Pages

Wednesday, November 21, 2012

TERRORIST AJMAL KASAB HANGED


ലഷ്‌കര്‍ ഭീകരന്‍ മൊഹമ്മദ് അജ്മല്‍ അമീര്‍ കസബിനെ (25) തൂക്കിക്കൊന്നു.
Ajmal Kasab, the sole surviving terrorist from the 26/11 terror attack, was hanged to death at the Yerawada Jail in Pune this morning, Maharashtra Home Minister R R Patil today said. Kasab was hanged at 7.30 am, he said here.25-year-old Kasab had been lodged in the Arthur Jail Road here ever since he was arrested immediately after the attack in 2008. He was convicted and given capital punishment by the trial court on May 6, 2010 which was upheld by the Bombay High Court on February 21, 2011. 

The Supreme Court subsequently upheld the sentence on August 29 this year. "Due process of law has been followed," Patil said adding that hanging came after the President of India rejected his mercy petition on November 8. 
"This is a true homage to the innocent victims, including policemen and security personnel, who laid down their lives," he said. 166 persons had died in the attack. Police had succeeded in capturing Kasab alive after killing the remaining nine terrorists. "Attack on Mumbai was an attack on the entire country


മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിയായ ലഷ്‌കര്‍ ഭീകരന്‍ മൊഹമ്മദ് അജ്മല്‍ അമീര്‍ കസബിനെ (25) തൂക്കിക്കൊന്നു. രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ദയാഹര്‍ജി ഇന്നലെ തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീംകോടതി വിധി നടപ്പാക്കിയത്. മാധ്യമങ്ങളെയൊന്നും അറിയിക്കാതെ രഹസ്യമായാണ് വധശിക്ഷ നടപ്പാക്കിയത്. കസബിനെ തൂക്കിക്കൊന്ന കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയും മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ആര്‍.ആര്‍ പാട്ടീലും സ്ഥിരീകരിച്ചു. പൂണെയിലെ യേര്‍വാഡാ ജയിലിലാണ് ബുധനാഴ്ച രാവിലെ 7.30-ന് ശിക്ഷ നടപ്പിലാക്കിയത്. വിചാരണ സമയത്ത് കസബിനെ പാര്‍പ്പിച്ചിരുന്നത് മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാണ്. അവിടെനിന്ന് പൂണെയിലേക്ക് കൊണ്ടുവരികയായിരുന്നു. നാലുവര്‍ഷം നീണ്ട നിയമയുദ്ധത്തിന് അന്ത്യം കുറിച്ചുകൊണ്ട് ആഗസ്ത് 29-നാണ് സുപ്രീംകോടതി വധശിക്ഷ ശരിവെയ്ക്കുന്ന വിധി പുറപ്പെടുവിച്ചത്. യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെയാണ് കസബ് കൊല ചെയ്തതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.വിചാരണ സമയത്ത് ആര്‍തര്‍ റോഡ് ജയിലില്‍ പ്രത്യേകമായി തയ്യാറാക്കിയ അണ്ഡാകൃതിയിലുള്ള അതിസുരക്ഷാസെല്ലിലായിരുന്നു കസബിനെ പാര്‍പ്പിച്ചിരുന്നത്. ബോംബുകളെയും വെടിയുണ്ടകളെയും പ്രതിരോധിക്കാന്‍ ശേഷിയുള്ള സെല്ലാണത്.മുംബൈയില്‍ 2008 നവംബര്‍ 26 ന് ആരംഭിച്ച ഭീകരാക്രമണം മൂന്നുദിവസം രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തി. ആക്രമണത്തില്‍ 166 പേര്‍ മരിക്കുകയും മുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

മൊഹമ്മദ് അജ്മല്‍ അമീര്‍ കസബിന്റെ മൃതദേഹം പൂണെയിലെ യേര്‍വാഡാ ജയില്‍ വളപ്പില്‍ സംസ്‌ക്കരിച്ചു. മൃതദേഹം ഏറ്റുവാങ്ങാന്‍ പാകിസ്താന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണിത്.സുപ്രീംകോടതി വിധിച്ച വധശിക്ഷ റദ്ദാക്കാനായി കസബ് നല്‍കിയ ദയാഹര്‍ജി കഴിഞ്ഞ ദിവസം രാഷ്ട്രപതി തള്ളിയിരുന്നു. അതിനെ തുടര്‍ന്നാണ് യേര്‍വാഡാ ജയിലില്‍ ബുധനാഴ്ച രാവിലെ കസബിന്റെ വധശിക്ഷ അതീവ രഹസ്യമായി നടപ്പിലാക്കിയത്.അന്ത്യാഭിലാഷമോ വില്‍പത്രമോ തനിക്കില്ലെന്ന് കസബ് അറിയിച്ചതായി മഹാരാഷ്ട്രാ ആഭ്യന്തരമന്ത്രി ആര്‍.ആര്‍.പട്ടീല്‍ പറഞ്ഞു. കസബിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ പാകിസ്താന്‍ തയ്യാറായില്ലെങ്കില്‍, ഇവിടെ തന്നെ സംസ്‌ക്കരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞിരുന്നു. മുംബൈ ആക്രമണം നടന്ന് നാലുവര്‍ഷത്തിനുശേഷമാണ് പാക് തീവ്രവാദി അജ്മല്‍ കസബിനെ യേര്‍വാഡി ജയിലില്‍ തൂക്കിക്കൊന്നത്. 2008 നവംബര്‍ 26 ന് നടന്ന ആക്രമണ പരമ്പരയുടെ നാള്‍ വഴി ചുവടെ-2008 നവംബര്‍ 26 : അജ്മല്‍ കസബ് ഉള്‍പ്പടെ പത്ത് ഭീകരര്‍ മുംബൈയില്‍ ആക്രമണം നടത്തി. 2008 നവംബര്‍ 27 : അജ്മല്‍ കസബിനെ പോലീസ് പിടികൂടി, പരിക്കേറ്റ കസബിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. 2008 നവംബര്‍ 29 : മറ്റ് ഒന്‍പത് ഭീകരരും കമാന്‍ഡോ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മുംബൈയില്‍ സമാധാനം പുനസ്ഥാപിച്ചു. 
2008 നവംബര്‍ 30 : പോലീസിനുമുമ്പില്‍ കസബ് കുറ്റസമ്മതം നടത്തി. 2008 ഡിസബംര്‍ 27/28 : അജ്മല്‍ കസബിനെ സാക്ഷികള്‍ക്ക് മുന്നില്‍ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കി.2009 ജനുവരി 13 : മുംബൈ ആക്രണക്കേസുകള്‍ കൈകാര്യം ചെയ്യാനായി എം.എല്‍. തഹലിയാനിയെ പ്രത്യേക ജഡ്ജിയായി നിയോഗിച്ചു.2009 ജനുവരി 16 : കസബിന്റെ വിചാരണയ്ക്കും റിമാന്‍ഡ് തടവിനുമായി ഡെല്‍ഹിയിലെ ആര്‍തര്‍ റോഡില്‍ പ്രത്യേക ജയില്‍ തയ്യാറാക്കി. 2009 ഫെബ്രുവരി 5 : കുബെറില്‍ കണ്ടെത്തിയ തൊണ്ടിസാധനങ്ങളില്‍നിന്ന് ലഭിച്ച സാമ്പിളും കസബിന്റെ ഡി.എന്‍.എ സാമ്പിളും ഒന്നാണെന്ന് റിപ്പോര്‍ട്ട്. 2009 ഫെബ്രുവരി 20/21 : മജിസ്‌ട്രേറ്റിനുമുന്നില്‍ കസബ് കുറ്റം ഏറ്റുപറഞ്ഞു. 2009 ഫെബ്രുവരി 22: ഉജ്ജ്വല്‍ നികമിനെ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറായി നിയോഗിച്ചു. 2009 ഫെബ്രുവരി 25 : കസബിനും മറ്റുരണ്ടുപേര്‍ക്കുമെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2009 ഏപ്രില്‍ 1: കബസിന്റെ അഭിഭാഷകനായി അഞ്ജലി വാഗ്മാരെയ നിയോഗിച്ചു. 2009 ഏപ്രില്‍ 15: അഞ്ജലി വക്കാലത്തില്‍ നിന്നും പിന്മാറി 2009 ഏപ്രില്‍ 16: അബ്ബാസ് കാസ്മി കസബിന്റെപുതിയ അഭിഭാഷകനായി ചുമതലയേറ്റു. 
2009 ഏപ്രില്‍ 17: കോടതിയില്‍ കസബ് വീണ്ടും കുറ്റം ഏറ്റുപറഞ്ഞു.
 2009 ഏപ്രില്‍ 20: 312 ാം വകുപ്പ് പ്രകാരം പ്രോസിക്യൂഷന്‍ കുറ്റം ആരോപിച്ചു. 2009 മേയ് 6 : ചാര്‍ജ് ഷീറ്റ് ലഭിച്ച കസബ് കുറ്റാരോപണം നിഷേധിച്ചു. 
2009 മേയ് 8 : ആദ്യ ദൃക്‌സാക്ഷിയുടെ മൊഴി കോടതി രേഖപ്പെടുത്തി.
 2009 ജൂണ്‍ 23: കേസുമായി ബന്ധപ്പെട്ട് ഹഫീസ് സൈദ്, സക്കീര്‍ റഹ്മാന്‍ ലഖ് വി എന്നിവരടക്കം 22 പേര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. 
2009 നവംബര്‍ 30: അബ്ബാസ് കാസ്മി കസബിന്‌റെ വക്കാലത്ത് ഒഴിഞ്ഞു.2009 ഡിസംബര്‍ 1 : കെ.പി. പവാര്‍ പുതിയഅഭിഭാഷകനായി ചുമതലയേറ്റു
 2009 ഡിസംബര്‍ 16 : 26/11 കേസിന്റെ പ്രോസിക്യൂഷന്‍ നടപടികള്‍ പൂര്‍ത്തിയായി.2009 ഡിസംബര്‍ 18: കസബ് കുറ്റം നിഷേധിച്ചു. 2010 മാര്‍ച്ച് 31 : കേസിന്റെ വിചാരണ കഴിഞ്ഞു, വിധി പറയുന്നത് മേയ് 3 ലേക്ക് മാറ്റി. 
2010 മേയ് 3 : കസബ് കുറ്റക്കാരനെന്ന് കോടതി വിധിച്ചു. കേസിലെ പ്രതികളായ സബൗദ്ദീന്‍ അഹമ്മദിനെയും ഫഹീം അന്‍സാരിയെയും കോടതി കുറ്റവിമുക്തരാക്കി.
 
2010 മേയ് 6 : വിചാരണക്കോടതി കസബിന് വധശിക്ഷ വിധിച്ചു.2011 ഫെബ്രുവരി 21 : കസബിന്റെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു.
 2011 മാര്‍ച്ച് : ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത് കസബ് സുപ്രീം കോടതിക്ക് കത്തയച്ചു. 2011 ഒക്ടോബര്‍ 10 : കസബിന്റെ വധശിക്ഷ നടപ്പാക്കുന്നത് സുപ്രീം കോടതി താല്‍ക്കാലികമായി തടഞ്ഞു. 2011 ഒക്ടോബര്‍ 10: തന്റെ പ്രായം കണക്കിലെടുത്ത് ശിക്ഷ ഇളവുചെയ്യണമെന്ന് കസബ് സുപ്രീം കോടതിയോട് അപേക്ഷിച്ചു. ദൈവത്തിനുവേണ്ടിയെന്നു പറഞ്ഞ് തന്നെ തീവ്രവാദികള്‍ മസ്തിഷ്‌ക പ്രക്ഷാളനം നടത്തിയെന്നും കസബ് കോടതിയെ അറിയിച്ചു. 2011 ഒക്ടോബര്‍ 18 : പ്രതികളെ വിട്ടയച്ചത് റദ്ദാക്കണമെന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി ഫയലില്‍സ്വീകരിച്ചു. 2011 ജനുവരി 31 : തനിക്ക് നീതിയുക്തമായ വിചാരണ ലഭിച്ചില്ലെന്ന് കസബ് കോടതിയെ അറിയിച്ചു. 2012 ഫെബ്രുവരി 23: പാകിസ്താനിലെ ഭീകരര്‍ കസബിനോടും കൂട്ടരോടും സംസാരിച്ചത് കോടതി കേട്ടു. സുരക്ഷാ ക്യാമറകളിലെ ദൃശ്യങ്ങളും കോടതി പരിശോധിച്ചു. 2012 ഏപ്രില്‍ 25: രണ്ടരമാസം നീണ്ട മാരത്തോണ്‍ വിചാരണക്ക് അവസാനമായി.
2012 ആഗസ്ത് 29 : കസബിന്റെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു രണ്ടുപ്രതികളെ കുറ്റവിമുക്തരായ നടപടിയും ശരിവച്ചു.
 2012 ഒക്ടോബര്‍ 16 : കസബിന്റെ ദയാഹര്‍ജി തള്ളണമെന്ന് അപേക്ഷ അനുവദിക്കരുതെന്ന് രാഷ്ട്രപതിയോട് ആഭ്യന്തരമന്ത്രാലയം ശുപാര്‍ശ ചെയ്തു. 2012 നവംബര്‍ 5 : കസബിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി2012 നവംബര്‍ 8 : ദയാഹര്‍ജി തള്ളിയ വിവരം മഹാരാഷ്ട്ര സര്‍ക്കാരിനെ അറിയിച്ചു. 
2012 നവംബര്‍ 21 : പൂണെയിലെ യേര്‍വാഡ ജയിയില്‍ കസബിന്റെ വധശിക്ഷ നടപ്പാക്കി.

പ്രൊഫ്.ജോണ്‍ കുരാക്കാര്‍


No comments: