Pages

Sunday, December 30, 2012

പെരുകുന്ന പീഡനങ്ങള്‍


പെരുകുന്ന പീഡനങ്ങള്‍
ശിക്ഷിക്കപ്പെടുന്നത് വളരെ കുറച്ചു മാത്രം

രാതി സംവിധാനം മുതല്‍ നീതിന്യായ വ്യവസ്ഥവരെയുള്ളവരുടെ അനാസ്ഥയും അവഗണനയുമുണ്ട് രാജ്യത്ത് സ്ത്രീ പീഡനക്കേസുകളും ബലാത്സംഗക്കേസുകളും പെരുകുന്നതില്‍. ബലാത്സംഗത്തിന്റെ കാര്യത്തില്‍ അമേരിക്കയ്ക്കും ആഫ്രിക്കയ്ക്കും പിറകില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഓരോ 20 മിനിറ്റിലും രാജ്യത്ത് ഒരാള്‍ ബലാത്സംഗം ചെയ്യപ്പെടുന്നുവെന്ന് സര്‍ക്കാര്‍ തന്നെ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കില്‍ സ്ത്രീകള്‍ക്കെതിരായി 2,56,329 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഈ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നത് വെറും 26 ശതമാനം മാത്രമാണ്.

നീതിന്യായ സംവിധാനത്തിലെ നിയമങ്ങളുടെ കൃത്യതയില്ലായ്മകാരണം പലരെയും വെറുതെ വിടുന്നു. ശിക്ഷ കിട്ടുന്നതിലെ കാലതാമസവും കുറ്റവാളികള്‍ക്ക് പ്രോത്സാഹനമാകുന്നുണ്ട്. സാക്ഷികളെ അടിസ്ഥാനമാക്കിയാണ് പലപ്പോഴും വിചാരണ നടക്കുന്നത്. എന്നാല്‍ ഇത്തരം കേസുകളില്‍ പലപ്പോഴും സാക്ഷികള്‍ ഉണ്ടാകാറില്ലെന്ന് അഭിഭാഷകര്‍ പറയുന്നു. തെളിവുകളും പലപ്പോഴും ഉണ്ടാകില്ല. അലസമായി നടത്തുന്ന അന്വേഷണങ്ങള്‍ പലപ്പോഴും തെളിവുകള്‍ ഇല്ലാതാക്കുന്നു. സേനയില്‍ ആവശ്യമായ പോലീസ് ഇല്ലാത്തതും പലപ്പോഴും അന്വേഷണത്തിന് വനിതാ ഓഫീസര്‍മാര്‍ ഇല്ലാത്തതും കേസുകള്‍ പിന്നോട്ടടിപ്പിക്കും.'ക്രൈം റെക്കോര്‍ഡ്‌സ്' ബ്യൂറോയിലെ കണക്കുകള്‍ അനുസരിച്ച് കൂടുതല്‍ കേസുകളിലും പ്രതികള്‍ അടുത്ത ബന്ധുക്കളാണ്. പത്തില്‍ ഒമ്പത് സംഭവങ്ങളിലും പ്രതികള്‍ ഇരയുടെ പരിചയക്കാരോ ബന്ധുക്കളോ ആണ്. 2010-ലെ കണക്കനുസരിച്ച് ബലാത്സംഗക്കേസുകളില്‍ കസ്റ്റഡിയിലോ ജാമ്യത്തിലോ ആയി വിചാരണകാത്ത് 89,707 പേരുണ്ട്. വിധിവരുന്നതിലെ കാലതാമസം അത്രയധികമാണ്.സംസ്ഥാനങ്ങളുടെ കണക്ക് നോക്കിയാല്‍ മധ്യപ്രദേശിലാണ് ബലാത്സംഗക്കേസുകള്‍ കൂടുതല്‍. 15,275 കേസുകളാണ് കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്തത്. ബംഗാള്‍ (11,427), ഉത്തര്‍പ്രദേശ്(8834), അസം (8060), മഹാരാഷ്ട്ര (7703) എന്നിങ്ങനെയാണ് കണക്കുകള്‍. താരതമ്യേന കേസുകള്‍ പരമാവധി രജിസ്റ്റര്‍ ചെയ്യുന്ന കേരളത്തില്‍ 1132 ആണ് കേസുകളുടെ എണ്ണം.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍
Print

No comments: