഗുരുതരമാണ്. പോലീസ് വിനോദസഞ്ചാര സംഘത്തിലുള്ള 35 പേരെയും അറസ്റ്റ് ചെയ്തു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: