Pages

Saturday, November 24, 2012

Health Benefits of Bananas(വാഴപ്പഴം പഴങ്ങളിലെ രാജാവ്‌))))

വാഴപ്പഴം പഴങ്ങളിലെ രാജാവ്‌
Banana is very much a staple fruit of India. One of the great things about bananas is that it is not only delicious but is also cheap and available throughout the year unlike the other fruits. 
Banana is a fruit which is still very casually consumed for its taste, texture and a feeling of fullness unlike other fruits which are eaten due to their much known health benefits. The masses definitely prefer it due to its low cost.  With whatever feeling it might be consumed, banana is nutritious and a wholesome fruit. This is a much lesser recognized fact. Except for its limitations for weight loss and diabetes, like other fruits this one too deserves high regards
Health Benefits of Bananas
ഏതൊക്കെ പഴങ്ങള്‍ ഉണ്ടെങ്കിലും പഴങ്ങളുടെ രാജാവ്‌ വാഴപ്പഴം തന്നെയാണ്‌. പത്തായത്തിനുള്ളില്‍ പഴുത്തുനിറയുന്ന പൂവന്‍ പഴത്തിന്റെ കൊതിപ്പിക്കുന്ന ഗന്ധം ആര്‍ക്കാണ്‌ മറക്കാനാവുക.പഴം എന്ന ഒറ്റവാക്കില്‍ പറഞ്ഞാല്‍ മറ്റ്‌ പഴങ്ങളെയെല്ലാം പിന്നിലാക്കി വാഴപ്പഴം തന്നെയാണ്‌ സ്‌ഥാനം പിടിക്കുന്നത്‌. ഏതൊക്കെ പഴങ്ങള്‍ ഉണ്ടെങ്കിലും പഴങ്ങളുടെ രാജാവ്‌ വാഴപ്പഴം തന്നെയാണ്‌. പത്തായത്തിനുള്ളില്‍ പഴുത്തുനിറയുന്ന പൂവന്‍ പഴത്തിന്റെ കൊതിപ്പിക്കുന്ന ഗന്ധം ആര്‍ക്കാണ്‌ മറക്കാനാവുക. എത്രകഴിച്ചാലും മതിവരില്ല വാഴപ്പഴം. വിഭവസമൃദ്ധമായ സദ്യയ്‌ക്കുശേഷം വാഴപ്പഴമൊന്ന്‌ അകത്താക്കിയാല്‍ മാത്രമേ സദ്യയുണ്ടെന്നുള്ള തോന്നലുണ്ടാവുകയുള്ളൂ.നേന്ത്രപ്പഴം, റോബസ്‌റ്റ, പൂവന്‍, ഞാലിപ്പൂവന്‍, മൈസൂര്‍ തുടങ്ങിയ വിവിധതരം പഴങ്ങളും ചെറു പഴങ്ങളുമടങ്ങിയ ഈ വലിയ കുടുംബം പ്രകൃതി നമുക്കു കനിഞ്ഞു നല്‍കിയിട്ടുള്ള വലിയ ഒരു പോഷക കലവറതന്നെയാണ്‌. വിശപ്പകറ്റാനും ശരീരത്തിനാവശ്യമായ വിറ്റാമിനുകളും ധാതുക്കളും കൊഴുപ്പുമൊക്കെ അടങ്ങിയിട്ടുള്ള സമീകൃതാഹാരമാണ്‌ വാഴപ്പഴം.പഴമായും പച്ചക്കാകൊണ്ടുള്ള വിഭവമായും നാം ഇത്‌ ധാരാളം ഉപയോഗിക്കാറുണ്ട്‌. നേന്ത്രക്കായ ചെറു കഷണങ്ങളാക്കിയരിഞ്ഞ്‌ വറുത്തെടുക്കുന്ന കായവറുത്തതും സദ്യവട്ടത്തിലെ വറുത്തുപ്പേരിയുമൊക്കെ മലയാളിയുടെ ഇഷ്‌ട വിഭവങ്ങള്‍തന്നെ. സദ്യവട്ടത്തിലെ കാളന്‍ അവിയല്‍ എന്നിവയിലും മറ്റ്‌ ഉപ്പേരിയായും കറികളായും മൂപ്പെത്തിയ കായ തീന്‍മേശയിലെ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഘടകമായി മാറുന്നു. വാഴയില, വാഴപ്പിണ്ടി, വാഴക്കൂമ്പ്‌ തുടങ്ങിയ എല്ലാ ഭാഗങ്ങളും ഭക്ഷണമായും, ഔഷധമായും മറ്റ്‌ ആവശ്യങ്ങള്‍ക്കായും നാം ഉപയോഗിക്കുന്നുണ്ട്‌.
ഗൃഹാതുരത്വംതൂശനിലയില്‍ തുമ്പച്ചോറു വിളമ്പിയുള്ള ഊണ്‌ മലയാളിക്ക്‌ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മയാണ്‌. പതിവായി വാഴപ്പഴം ഉപയോഗിച്ചാല്‍ പോഷകാഹാരക്കുറവ്‌ ഒരു പരിധിവരെ പരിഹരിക്കാനാവും. പഴങ്ങള്‍ പൊതുവേ ദഹനശക്‌തിയെ വര്‍ധിപ്പിക്കുകയും നല്ല ശോധനയുണ്ടാക്കുന്നതുമാണ്‌. കൂനന്‍കായ ഉണക്കിപ്പൊടിച്ച്‌ കുട്ടികള്‍ക്ക്‌ നല്‍കുന്നത്‌ ഉത്തമമാണ്‌. വാഴപ്പിണ്ടി നീര്‌ ശരീരഭാരം കുറയ്‌ക്കാന്‍ സഹായിക്കും.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: