Pages

Saturday, November 24, 2012

മതേതരത്വം പുതുതലമുറയിലേക്ക് പകരണം: ദലൈലാമ

മതേതരത്വം
 പുതുതലമുറയിലേക്ക് പകരണം: ദലൈലാമ
 
ഹിംസയും ഒത്തൊരുമയുമാണ് ഇന്ത്യ ലോകത്തിനു നല്‍കുന്ന സംഭാവനകളെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ ഓര്‍മ്മിപ്പിച്ചു. വര്‍ക്കല ശിവഗിരിയില്‍ തീര്‍ഥാടന വിളംബരസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യത്യസ്തമായ ആചാരനുഷ്ഠാനങ്ങള്‍ പിന്തുടരുന്ന ജനങ്ങള്‍ സമാധാനത്തോടെ സഹവര്‍ത്തിത്വത്തോടെയും കഴിയുന്നത് ഇന്ത്യയുടെ മതേതരത്വ പാരമ്പര്യം മൂലമാണ്. പുതിയ തലമുറക്കും അത് പകര്‍ന്നു നല്‍കാന്‍ കഴിയണം. ഒറ്റപ്പെട്ട പ്രശ്നങ്ങള്‍ കാര്യമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.ഇരുപത്തിയൊന്നാം നൂറ്റാണ്ട് സമാധാനത്തിന്റേതാക്കാന്‍ പരിശ്രമിക്കണം. ഇരുപതാം നൂറ്റാണ്ട് സംഘര്‍ഷത്തിന്റേതായിരുന്നു. യുദ്ധത്തിലും സംഘര്‍ഷങ്ങളിലും ലോകത്ത് ആയിരങ്ങളാണ് കൊല്ലപ്പെടുന്നത്. സാങ്കേതിക വിദ്യ ഏറെ വികസിച്ചു. കണ്ടുപിടുത്തങ്ങള്‍ ലോകജനതയുടെ നാശത്തിനു കാരണമാകരുത്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍


No comments: