ഡോ.എം. ലീലാവതിക്ക്-2012ലെ മാതൃഭൂമി പുരസ്കാരം
ഈ വർഷത്തെ മാതൃഭൂമി സാഹിത്യ പുരസ്കാരത്തിന് പ്രശസ്ത നിരൂപക ഡോ.എം. ലീലാവതി അർഹയായി. രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.പി. വീരേന്ദ്രകുമാർ, മാനേജിംഗ് എഡിറ്റർ പി.വി. ചന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണിത്.
മഹാകവി അക്കിത്തം ചെയർമാനും വിഷ്ണുനാരായണൻ നന്പൂതിരി, കെ.പി. ശങ്കരൻ എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരജേതാവിനെ തിരഞ്ഞെടുത്തത്. സവിശേഷമായ നിരൂപണ ശൈലി പരിപോഷിപ്പിച്ച സാഹിത്യകാരിയാണ് ലീലാവതിയെന്ന് സമിതി വിലയിരുത്തി. ഡിസംബർ 20ന് കോഴിക്കോട്ട് നടക്കുന്ന ചടങ്ങിൽ ജ്ഞാനപീഠ ജേതാവ് മഹാശ്വേതാദേവി പുരസ്കാരം നൽകും. കേന്ദ്ര, കേരള സാഹിത്യ അക്കാഡമി അവാർഡുകൾ, വയലാർ അവാർഡ്, ഓടക്കുഴൽ അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം, ലളിതാംബിക അന്തർജ്ജനം പുരസ്കാരം, വള്ളത്തോൾ പുരസ്കാരം, എസ്. ഗുപ്തൻ നായർ അവാർഡ്, സോവിയറ്റ്‌ലാൻഡ് നെഹ്‌റു അവാർഡ്, പത്മപ്രഭാ പുരസ്കാരം തുടങ്ങിയവ ഡോ. ലീലാവതിക്ക് ലഭിച്ചിട്ടുണ്ട്. പ്രമുഖ ശാസ്ത്രലേഖകനായിരുന്ന പരേതനായ സി.പി. മേനോനാണ് ഭർത്താവ്.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍ |
|
No comments:
Post a Comment