Pages

Wednesday, November 28, 2012

TRIBUTE PAID TO RT.REV. DR. MAR GEORGETHECKADATHU



TRIBUTE PAID TO
 RT.REV. DR. MAR GEORGETHECKADATHU

Rt. Rev Dr. Mar George Theckedath passed away on 26 Nov at 3:52 AM, in his 85th year. Rt. Rev Theckedath is survived by his wife Saramma Theckedath and son Dileepan. A gathering Celebration of Thirumen's life start at 3PM on the 28th Nov, Wednesday at the McEvoy and Shields Funeral Home, at the corner of Hunt Club and Bank in Ottawa. This celebration of life will be followed by funeral service at 4PM.


കൊട്ടാരക്കര  കരിക്കം  തെക്കടത്ത്  കുടുംബാംഗം  ഡോക്ടര്‍  മാര്‍ ജോര്‍ജ് തെക്കടത്ത് 86- വയസ്സില്‍  കാനഡയില്‍ വച്ചു അന്തരിച്ചു . ആലുവാ യു.സി  കോളേജില്‍  അധ്യാപകനായി ഔദ്യോഗിക ജീവിതം  ആരംഭിച്ച  മാര്‍ ജോര്‍ജ്‌ തെക്കടത്ത്  മിഷനറി ബിഷപ്പ് , അദ്ധ്യാപകന്‍ , പ്രഭാഷകന്‍  എന്നീ  നിലകളില്‍  അറിയപെടുന്ന  വ്യക്തിയായിരുന്നു . കേരളത്തിലും വിദേശത്തുമായി  നിരവധി  സാമുഹ്യ സാംസ്ക്കാരിക  സംഘടനകള്‍ രൂപീകരിച്ച്  പ്രവര്‍ത്തനങ്ങക്ക്  നേതൃത്ത്വം  നല്‍കിയിട്ടുണ്ട് . ഗാന്ധീയ നവശക്തി സംഘം , കേരള സാമുഹ്യ  ചിന്തവേദി  എ ന്നീ സംഘടനകള്‍  രൂപികരിച്ചത്  അദ്ധേഹമാണ് . കാനഡയില്‍ ജീവിക്കമ്പോഴും തിരുമേനിയുടെ മനസ്സില്‍  കേരളവും കൊട്ടാരക്കരയും  നിറഞ്ഞു നില്‍ക്കുകയായിരുന്നു . ഭാരതീയ സംസ്ക്കാരത്തിലും  കേരളീയ തനിമയിലും  അഭിമാനം കൊണ്ടിരുന്ന  മാര്‍ തെക്കടത്ത്  കേരളത്തിലെ  സ്ഥല നാമങ്ങള്‍  വൈദേശീകരിച്ച്തില്‍


പ്രതിഷേധിക്കുകയും  അവയെ  കേരളീയ തനിമയിലേക്ക്  കൊണ്ടുവരാന്‍  പരിശ്രമിക്കുകയും ചെയ്ത വ്യക്തിയാണ് .അങ്ങനെ  കൊല്ലം, ആലപ്പുഴ,കൊച്ചി ,തിരുവനന്തപുരം  എന്നീ  സ്ഥല നാമങ്ങള്‍ ഔദ്യോഗീകമായി  അംഗീകരിക്കുകയും  ചെയ്തു .  ചെങ്ങനൂര്‍ കൊട്ടാരക്കര വഴി  തിരുവനന്തപുരം  റെയില്‍  വേ പാതക്ക്  ഒരു പുരുഷായുസ്സ് മുഴുവന്‍  പടപൊരുതിയ വ്യക്തിയാണ് മാര്‍ ജോര്‍ജ് തെക്കടത്ത് . റെയില്‍വേ പാതക്കുവേണ്ടി ജനകീയ  പ്രക്ഷോഭം വരെ  അദ്ദേഹം  നടത്തുകയുണ്ടായി . സാംസ്ക്കാരിക കേന്ദ്രമായ  കൊട്ടാരക്കരയുടെ  പുരോഗതിക്കുവേണ്ടി  അക്ഷീണം   പരിശ്രമിച്ച  വ്യക്തിയാണ്  തിരുമേനി .കഥകളിയുടെ പിതാവായ കൊട്ടാരക്കര തമ്പുരാന്  ഉചിതമായ  ഒരു സ്മാരകം  പണിയണമെന്ന്  അദ്ദേഹം  നിരന്തരം  സര്‍ക്കാരിനോട്  ആവ്ശ്യപെട്ടിരുന്നു .കൊട്ടാരക്തമ്പുരാന്‍ മ്യുസിയത്തിനു  വേണ്ടി  പ്രവര്‍ത്തിച്ചവരില്‍  ഒരു പ്രധാന വ്യക്തിയാണ്  മാര്‍ ജോര്‍ജ് തെക്കടത്ത് . കേരളീയ കലകളെയും ഭാഷയെയും സ്നേഹിക്കുകയും  ആദരിക്കുകയും  ചെയ്തിരുന്ന തെക്കടത്ത് തിരുമേനി കേരള കവ്യകലാ സാഹിതി  സംസ്ഥാന പ്രസിഡന്റ്‌  പ്രൊഫ് ജോണ്‍ കുരാക്കാര്‍  ന് 2002 ല്‍ കൊട്ടാരക്കരയില്‍   നടത്തിയ ഒരു മഹാ സമ്മേളനത്തില്‍ വച്ച് “ദേശ രത്നം “ അവാര്‍ഡ്  നല്‍കി  ആദരിക്കുകയുണ്ടായി .മത സൗഹാര്ദ്ദതക്ക്  മുന്‍തൂക്കം നല്‍കിയിരുന്ന  തിരുമേനി യു.ആര്‍ .ഐ  എന്ന  സംഘടനയിലും സജീവമായി  പ്രവര്‍ത്തിച്ചിരുന്നു . നിരവധി ദേശീയ സമ്മേളനങ്ങളില്‍  അദ്ദേഹം  പങ്കെടുത്തിരുന്നു . കൊട്ടാരക്കര കേന്ദ്രമായി  ഒരു സര്‍വകലാശാല  ആരംഭിക്കണം  എന്ന ആഗ്രഹം  അദ്ദേഹത്തിനു  ഉണ്ടായിരുന്നു. “ഇളയടത്ത് റാണി  യുണിവേഴ്സിറ്റി “ എന്ന് പേരും  അദ്ദേഹം  നിര്‍ദ്ദേശിച്ചിട്ടുണ്ട് . മാര്‍ ജോര്‍ജ്  തെക്കടത്തിന്റെ  വിയോഗം  കേരളത്തിനും കൊട്ടരക്കരക്കും  ഒരു വലിയ നഷ്ടമാണ്. കൊട്ടാരക്കരയിലെ  എല്ലാ സംഘടനകളുടെയും   അനുശോചനം  രേഖ്പെടുത്തുന്നതോടൊപ്പം  തിരുമേനിയുടെ ആത്മാവിനു നിത്യ ശാന്തി  നേരുകയും ചെയ്യുന്നു .

കേരള കാവ്യകലാ സാഹിതി 











No comments: