മലയാളത്തിന്
ശ്രേഷ്ഠഭാഷാ പദവി
അടുത്തലക്ഷ്യം: മുഖ്യമന്ത്രി
മലയാളത്തിന്
സ്വന്തമായി സര്‍വകലാശാല ഉണ്ടായ സാഹചര്യത്തില്‍ ശ്രേഷ്ഠഭാഷാ പദവി നേടിയെടുക്കുകയാണ്
അടുത്തലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തുഞ്ചന്‍പറമ്പില്‍ മലയാള
സര്‍വകലാശാല ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മലയാളം കേരളത്തില്‍
മാത്രം സംസാരിക്കുന്ന ഭാഷയല്ല. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും മലയാളികള്‍ ഉണ്ട്.
അവരെല്ലാം മലയാളമാണ് സംസാരിക്കുന്നത്. അതിനാല്‍ മലയാളത്തെ ആഗോള ഭാഷയായി
കണക്കാക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ സ്‌കൂളുകളില്‍ മലയാളഭാഷാ പഠനം നിര്‍ബന്ധമാക്കിയ നടപടിയുമായി മുന്നോട്ടുപോകും. തീരുമാനം തെറ്റാണെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. ഇതുമായി ബന്ധപ്പെട്ട എതിര്‍പ്പുകള്‍ സര്‍ക്കാര്‍ മറികടക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.എം മാണി, ആര്യാടന്‍ മുഹമ്മദ്, എം.പിമാര്‍, എം.എല്‍.എമാര്‍ മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. എം.ടി വാസുദേവന്‍നായര്‍, ടി പത്മനാഭന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
സര്‍വകലാശാലയുടെ താത്കാലികപ്രവര്‍ത്തനം ഇപ്പോള്‍ തിരൂര്‍ തുഞ്ചന്‍സ്മാരക കോളേജിലെ ഒഴിവുള്ള കെട്ടിടങ്ങള്‍ ഒരുക്കിയെടുത്ത് തുടങ്ങാമെന്നാണ് ധാരണയായിട്ടുള്ളത്. തുടക്കത്തില്‍ ഡെപ്യുട്ടേഷന്‍ വ്യവസ്ഥയിലായിരിക്കും ജീവനക്കാരെ ലഭ്യമാക്കുക. പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിക്കമ്പോള്‍ 174 ജീവനക്കാര്‍ സര്‍വകലാശാലയ്ക്കുമാത്രമായി ഉണ്ടാകും. ഇതിനുപുറമെ വിദഗ്ധ ഫാക്കല്‍റ്റി അംഗങ്ങളും.
രാജാരവിവര്‍മ, സ്വാതിതിരുനാള്‍, സി.വി. രാമന്‍പിള്ള, കുമാരനാശാന്‍, ഹെര്‍മന്‍ ഗുണ്ടര്‍ട്ട് എന്നിവരുടെ പേരില്‍ പഠന ചെയറുകള്‍ ഉണ്ടാവും. ചിത്രകല, സംഗീതം, കവിത, ആഖ്യാനം, വ്യാകരണം എന്നീ മേഖലകളിലായാണ് ഇത്. പത്തോളം പഠനകേന്ദ്രങ്ങളുമുണ്ടാവും.മറ്റു സര്‍വകലാശാലകളില്‍നിന്ന് വ്യത്യസ്തമായി അഫിലിയേറ്റഡ് കോളേജുകള്‍ ഉണ്ടാവില്ല.
ബിരുദാനന്തരകോഴ്‌സുകള്‍ കഴിഞ്ഞുള്ള ഗവേഷണ പഠനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന സര്‍വകലാശാലയായിരിക്കും ഇത്. ആതവനാട്ട് 100 ഏക്കറാണ് സര്‍വകലാശാലയ്ക്കായി കണ്ടെത്തുക. ഇതിനായി കഴിയുന്നത്ര കുടിഒഴിപ്പിക്കല്‍ ഒഴിവാക്കിയും കൃഷിഭൂമി നികത്താതെയും ഭൂമി സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment
Please enter you valuable comments... Suggestions and ideas are always welcome...
Prof John Kurakar