Pages

Wednesday, November 21, 2012

MM MANI ARRESTED


MM MANI ARRESTED
Former Idukki CPM District secretary MM Mani was arrested today in connection to the murder case of Youth Congress leader Ancheri Baby. He was arrested from Kunchithanniyille house at 5.50 am On 21st November,2012. The police cordoned the house and arrested Mani. He has been taken to the Nedukandam police station. The Ernakulam Range IG Padmakumar said he will be produced before the court by 1.00 pm today. About 1,000 police officers from five districts are stationed in Idukki, following Mani's arrest.

 അഞ്ചേരി ബേബിവധക്കേസില്‍ സിപിഎമ്മിന്റെ മുന്‍ ജില്ലാ സെക്രട്ടറി എം.എം. മണിയെ പോലീസ് അറസ്റ്റുചെയ്തു. ബുധനാഴ്ച പുലര്‍ച്ചെ 5.50 ന് വീടുവളഞ്ഞാണ് മണിയെ അറസ്റ്റുചെയ്തത്. ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. പിന്നീട് മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജരാക്കിയ എം.എം. മണിയെ ഡിസംബര്‍ നാലുവരെ റിമാന്‍ഡ് ചെയ്ത് പീരുമേട് സബ് ജയിലിലേക്ക് മാറ്റി. മണിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച ഇടുക്കിയില്‍ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ബ്രാഞ്ച് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്താനും പാര്‍ട്ടി ആഹ്വാനം ചെയ്തു. വണ്ടിപ്പെരിയാറില്‍ ബുധനാഴ്ച രാവിലെ സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി. കേസ് നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് കെ.കെ. ജയചന്ദ്രന്‍ എം.എല്‍.എ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അഞ്ചേരി വധക്കേസുമായി ബന്ധപ്പെട്ട് നുണപരിശോധന നടത്താന്‍ സമ്മതമല്ലെന്ന് മണിയടക്കമുള്ള നാലുപ്രതികളും പോലീസിനെ അറിയിച്ചിരുന്നു. സി.ഐ.ടി.യു. മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന ഒ.ജി. മദനന്‍, സി.പി.എം. ജില്ലാ കമ്മിറ്റി അംഗം എ.കെ. ദാമോദരന്‍, പാമ്പുപാറ കുട്ടന്‍ എന്നിവരാണ് മറ്റ് മൂന്നു പ്രതികള്‍.മുപ്പതു വര്‍ഷം മുമ്പ് നടന്ന കേസായതിനാല്‍ ശാസ്ത്രീയമായ എല്ലാ നിരീക്ഷണങ്ങള്‍ക്കും ശേഷമേ അറസ്റ്റ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഉണ്ടാവൂ എന്നും, നുണപരിശോധന നിരസിക്കുകയാണെങ്കില്‍ കേസില്‍ അവര്‍ക്ക് പങ്കുണ്ടെന്ന് കരുതേണ്ടിവരുമെന്നും ഐ.ജി. നേരത്തെ വ്യക്തമാക്കിയിരുന്നു. 

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: