Pages

Tuesday, November 6, 2012

DENTAL PAIN


പല്ലുവേദന ഉണ്ടായാല്‍
ഡോക്ടറെ ഉടന്‍  കാണണം
പല്ലുവേദന ഒരു തവണ അനുഭവിച്ചിട്ടുള്ളര്‍ അതു മറക്കില്ല. ഉപ്പും, വിക്‌സും, യുക്കാലി എണ്ണയും കര്‍പ്പൂരവും ഗ്രാംപൂ എണ്ണയും എല്ലാം പോടില്‍ വയ്ക്കുന്നത് താത്കാലിക ശമനത്തിനു സഹായിക്കും. എങ്കിലും വേദനയക്ക് ശാശ്വതമായ പരിഹാരം ലഭിക്കണം എങ്കില്‍ കൃത്യമായ പരിശോധനയും ചികിത്സയും ആവശ്യമാണ്.വേദന ഉണ്ടാകുമ്പോള്‍ വേദന സംഹാരികള്‍ ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ അമിതമായി കഴിക്കുകയും പോടിനുള്ളില്‍ വേദനകുറയ്ക്കുവാന്‍ കൈയ്യില്‍ കിട്ടുന്നത് വയ്ക്കുകയും (ഉദാ: മണ്ണെണ്ണ, പെട്രോള്‍ പഞ്ഞിയില്‍ മുക്കി വയ്ക്കുന്നത്, സിഗററ്റിന്റെ ചുക്കാ, പുകയില, മറ്റ് കെമിക്കല്‍സ്) ചെയ്യുന്നത് പോടുവന്ന പല്ലുപൂര്‍ണ്ണമായും ദ്രവിച്ചു പോകുന്നതിനും പല്ലിനുള്ളിലെ രക്തക്കുഴലുകള്‍ വഴി ഇത് രക്തക്കുഴലുകളില്‍ പ്രവേശിക്കുന്നതിനും കാരണമാകും.

പല്ലുവേദന ഉണ്ടായാല്‍ ഒരു ഡോക്ടറുടെ സഹായം ഉടന്‍ ലഭ്യമാക്കണം. വേദനയുടെ കാരണം പരിശോധനയില്‍ കൂടി കണ്ടുപിടിച്ച് കൃത്യമായ ചികിത്സ നല്‍കി പരിഹരിക്കുവാന്‍ കഴിയും.ദന്ത-മോണ രോഗങ്ങളും വേദനയും മറ്റുപല രോഗാണുക്കളുടെയും സൂചനയുമാകാം. കീഴ്‌ത്താടിയുടെ എല്ലിന് ഉണ്ടാകുന്ന വേദന ഹൃദ്രോഗത്തിന്റെ ഒരു സൂചനയായി കാണുന്നു. ഒറല്‍ കാന്‍സര്‍, ട്യൂമര്‍, സിസ്റ്റ് എന്നീ അവസ്ഥകള്‍ ഉള്ളപ്പോള്‍ മരവിപ്പോ, വേദനയോ ആയി മുകള്‍മോണയിലോ, കീഴ്‌ത്താടിയിലോ അനുഭവപ്പെടാം. രക്താര്‍ബുദം (ലുക്കീമിയ)മോണയില്‍ നിന്നുള്ള അമിതമായി രക്തവരവ് ഒരു സൂചനയായി കണക്കാക്കുന്നു. സൈനസ്സറ്റീസ് ഉള്ളപ്പോള്‍ മുകള്‍മോണയിലെ അണപ്പല്ലുകള്‍ക്ക് വേദന അനുഭവപ്പെടും. പല്ലുകള്‍ എല്ലില്‍ നിന്ന് പുറത്തുവരാതിരിക്കുന്ന ഇംപാക്ടഡ് ടൂത്ത് എന്ന അവസ്ഥയില്‍ വേദന പലയിടങ്ങളിലായി അനുഭവപ്പെടും. ചെവിയിലും കണ്ണിലും മോണയുടെ പലഭാഗങ്ങളിലും അനുഭവപ്പെടുന്ന ഇത്തരത്തില്‍ ഉള്ള വേദന കണ്ടുപിടിക്കുവാന്‍ എക്‌സറേ പരിശോധന വഴി സാധിക്കുന്നു. ട്രെജെമിനല്‍ ന്യൂറാള്‍ജിയ എന്ന പ്രശ്‌നത്തിനും വേദന മുഖത്തിന്റെ ഏതുഭാഗത്തും ഉണ്ടാകാം. പല്ലുസംബന്ധമായ വേദനയായി തോന്നുന്ന ഇത്തരത്തിലുള്ള വേദന ഞരമ്പുകളുടെ പ്രശ്‌നമാണ് സൂയിസൈഡ് ഡിസീസ്.

ഉമിനീരിന്റെ കുറവുകാരണം ഉണ്ടാകുന്ന സിറോസ്റ്റോമിയ എന്ന രോഗാവസ്ഥ. ദന്തമോണജന്യ രോഗമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഈ സമയത്ത് വായ്ക്കുള്ളില്‍ പുകച്ചില്‍ അനുഭവപ്പെടും. പലകാരണങ്ങള്‍ ഇതിന് ഉണ്ടെങ്കിലും ചില പ്രധാനപ്പെട്ട കാരണങ്ങള്‍

1.
ഉമിനീര്‍ ഗ്രന്ഥികളുടെ പ്രവര്‍ത്തനകുറവ്, 2. ഉമിനീര്‍ ഗ്രന്ഥിയിലെ ട്യൂബിനുള്ളിലെ തടസ്സം, 3. ഉമിനീര്‍ ഗ്രന്ഥിയിലെ ട്യൂമര്‍ കാന്‍സര്‍, 4. റേഡിയേഷന്‍, 5. വെള്ളം കുടിക്കുന്നതിന്റെ കുറവ്, 6. പ്രമേഹം ഉള്ളപ്പോള്‍. 7. ചില മരുന്നുകളുടെ ഉപയോഗത്തില്‍ ഉമി നീരിന്റെ കുറവ് പോടുകള്‍ കൂടുതലായി ഉണ്ടാകുവാനും മോണരോഗങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യത കൂട്ടുന്നു.ഈകാരണങ്ങളാല്‍ ഉണ്ടാകുന്ന പല്ലുവേദനയെ സ്വന്തമായി മരുന്നുകളു മറ്റു പ്രയോഗങ്ങളും വഴി ഇല്ലാതെയാക്കിയാല്‍ - മറ്റ് അസുഖങ്ങള്‍ കണ്ടുപിടിക്കുവാന്‍ ഉള്ള സൂചനയാണ് ഇല്ലാതെയാകുന്നത്.പല്ലുവേദന ഉണ്ടായാല്‍ വേദന സംഹാരികള്‍ കഴിച്ച് തത്ക്കാല വേദന ഒഴിവാക്കി ഏറ്റവും അടുത്ത സമയം ഒരു ഡോക്ടറെ കാണുവാന്‍ തിരഞ്ഞെടുക്കണം.
100%
ദന്തജന്യമായ വേദന ആണ് ഇത് എങ്കില്‍ പല്ലിന്റെ ചികിത്സ ചെയ്താല്‍ ഇത് പൂര്‍ണ്ണമായും മാറുന്നതാണ്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ചികിത്സ പൂര്‍ത്തിയാക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഡോക്ടര്‍ മഞ്ജു കുരാക്കാര്‍

No comments: