Pages

Wednesday, November 21, 2012

VATHUKKAL NJALIKUNJINU PAALPONKALA


വാതുക്കല്‍ ഞാലിക്കുഞ്ഞിന് പാല്‍പ്പൊങ്കാല: ഒരുക്കങ്ങള്‍ തുടങ്ങി
 Mahadeva Temple 7 kms from Kottarakkara via chengamanad. from sadanandapuram 4 kms. the upper temple - Sivan, lower temple Mahavishnu. Kumbham Thiruvathira Aarattu in both temples. On navarathri days there is excellent musical concert in the upper temple.
 വെട്ടിക്കവല മഹാക്ഷേത്രങ്ങളിലെ ബാലാവതാരമായ വാതുക്കല്‍ ഞാലിക്കുഞ്ഞിന് പാല്‍ പ്പൊങ്കാല അര്‍പ്പിക്കാനുള്ള 25000 ഇരുമ്പ് അടുപ്പുകളുടെ മിനുക്കുപണികള്‍ ആരംഭിച്ചു . 2012ഡിസംബര്‍ ആറിന് രാവിലെ 4നും 11നും മധ്യേയാണ് പൊങ്കാല. പാലും പഴവും പഞ്ചസാരയുമാണ് പൊങ്കാലയ്ക്ക് ഉപയോഗിക്കുന്നത്. പൊങ്കാലയുടെ മുന്നോടിയായി നടക്കുന്ന പൊതുസമ്മേളനം 9ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യും. ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് വെട്ടിക്കവല ആര്‍.ഹരികൃഷ്ണന്‍ അധ്യക്ഷനാകും. തന്ത്രിമുഖ്യന്മാരായ കണ്ഠര് മഹേശ്വര്, ആദിശമംഗലം കേശവര് വാസുദേവര്, കോക്കുളത്ത് മഠത്തില്‍ നാരായണര് കൃഷ്ണര് എന്നിവരുട നേതൃത്വത്തില്‍ 9.47ന് ക്ഷേത്രമേല്‍ശാന്തി ശങ്കരനാരായണന്‍ പോറ്റി പ്രധാന അടുപ്പില്‍ ദീപം പകരും. അതില്‍നിന്ന് മറ്റ് ആയിരക്കണക്കിന് അടുപ്പുകളിലേക്കും. പാലക്കാട് തെങ്കര പൂജാമഠത്തില്‍ പി.രാമചന്ദ്രന്‍ പൊങ്കാലയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. പ്രസാദവിതരണം അഡ്വ. പി.അയിഷാപോറ്റി എം.എല്‍.എ. ഉദ്ഘാടനം ചെയ്യുമെന്ന് ആര്‍.ഹരികൃഷ്ണന്‍, എം.ബാലചന്ദ്രന്‍, ബിനു ആര്‍.കുമാര്‍, ബി.അനില്‍കുമാര്‍ എന്നിവര്‍ അറിയിച്ചു.


പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: