Pages

Tuesday, November 27, 2012

ശബരിമലയില്‍ അപ്പം നിര്‍മ്മാണം; ശുചിത്വം ഉറപ്പാക്കണമെന്ന് ഹൈക്കോടതി


ശബരിമലയില്‍ അപ്പം നിര്‍മ്മാണം; ശുചിത്വം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

ബരിമലയില്‍ ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്യുന്ന അപ്പം നിര്‍മ്മാണത്തില്‍ ശുചിത്വം ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഭക്ഷ്യസുരക്ഷാ വകുപ്പും സ്പെഷല്‍ കമ്മീഷണറും നല്‍കിയ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷമാണ് കോടതിയുടെ നിര്‍ദേശം. അരവണ പാക്കിങ് മെഷീനുകള്‍ പ്രവര്‍ത്തനക്ഷമമാണോയെന്ന് ഉറപ്പുവരുത്തണം. അപ്പത്തിന്റെയും അരവണയുടെയും ശുചിത്വം ദിവസവും ഉറപ്പുവരുത്തണമെന്നും ഇതിനുള്ള സംവിധാനങ്ങള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. നാലുമണിക്കൂര്‍ ഇടവിട്ട് ഭക്ഷ്യസുരക്ഷാവിഭാഗം പരിശോധന നടത്തണം. ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന ജസ്റ്റീസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. അപ്പത്തില്‍ പൂപ്പല്‍ വന്നതുമായി ബന്ധപ്പെട്ട സേഫ്റ്റി കമ്മീഷണറുടെ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. നിര്‍മ്മാണത്തിലെ അപാകതയാണു പൂപ്പലിനു കാരനമെന്നായിരുന്നു റിപ്പോര്‍ട്ട്. പൂപ്പല്‍ പിടിച്ച അപ്പം നശിപ്പിച്ചത് നന്നായെന്നും കോടതി പറഞ്ഞു. ശബരിമല ദേവസ്വം ബോര്‍ഡില്‍ സമാന്തര അധികാരകേന്ദ്രങ്ങളുണ്ടോയെന്ന് കോടതി ചോദിച്ചു. സ്പെഷല്‍ ഓഫീസറായി നിയമിച്ച കെ ജയകുമാറിന്റെ അധികാരങ്ങളെന്തൊക്കെയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഉച്ചതിരിഞ്ഞ് കേസ് വീണ്ടൂം പരിഗണിച്ച കോടതി ജയകുമാറിനു പൂര്‍ണ അധികാരത്തോടെ തുടരാമെന്നു നിര്‍ദേശിച്ചു. ജയകുമാര്‍ വേണ്ടത്ര ഉയര്‍ന്ന് പ്രവര്‍ത്തിച്ചില്ല. ഈ മണ്ഡലകാലത്ത് ജയകുമാര്‍ തന്നെ പ്രവര്‍ത്തനങ്ങള്‍ നയിക്കണമെന്നും കോടതി പറഞ്ഞു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: