Pages

Friday, November 2, 2012

WASTE DISPOSING AND RECYCLING COMPANY


തിരുവനന്തപുരത്ത് 74 ശതമാനം
 സ്വകാര്യ ഓഹരി പങ്കാളിത്തത്തോടെ മാലിന്യ സംസ്കരണ കമ്പനി  വരുന്നു
മാലിന്യ സംസ്കരണത്തിന് സർക്കാരിന് 26 ശതമാനം ഓഹരിയോടുകൂടിയ സംയുക്ത കമ്പനി രൂപീകരിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകിയിരിക്കുകയാണ്. തലസ്ഥാന നഗരിയിൽ കഴിഞ്ഞ പത്തുമാസമായി പരിഹാരം കാണാനാവാതെ ശേഷിക്കുന്ന മാലിന്യ സംസ്കരണ പ്രശ്നമാണ് ഇത്തരത്തിലൊരു കമ്പനിയുടെ രൂപീകരണത്തെക്കുറിച്ച് ചിന്തിക്കാൻ സർക്കാരിന് പ്രേരണയായതെന്നുവേണം കരുതാൻ. നെടുമ്പാശേരി വിമാനത്താവള നിർമ്മാണത്തിനും നടത്തിപ്പിനുമായി രൂപംകൊണ്ട `സിയാലി'ന്റെ മാതൃകയിലാകും നിർദ്ദിഷ്ട മാലിന്യസംസ്കരണ കമ്പനി എന്ന് തീരുമാനിച്ചിട്ടുണ്ട്. പ്രവർത്തനം തുടങ്ങിയ കാലം മുതൽ സിയാൽ ലാഭത്തിലാണ്. ഇക്കുറിയും ലാഭവിഹിതമായി പതിനഞ്ചുകോടിയിൽപ്പരം രൂപ സർക്കാരിന് കൈമാറിയത് കഴിഞ്ഞദിവസമാണ്. ഇതേ മാതൃകയിൽ 74 ശതമാനം സ്വകാര്യ ഓഹരി പങ്കാളിത്തത്തോടെ മാലിന്യ സംസ്കരണ കമ്പനി സ്ഥാപിതമാകുമ്പോൾ അത് ലാഭകരമായി നടത്താൻ കഴിയുമെന്ന കാര്യത്തിൽ സംശയം വേണ്ട. ഒന്നാമതായി കമ്പനിയുടെ മേൽനോട്ടവും പ്രവർത്തനവും സ്വകാര്യമേഖലയിൽത്തന്നെയാണ്. നടത്തി​പ്പ് സർക്കാരി​നാകുമ്പോഴാണല്ലോ ഇത്തരം സംരംഭങ്ങൾ തുടങ്ങി​ അധി​കംവൈകാതെ പൂട്ടേണ്ടി​വരുന്ന സ്ഥി​തി​ ഉണ്ടാകുന്നത്. സംസ്ഥാനത്തെ നഗരങ്ങളും പട്ടണങ്ങളും മാലി​ന്യസംസ്കരണ വി​ഷയത്തി​ൽ വളരെയധി​കം ബുദ്ധി​മുട്ടുകൾ നേരി​ടുന്നുണ്ട്. നി​ർദ്ദി​ഷ്ട സംസ്കരണ കമ്പനി​യുടെ പ്രവർത്തനം വി​കേന്ദ്രീകൃതമാക്കി​യാൽ സംസ്ഥാനമൊട്ടുക്കുള്ള ജനങ്ങൾക്ക് അത് ആശ്വാസമാകും.

തി​രുവനന്തപുരം നഗരത്തി​ൽ നഗരസഭയും സർക്കാരും തമ്മി​ൽ മാലി​ന്യപ്രശ്നത്തി​ലുണ്ടായ തർക്കം ഇതുവരെ തീർന്നി​ട്ടി​ല്ല. നഗരത്തി​നുപുറത്ത് വി​ളപ്പി​ൽ പഞ്ചായത്തി​ൽ നഗരസഭയുടേതായി​ ഉണ്ടായി​രുന്ന മാലി​ന്യ സംസ്കരണ പ്ളാന്റ് നാട്ടുകാരുടെ പ്രക്ഷോഭത്തെത്തുടർന്ന് അടച്ചുപൂട്ടി​യി​ട്ട് പത്തുമാസം കഴി​ഞ്ഞു. രണ്ടുമാസത്തി​നകം ബദൽ നടപടി​ ഉണ്ടാകുമെന്നാണ് ഫാക്ടറി​ ഗേറ്റി​ൽ പൂട്ടുവീണപ്പോൾ സർക്കാർ നൽകി​യ ഉറപ്പ്. പത്തുമാസമായി​ട്ടും ബദലൊന്നുമായി​ല്ല. ഇതി​നി​ടയി​ൽ
വി​ളപ്പി​ൽശാലയുടെ പേരി​ൽ നി​രവധി​ സമരങ്ങളും നഗരസഭയുടെയും സർക്കാരി​ന്റെയും കെടുകാര്യസ്ഥതയും നഗരവാസി​കൾ കണ്ടുകഴി​ഞ്ഞു. മാലി​ന്യസംസ്കരണ കമ്പനി​ രൂപീകരി​ക്കാൻ മന്ത്രി​സഭായോഗം തീരുമാനം കൈക്കൊണ്ട ദി​വസം ഏതായാലും ഗുജറാത്തി​ൽനി​ന്ന് മൊബൈൽ സംസ്കരണ വണ്ടി​ വന്നതുമാത്രമാണ് ഇപ്പോൾ എടുത്തുപറയാവുന്ന കാര്യം. നാലുദി​വസത്തി​നകം യന്ത്രം പ്രവർത്തി​പ്പി​ച്ചുതുടങ്ങുമെന്നാണ് അറി​യി​പ്പ്. യന്ത്രം പാപ്പനംകോട്ടുവന്നുനി​ന്നപ്പോൾത്തന്നെ എതി​ർപ്പുമായി​ ചി​ലർ വണ്ടി​ക്കുചുറ്റും കൂടി​യതായി​ വാർത്തയുണ്ട്. മാലി​ന്യങ്ങൾ കൂടി​ക്കി​ടക്കുന്നതി​നെക്കുറി​ച്ച് സദാ ആക്ഷേപം ചൊരി​യുന്നവർതന്നെ അതു സംസ്കരി​ക്കാനുള്ള ഉദ്യമങ്ങൾക്കെതി​രെ പ്രക്ഷോഭവുമായി​ എത്തുന്നത് കാപട്യം മാത്രമല്ല, ജനദ്രോഹംകൂടി​യാണ്. മാലി​ന്യങ്ങൾ നീക്കുകയും വേണം നഗരത്തി​ലൊരി​ടത്തും അതി​നുള്ള സംവി​ധാനങ്ങൾ ഏർപ്പെടുത്തുകയുമരുത് എന്ന സമീപനം നഗരവാസി​കൾ ഉപേക്ഷി​ക്കുകതന്നെവേണം.

നി​ർദ്ദി​ഷ്ട മാലി​ന്യസംസ്കരണ കമ്പനി​തന്നെ പ്ളാന്റുകൾ സ്ഥാപി​ക്കാനാവശ്യമായ സ്ഥലം കണ്ടെത്തുമെന്നാണ് പറയുന്നത്. ഇത്തരം പ്ളാന്റുകൾക്കെതി​രെ ജനങ്ങളുടെയി​ടയി​ൽ ഇന്നുള്ള സംശയങ്ങളും ആശങ്കകളും ദൂരീകരി​ക്കാൻ കഴി​ഞ്ഞാലേ കമ്പനി​യുടെ പ്രവർത്തനം സുഗമമായി​ മുന്നോട്ടുകൊണ്ടുപോകാനാവൂ എന്ന കാര്യം മറക്കരുത്. അതി​ന് കമ്പനി​ക്ക് സർക്കാരി​ന്റെ പൂർണ പി​ന്തുണയും സഹായവും ഉണ്ടായി​രി​ക്കുകയും വേണം. പ്രധാനമായും ഫ്ളാറ്റുകൾ, വി​ല്ലകൾ, ആശുപത്രി​കൾ, കല്യാണമണ്ഡപങ്ങൾ, വ്യവസായ- വാണി​ജ്യ സ്ഥാപനങ്ങൾ എന്നി​വി​ടങ്ങളി​ലെ മാലി​ന്യ സംസ്കരണമാണ് കമ്പനി​ ഉദ്ദേശി​ക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾക്ക് കമ്പനി​യുടെ സേവനം ഉപയോഗപ്പെടുത്താനാവും. ഇതി​നും പണം നൽകേണ്ടി​വരും. ഗാർഹി​ക മാലി​ന്യങ്ങൾകൂടി​ സംഭരി​ച്ചു സംസ്കരി​ക്കാൻ കഴി​യുന്നി​ല്ലെങ്കി​ൽ സംയുക്ത മാലി​ന്യ സംസ്കരണ കമ്പനി​കൊണ്ട് നഗരവാസി​കൾക്ക് ഗുണമൊന്നും ഉണ്ടാകാൻ പോകുന്നി​ല്ല. അതുകൊണ്ട് ഗാർഹി​ക മാലി​ന്യ സംഭരണത്തി​നും സംവി​ധാനം ഉണ്ടാകണം. കുടുംബശ്രീ വഴി​ നി​ലനി​ന്ന സംവി​ധാനത്തി​ലെന്നതുപോലെ വീടുകളി​ൽ നി​ന്നു ഇതി​നായി​ നി​ശ്ചി​ത സംഖ്യ ഫീസായി​ പി​രി​ക്കാവുന്നതാണ്.

നഗരാസൂത്രണ വകുപ്പ് മുൻകൈയെടുത്ത് രൂപീകൃതമാകുന്ന മാലി​ന്യസംസ്കരണ കമ്പനി​ സർക്കാരി​ന്റെ ഇതര പദ്ധതി​കൾപോലെ കടലാസി​ൽത്തന്നെ ഇരി​ക്കാതെ എത്രയുംവേഗം പ്രവൃത്തി​പഥത്തി​ലെത്തേണ്ടതുണ്ട്. ഇതി​നകം തന്നെ കൈവി​ട്ടുപോയ മാലി​ന്യപ്രശ്നത്തി​ൽനി​ന്നു സർക്കാരി​ന് അല്പമെങ്കി​ലും മോചി​തമാകാൻ ഇത്തരത്തി​ലൊരു കമ്പനി​യുടെ ഉദയം സഹായകമായി​രി​ക്കും. പതി​വുപോലെ കമ്പനി​യോടൊപ്പം വി​വാദങ്ങളും ചാനൽ ചർച്ചകളുമൊക്കെ ഉണ്ടായെന്നി​രി​ക്കും. ചീഞ്ഞുനാറുന്ന നഗരങ്ങൾക്ക് ആശ്വാസമായി​ ഇത്തരം ഒന്നി​ലേറെ കമ്പനി​കൾതന്നെ വരേണ്ടതുണ്ട്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments:

Post a Comment

Please enter you valuable comments... Suggestions and ideas are always welcome...

Prof John Kurakar