Pages

Sunday, December 30, 2012

AGASTHYAKOODAM MOUNTAIN


അഗസ്ത്യകൂട ജൈവമണ്ഡലം ചിത്രശലഭസമൃദ്ധം

സംരക്ഷിത ജൈവമണ്ഡലമായ അഗസ്ത്യകൂട വനപ്രദേശവും താഴ്‌വാരങ്ങളും വൈവിധ്യമിയന്ന ചിത്രശലഭങ്ങളുടെ പറുദീസയാണെന്നു കണ്ടെത്തി. ഒരു നൂറ്റാണ്ടോളമായി കേരളത്തില്‍ നിന്ന് അപ്രത്യക്ഷമായിരുന്ന അത്യപൂര്‍വഇനം ശലഭവും നെയ്യാര്‍ വന്യമൃഗ സങ്കേതത്തിലെ വനങ്ങളില്‍ പാറിപ്പറന്നു നടക്കുന്നതു കാണാമായിരുന്നു.ഇത്തരം ചിത്രശലഭത്തെ ഏറ്റവും ഒടുവില്‍ ഇന്ത്യയില്‍ കണ്ടെത്തിയത് 1932 ല്‍ നീലഗിരി വനങ്ങളിലായിരുന്നു. ഈയിനം ഇന്ത്യയില്‍ നിന്ന് അപ്രത്യക്ഷമായിരുന്നുവെന്ന് കരുതിയിരിക്കുന്നതിനിടയിലാണ് ഡോ. കൃഷ്ണമേഘ കുണ്ടേ, ഡോ. ബി മിലിന്‍ഡ് എന്നിവരുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘത്തിനാണ് യിപ്തിമാ ട്രയാറ്റ ഈ മേഖലയില്‍ സമൃദ്ധമാണെന്നു ബോധ്യമായത്. ചിറകുകളുടെ പിന്‍ഭാഗത്ത് അഞ്ചു മഞ്ഞവലയങ്ങള്‍ക്കുള്ളില്‍ കറുത്ത പൊട്ടുകളും പൊട്ടിനു മധ്യത്ത് ഒരു കുഞ്ഞുമഞ്ഞപ്പൊട്ടുമുള്ള ഈയിനം ശലഭങ്ങളെ ഇപ്പോള്‍ സിംഗപ്പൂരില്‍ മാത്രമേ കാണാനുള്ളു. ഇവരോടൊപ്പമുള്ള ഡോ. എസ് കലേഷുമടക്കമുള്ള മൂവരും വിദഗ്ധ ഡോക്ടര്‍മാര്‍ കൂടിയാണ്. ചിത്രശലഭ പ്രേമവും പരിസ്ഥിതി സ്‌നേഹവും തലയ്ക്കു പിടിച്ചവര്‍!
ട്രാവന്‍കൂര്‍ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെയും വനം വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന ചിത്രശലഭ ഗവേഷണത്തില്‍ നെയ്യാര്‍ വനമേഖലയില്‍ 186 ഇനം ശലഭങ്ങളെയും പേപ്പാറയില്‍ 153 ഇനങ്ങളേയും കണ്ടെത്തി. ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമായ സതേണ്‍ ബേര്‍ഡ്‌വിംഗ്, ഏറ്റവും കുഞ്ഞന്‍ ശലഭമായ ഗ്രാസ് ജൂവലും അഗസ്ത്യകൂടവനങ്ങളും താഴ്‌വാരങ്ങളും തങ്ങളുടെ പറുദീസയാക്കിയിരിക്കുന്നു.
വംശനാശം നേരിടുന്ന മലബാര്‍ റോസിന്റെ സമ്പന്നസാന്നിധ്യവും ഗവേഷകസംഘത്തെ ആവേശം കൊള്ളിച്ചു. പേപ്പാറയിലെ അട്ടയാര്‍ 103 ഇനം ശലഭങ്ങളുടെ സങ്കേതമായി. അഗസ്ത്യകൂടം കൊടുമുടിയിലേക്കുള്ള വഴിയിലെ അതിരുമല, ബ്രിട്ടോ മുത്തുനായകത്തിന്റെ വകയായിരുന്നതും ഇപ്പോള്‍ പട്ടം അരമനയുടെ ഉടമസ്ഥതയിലുള്ളതുമായ ഉപേക്ഷിക്കപ്പെട്ട തേയിലത്തോട്ടം, സര്‍ റോബര്‍ട്ട് ബ്രൗണ്‍ കേരളത്തിലെ ആദ്യത്തെ വാനനിരീക്ഷണ കേന്ദ്രം സ്ഥാപിച്ച അഗസ്ത്യമലകള്‍ക്കരികിലെ വനഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നുറോളം ഇനത്തില്‍പെട്ട ചിത്രശലഭങ്ങളെ കണ്ടെത്തിയിട്ടുണ്ട്.
ട്രാവന്‍കൂര്‍ ഈവ്‌നിംഗ് ബ്രൗണ്‍, ഓക്ബ്ലു, ഓര്‍ക്കിഡ് ടിറ്റ് തുടങ്ങിയ വര്‍ണ ശലഭങ്ങള്‍ ഈ ജൈവ മണ്ഡലത്തില്‍ നിറങ്ങളില്‍ നീരാടിക്കുന്നു. അശോക് സെന്‍ഗുപ്ത, ഡോ. സജി പി ചരണ്‍, എച്ച് രമേഷ്, സി കെ ഗൗരവ്, ഡാനിയരാജു, എം ബി ലക്ഷ്മി, കെ ബി സജയന്‍, സി കെ ആദര്‍ശ്, സി ജി കിരണ്‍ എന്നിവരായിരുന്നു മൂന്നു ദിവസം നീണ്ടുനിന്ന ഗവേഷണ പര്യടനത്തിലെ മറ്റു സംഘാഗങ്ങള്‍.
The Agastyakoodam Biosphere Reserve harbours rare Flora and Fauna. The mountain region houses a vast diversity of plants, animals,and the wonderful world of insects and birds. Flora and Fauna of the region are remarkably diverse. This area is an abode of a number of medicinal-herbs. Animals like Elephant, Tiger, Gaur, Sambar deer, Wild boar, Barking deer, Mouse deer, Sloth bear, Wild dog, Malabar Giant Squirrel, Toddy cat, Pangolin leopard, porcupine etc. are common in this Biosphere Reserve.
Trichopus zeylanicus (‘Aroggya Pacha’)
‘Aroggya pacha’ (Trichopus zeylanicus) which is widely distributed, became cynosure of the scientific world recently and one of the much sought after tribal medicinal herbs, is a notable feature of this
 area.
A large number of threatened species of flowering plants are also identified here with twelve percent endemicity. Preponderance of orchids is another peculiarity of this Biosphere Reserve
Apart from the animals, life in the Agastya Mountain region is greatly influenced by the numerous birds and reptiles. Migratory birds are seasonal visitors and reach the forest to breed or use the forest trees for short stays before flying off to farther destinations.
The Agastya mountain region is known to show exceptionally high levels of abundance among plants, many of which are restricted in their distribution. The mountain region receiving intense rains for more than six months, a few evergreen trees like Cullenia Exarillata, Palaquium Elliptioum and Aglaia elacagnoidea dominate the vegetation. Studies have been conducted to document the flora in and around the jungle
Reptiles found here include the Green Calottes, Skinks(The Common Blue-tailed skink is found only in the Western Ghats), and snakes like the Bamboo Pit Viper, Shield-Tailed Ocellate, Vine Snake, Rat Snake and the Cobra. Beautiful butterflies add color and Vibrancy to the forest flora, as they dance between the wild flowers

                                                    പ്രൊഫ്. ജോണ്‍ കുരാക്കാര്‍


No comments: