Pages

Saturday, November 24, 2012

EXPLOSION IN PAKISTAN


പാകിസ്‌ഥാനില്‍ വീണ്ടും സ്‌ഫോടനം
(24th November,2012)

mangalam malayalam online newspaperപാകിസ്‌ഥാനില്‍ മുഹറം ആഘോഷത്തിനിടെയില്‍ നടന്ന സ്‌ഫോടനത്തില്‍ മൂന്ന്‌ കുട്ടികള്‍ ഉള്‍പ്പെടെ ഏഴ്‌ പേര്‍ മരിച്ചു. 30 പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. വടക്കു പടിഞ്ഞാറന്‍ ഭാഗമായ ദറാ ഇസ്‌മായീല്‍ ഖാനില്‍ ആയിരുന്നു സംഭവം. ഷിയാ വിഭാഗത്തില്‍ പെട്ടവരാണ്‌ ദുരന്തത്തിനിടയായത്‌. 100 ലധികം പേര്‍ പങ്കെടുത്ത ജാഥയ്‌ക്കിടെ വഴിയരികില്‍ സ്‌ഫോടനം നടക്കുകയായിരുന്നെന്ന്‌ പോലീസ്‌ വ്യക്‌തയമാക്കി.സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും പാകിസ്‌ഥാന്‍ താലിബാന്‌ മേലാണ്‌ സംശയം നീളുന്നത്‌. ഞായറാഴ്‌ച പാകിസ്‌ഥാനിലെ ഷിയാ വിഭാഗക്കാര്‍ ഇസ്‌ളാമിക ചടങ്ങുകളില്‍ ഒന്നായ അഷൗര ആഘോഷിക്കാന്‍ ഒരുങ്ങുകയായിരുന്നു. ഈ ആഘോഷത്തെ സുന്നി വിഭാഗം എതിര്‍ക്കുന്നുണ്ട്‌. പാകിസ്‌ഥാന്‍ പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരി സ്‌ഫോടനത്തെ അപലപിച്ചു. ഷിയാ വിഭാഗം റാവല്‍പിണ്ടിയില്‍ സംഘടിപ്പിച്ച റാലിക്ക്‌ നേരെ ബുധനാഴ്‌ചയും ആക്രമണം നടന്നിരുന്നു. ഇതില്‍ 17 പേരാണ്‌ കൊല്ലപ്പെട്ടത്‌.പിന്നാലെ തന്നെ ഈ സ്‌ഫോനത്തിന്റെ ഉത്തരവാദിത്വം പാക്‌ താലിബാന്‍ ഏറ്റെടുക്കുയും ചെയ്‌തിരുന്നു. ഇതിന്‌ പുറമേ കറാച്ചിയിലും പാകിസ്‌ഥാന്‍ താലിബാന്‍ ആക്രമണം സംഘടിപ്പിച്ചിരുന്നു. ഷിയാ മോസ്‌കിന്‌ പുറത്തായി നടത്തിയ ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും 15 പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.

പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: