Pages

Wednesday, December 26, 2012

2012 ഡിസംബര്‍ 26- കേരളത്തിന് കറുത്തദിനം


2012 ഡിസംബര്26-
കേരളത്തിന് കറുത്തദിനം
 ദുരന്തങ്ങളില്‍ 10 മരണം
2012 ഡിസംബര്‍ 26-ബുധനാഴ്ച കേരളത്തിന് അപകടങ്ങളുടെ ദിനം. മലയാറ്റൂരിനടുത്ത് പെരിയാറില്‍ അഞ്ച് എന്‍സിസി കേഡറ്റുകള്‍ മുങ്ങി മരിച്ചതു കൂടാതെ വിവിധ അപകടങ്ങളില്‍ 10 പേര്‍ കൂടി മരിച്ചു. കര്‍ണാടകത്തിലുണ്ടായ വാഹനാപകടത്തില്‍ ആലുവയില്‍ നിന്നുള്ള മൂന്നംഗ കുടുംബം മരിച്ചു. പാലക്കാട് പറളിയ്ക്ക് സമീപം കേരള എക്സ്പ്രസില്‍ നിന്ന് വീണ് ഏഴ് വയസുകാരിയും കാഞ്ഞങ്ങാടിനടുത്ത് ബസ് ഓട്ടോയിലിടിച്ച് ഡ്രൈവറും മൂന്നുയാത്രക്കാരും മരിച്ചു. മുംബൈയില്‍ രണ്ടു മലയാളികളെ പൊള്ളലേറ്റു മരിച്ച നിലയിലും കണ്ടെത്തിയതോടെ ദുരന്തങ്ങളില്‍ മരിച്ചവ മലയാളികളുടെ എണ്ണം ഒന്‍പതായി. കോഴിക്കോട് സ്വദേശി പ്രദീപ്, തലശേരിക്കാരന്‍ കുമാര്‍ എന്നിവരാണ് മരിച്ചത്.
 
പാലക്കാട് പറളിയില്‍ കേരള എക്സ്പ്രസില്‍ നിന്ന് വീണ് കോട്ടയം കുറുവിലങ്ങാട് സ്വദേശി ജോര്‍ജിന്റെ മകള്‍ ദിയയാണ് മരിച്ചത്. എമര്‍ജന്‍സി വാതില്‍ വഴി പുറത്തേക്ക് വീഴുകയായിരുന്നു. ബംഗളൂരു മൈസുര്‍-ഗുണ്ടല്‍പേട്ട് റോഡിലെ ബങ്കഹള്ളിയിലുണ്ടായ വാഹനഅപകടത്തില്‍ ഒരേ കുടുബത്തിലെ മൂന്നു മലയാളികള്‍ മരിച്ചു. നെടുമ്പാശ്ശേരി ആവണംകോട് കരയില്‍ "രാജീവ" ത്തില്‍ മാധവന്‍ നായരുടെ മകന്‍ പി രാജീവ്(48), ഭാര്യ ആശ(40) മകള്‍ ആരതി(15) എന്നിവരാണ് മരിച്ചത്. മറ്റൊരു മകള്‍ ആതിര ഉള്‍പ്പടെ 5 പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. ഇതില്‍ ആതിരയുടെ പരിക്ക് ഗുരുതരമാണ്. കുറ്റിപ്പുറം സ്വദേശികളായ ഹാരീസ്, സലാഹ്, മൊയ്തീന്‍കുട്ടി, മിസ്രിയ എന്നിവരാണ് പരുക്കേറ്റ മറ്റുള്ളവര്‍. ബുധനാഴ്ച രാവിലെ ഏഴരയോടെ യായിരുന്നു അപകടം. മൈസൂര്‍ സന്ദര്‍ശനത്തിന് ശേഷം ആലുവയിലേക്ക് മടങ്ങുകയായിരുന്നു രാജീവും കുടുംബവും സഞ്ചരിച്ച സ്വിഫ്റ്റ് കാര്‍ കുറ്റിപ്പറത്തുനിന്നും മൈസൂരിലേക്ക് വരികയായിരുന്ന മലയാളികള്‍ സഞ്ചരിച്ച ടാറ്റാസുമോയുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം ഗുണ്ടല്‍പേട്ട് താലൂക്ക് ആശുപത്രിയില്‍.

കാസര്‍കോട് കാഞ്ഞങ്ങാടിനടുത്ത് ബസ് ഓട്ടോയിലിടിച്ച് ഡ്രൈവറും യാത്രക്കാരായ യുവതിയും കുഞ്ഞുമുള്‍പ്പടെ നാലുപേര്‍ മരിച്ചു. കാഞ്ഞങ്ങാടിനടുത്ത് പൂച്ചക്കാടാണ് ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ അപകടം. അജാനൂര്‍ കടപ്പുറത്തെ ഓട്ടോഡ്രൈവര്‍ രതീഷ്, ഓട്ടോയില്‍ സഞ്ചരിച്ച അഞ്ജിത, മക്കളായ കണ്ണന്‍(5) മഞ്ജിമ(രണ്ടര)എന്നിവരാണ് മരിച്ചത്.ഓട്ടോയില്‍ സ്വകാര്യബസിടിക്കുകയായിരുന്നു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: