Pages

Saturday, December 29, 2012

ഇന്ത്യാക്കാരനെ ട്രെയിനു മുന്നിലേക്ക്‌ തള്ളിയിട്ടു കൊന്ന അമേരിക്കന്‍ യുവതി അറസ്റ്റിൽ


ഇന്ത്യാക്കാരനെ ട്രെയിനു മുന്നിലേക്ക്‌ തള്ളിയിട്ടു കൊന്ന
mangalam malayalam online newspaperഅമേരിക്കന്‍  യുവതി അറസ്റ്റിൽ 
ന്യൂയോർക്കിലെ ക്യൂന്‍സ്‌ സബ്‌വേ സ്‌റ്റേഷനില്‍ ഇന്ത്യക്കാരനെ ട്രെയിനു മുന്നിലേക്ക്‌ തള്ളിയിട്ടു കൊന്ന സംഭവത്തിൽ അറസ്റ്റിലായ ക്വീൻസ് സ്വദേശിയായ എറികാ മെൻഡസിനെതിരെ കൊലക്കുറ്റം ചുമത്തി. കുറ്റം തെളിഞ്ഞാൽ 25 വർഷം വരെ തടവുശിക്ഷ ലഭിക്കാം. 

ഹിന്ദുക്കളോടും മുസ്ളീങ്ങളോടും തനിക്ക് വെറുപ്പാണെന്നും അതിനാലാണ് സെന്നിനെ ട്രെയിനിന് മുന്നിലേക്ക് തളളിയിട്ടതെന്നും എറിക പൊലീസിന് മൊഴി നൽകി. ന്യൂയോർക്കിൽ ചെറുകിട പ്രിന്റിങ്‌ ബിസിനസ്‌ നടത്തുന്ന സുനന്ദോ സെന്‍ (46) വ്യാഴാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്‌. പ്ലാറ്റ്‌ഫോമില്‍ നിന്ന്‌ സെന്നിനെ പാളത്തിലേക്ക്‌ തള്ളിയിട്ട ശേഷം എറിക്ക പടികളിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്‌ച ന്യൂയോര്‍ക്കിലെ ക്യൂന്‍സ്‌ റെയില്‍വേ സ്‌റ്റേഷനില്‍ ഇന്ത്യന്‍ വംശജന്‍ സുനേന്ദോ സെന്‍ (46) മരണമടഞ്ഞ സംഭവത്തില്‍ എറീകാ മെനന്‍ഡസ്‌(31) എന്ന അമേരിക്കക്കാരിയാണ്‌ പിടിയിലായത്‌. കടുത്ത മതവിദ്വേഷമാണ്‌ കൊലപാതകത്തിലേക്ക്‌ നയിച്ചതെന്ന്‌ ഇവര്‍ സമ്മതിച്ചതായി ജില്ലാ ഭരണകൂടം വ്യക്‌തമാക്കിയതായിട്ടാണ്‌ റിപ്പോര്‍ട്ടുകള്‍.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഒരു ടെലിവിഷന്‍ ചാനല്‍ സംപ്രേഷണം ചെയ്‌തതിന്‌ പിന്നാലെ ബ്രൂക്ക്‌ലീനില്‍ നിന്നും ഇവരെ കഴിഞ്ഞ ദിവസം പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തു. വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണത്തിന്‌ പിന്നാലെ ഹിന്ദുക്കളെയും മുസ്‌ളിങ്ങളെയും താന്‍ വെറുക്കുന്നു എന്ന്‌ ഇവര്‍ അന്വേഷണ സംഘത്തോട്‌ വ്യക്‌തമാക്കി. മതവിദ്വേഷത്തിന്റെ പേരില്‍ കൊലപാതകക്കുറ്റം ചുമത്തിയിരിക്കുന്ന മെനന്‍ഡസിന്‌ 20 വര്‍ഷം തടവ്‌ ശിക്ഷ ലഭിച്ചേക്കുമെന്നാണ്‌ സൂചനകള്‍. എറീകാ മെനന്‍ഡസിന്‌ മാനസീക പ്രശ്‌നങ്ങള്‍ ഇതുവരെയില്ലെന്നും കേവലം മതവിദ്വേഷം മാത്രമായിരുന്നു കൊലപാതകത്തിന്‌ കാരണമായതെന്നും പോലീസ്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌.ക്യൂന്‍സ്‌ സ്‌റ്റേഷനില്‍ പ്ലാറ്റ്‌ ഫോമില്‍ തടി ബഞ്ചില്‍ ഇരുന്ന സ്‌ത്രീ പെട്ടെന്ന്‌ എഴുന്നേറ്റ്‌ പിന്നിലുടെയെത്തി സെന്നിനെ ട്രാക്കിലേക്കു തള്ളുകയായിരുന്നുവെന്ന്‌ ദൃക്‌സാക്ഷികള്‍ നല്‍കിയ വിവരത്തിന്‌ അടിസ്‌ഥാനത്തിലായിരുന്നു പോലീസ്‌ അന്വേഷണം നടത്തിയത്‌. പിന്നീട്‌ ഈ വാര്‍ത്തയും ദൃശ്യങ്ങളും ഒരു പ്രാദേശിക ടെലിവിഷന്‍ സംപ്രേഷണം ചെയ്യുകയുമുണ്ടായി. ചതരഞ്ഞ സെന്നിന്റെ ശരീരത്തില്‍നിന്നു ലഭിച്ച മൊബൈല്‍ ഫോണും മരുന്നു കുപ്പിയും കണ്ട്‌ ഒപ്പം താമസിച്ച എ.ആര്‍. സുമനാണ്‌ ഇദ്ദേഹത്തെ തിരിച്ചറിഞ്ഞത്‌.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: