Pages

Tuesday, November 20, 2012

നീചവും നിഷ്ഠുരവുമായ കടന്നാക്രമണം

നീചവും നിഷ്ഠുരവുമായ കടന്നാക്രമണം
ഇസ്രയേലിന്റെ നീചവും നിഷ്ഠുരവുമായ കടന്നാക്രമണങ്ങളെ അപലപിക്കാന്‍  ലോക രാഷ്ട്രങ്ങള്‍  തയ്യാറാകണം .നിസ്സഹായരായ സ്ത്രീകളും കുഞ്ഞുങ്ങളും ഉള്‍പ്പെടെയുള്ള പലസ്തീനിയന്‍ പൗരജനങ്ങളെ  ആക്രമിക്കുന്ന ഇസ്രയേലിന്റെ  നടപടി നീചവും നിഷ്ഠുരവുമാണ്.ഭീകരകേന്ദ്രങ്ങളെയാണ് ആക്രമിക്കുന്നത് ഇസ്രയേലിന്റെ ന്യായവാദം  അംഗികരിക്കാന്‍  കഴിയുന്നതല്ല . മാധ്യമസ്ഥാപനങ്ങളുടെയും കത്തിയെരിഞ്ഞുകിടക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളുടെയും ചിത്രങ്ങള്‍ ന്യായവാദം തെറ്റാണന്ന്  വ്യക്തമാക്കിത്തരുന്നു. ഹമാസ് പ്രകോപനം സൃഷ്ടിച്ചു എന്ന വാദം, നവംബര്‍ നാലിനുതന്നെ ഒരു പലസ്തീന്‍ പൗരനെയും പതിമൂന്ന് വയസ്സുള്ള ഒരു കുട്ടിയെയും കൊന്നിരുന്നുവെന്നതിന്റെ തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊളിഞ്ഞുവീഴുന്നു. പ്രതിരോധിക്കുകമാത്രമാണ് ചെയ്യുന്നത് എന്ന ഇസ്രയേലിന്റെ അഭിപ്രായം, ഇസ്രയേല്‍ ഭാഗത്ത് മരിച്ചത് മൂന്നുപേരും ഗാസാചീന്തില്‍ മരിച്ചത് അറുപതുപേരുമാണെന്ന വസ്തുതയുടെ മുന്നില്‍ തകര്‍ന്നടിയുന്നു. സിവിലിയന്‍ കേന്ദ്രങ്ങളെ ഒഴിവാക്കിയിരിക്കുന്നുവെന്ന വാദം, മിസൈല്‍ ആക്രമണങ്ങളില്‍ നശിച്ച ജനവാസ പ്രദേശങ്ങളെയും പൊളിഞ്ഞും കത്തിയെരിഞ്ഞുംവീണ വീടുകളുടെയും ദൃശ്യങ്ങള്‍ക്കുമുമ്പില്‍ നിലനില്‍ക്കാത്തതാവുന്നു.

2013 ജനുവരിയില്‍ ഇസ്രയേല്‍ തെരഞ്ഞെടുപ്പു നടക്കുകയാണ്. ആ തെരഞ്ഞെടുപ്പിനെ നേരിടാന്‍ സഖ്യശക്തികള്‍ കൈവിട്ട നെതന്യാഹുവിന് കരുത്തില്ല. നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ടി അതീവ ദുര്‍ബലമായി നില്‍ക്കുകയാണ്. എതിര്‍പക്ഷത്തുള്ള കാദിമാ പാര്‍ടിയാകട്ടെ നേരത്തെതന്നെ പ്രചാരണരംഗത്ത് കൊടുങ്കാറ്റ് സൃഷ്ടിച്ച് മുന്നേറിക്കഴിഞ്ഞു. പ്രമുഖകക്ഷികള്‍ സഖ്യം വിട്ടുപോയതുകൊണ്ടാണ് നെതന്യാഹു ഗവണ്‍മെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനു പോയതുതന്നെ. തെരഞ്ഞെടുപ്പില്‍ ലിക്കുഡ് പാര്‍ടിയുടെ നില പരുങ്ങലിലാവുന്നുവെന്ന് കണ്ടപ്പോള്‍ ജനശ്രദ്ധ തിരിച്ചുവിടാന്‍ നെതന്യാഹു കണ്ടെത്തിയ ഉപായമാണ്. ഗാസാചീന്തില്‍ നടത്തുന്ന നരമേധത്തെ അതിശക്തമായ ഭാഷയില്‍ ഇന്ത്യ അപലപിക്കുക തന്നെവേണം.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: