Pages

Saturday, December 22, 2012

വനിതാ അഭിഭാഷകര്‍ മാര്‍ച്ചും ധര്‍ണയും നടത്തി


 ഡല്‍ഹി ബസിലെ കൂട്ടബലാത്സംഗത്തില്‍ പ്രതിഷേധിച്ച് വനിതാ അഭിഭാഷകര്‍ മാര്‍ച്ചും ധര്‍ണയും നടത്തി. ബാര്‍ അസോസിയേഷന്‍ ഹാളില്‍ പ്രതിഷേധയോഗം ചേര്‍ന്നു. ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നടന്ന ഈ പൈശാചിക പ്രവൃത്തി സ്ത്രീസുരക്ഷയുടെ ലംഘനമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.പെണ്‍കുട്ടിയെ നിര്‍ദ്ദാക്ഷിണ്യം നശിപ്പിച്ച കശ്മലന്‍മാരെ വധശിക്ഷയ്ക്കുതന്നെ വിധേയമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. 
മുന്‍കാലങ്ങളിലെപ്പോലെ ഇത്തരം കേസുകള്‍ നീട്ടിവലിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഇരയ്ക്ക് ആശ്വാസം ലഭിക്കാത്ത വിധികളുണ്ടാക്കുന്നതരത്തില്‍ ഈ കേസും തട്ടിക്കളയാന്‍ പാടില്ല. അതിവേഗ കോടതികള്‍ ഉണ്ടാക്കുകയും അതിവേഗത്തില്‍ വിചാരണ നടത്തുകയും വേണം. വനിതാ ജഡ്ജിമാരും വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥരും ആയിരിക്കണം അന്വേഷണവും വിചാരണയും നടത്തേണ്ടതെന്നും യോഗം അഭിപ്രായപ്പെട്ടു.

പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: