Pages

Friday, December 28, 2012

ACCIDENT IN NILAMEL


നിലമേലില്‍കാറും ബസും
 കൂട്ടിയിടിച്ച് 8 പേര്‍ മരിച്ചു
28-12-2012

കൊല്ലം നിലമേലില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും ക്വാളിസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാറിലുണ്ടായിരുന്ന എട്ട് പേരും മരിച്ചു. ബസിലുണ്ടായിരുന ഇരുപഞ്ചോളം പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. ഭരതന്നുര്‍ സ്വദേശികളായ അജിത് കുമാര്‍(35), ഭാര്യ സുനിഷ(30), മകന്‍ ഉണ്ണിക്കുട്ടന്‍(6), അമ്മ വിജയമ്മ(65), സുനിഷയുടെ അമ്മ ഉഷ(45), അജിത്തിന്റെ ഏട്ടന്റെ ഭാര്യ രുഗ്മിണി(40), മകള്‍ നീതു(15), ക്വാളിസ് ഡ്രൈവര്‍ മനേഷ്(35) എന്നിവരാണ് മരിച്ചത്.

ആറ് പേര്‍ അപകടസ്ഥലത്ത് തന്നെ മരിച്ചപ്പോള്‍ രണ്ട് പേര്‍ ആശുപത്രിയിലെത്തിയ ശേഷമാണ് മരിച്ചത്. നിലമേല്‍ ശാസ്താ ക്ഷേത്രത്തിനു സമീപം വെള്ളിയാഴ്ച രാവിലെ 6.30നായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്ന കാറും പന്തളം ഭാഗത്ത് നിന്നു തിരുവനന്തപുരത്തേയ്ക്കു പോകുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്.

അപകടത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. നാലു മൃതദേഹങ്ങള്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നാല് മൃതദേഹങ്ങള്‍ ഗോഗുലം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. അമിത വേഗമാണ് അപകടകാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: