Pages

Wednesday, November 7, 2012

AIDED COLLEGE APPOINTMENTS

എയ്ഡഡ് കോളേജ് നിയമനങ്ങൾ പി.എസ്.സിക്ക് വിടണം: സമിതി 

എയ്ഡഡ് കോളജുകളിലെ അധ്യാപക നിയമനങ്ങൾ പിഎസ്‌സിക്കു വിടണമെന്ന് ഉന്നത വിദ്യാഭ്യാസ രംഗത്തു വരുത്തേണ്ട മാ​റ്റങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച നയരൂപീകരണ സമിതി സർക്കാരിന് ശുപാർശ നൽകി. പോണ്ടിച്ചേരി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ജെ.എ.കെ തരീൻ അധ്യക്ഷനായ സമിതിയുടേതാണ് റിപ്പോർട്ട്.എയ്ഡഡ് കോളജ് അധ്യാപകനിയമനങ്ങളിലെ പരാതികളിൽ തീർപ്പു കൽപിക്കുന്നതിന് ഹൈക്കോടതി ജഡ്ജി ചെയർമാനായി ഉന്നത വിദ്യാഭ്യാസ ട്രൈബ്യൂണൽ രൂപീകരിക്കണമെന്നും നിയമനങ്ങളിൽ സംവരണം പാലിക്കണമെന്നും സമിതി ശുപാർശ ചെയ്തിട്ടുണ്ട്. വനിത, ഓപ്പൺ അടക്കം കൂടുതൽ സർവകലാശാലകൾ ആരംഭിക്കണം. കോളജുകളിലെ ലൈബ്രറി സംവിധാനത്തിലെ പോരായ്മകൾ പരിഹരിക്കാൻ കേരള സ്​റ്റേ​റ്റ് ലൈബ്രറി നെറ്റ്‌വർക്ക് സംവിധാനം ആരംഭിക്കണമെന്നും ശുപാർശ ചെയ്തു.
ക്ലസ്​റ്ററടിസ്ഥാനത്തിൽ 20 കോളജുകൾക്ക് ഒരു സർവകലാശാല വീതം.
സംസ്ഥാനത്തെ 350 കോളജുകളെ 15 ക്ലസ്​റ്ററുകളായി തിരിച്ച് ഇവയുടെ പ്രവർത്തനങ്ങൾക്കായി 375 കോടി രൂപ.
സായാഹ്ന കോളജുകളും സർവകലാശാലകളും ആരംഭിക്കണം.
പ്രൊഫഷണൽ കോഴ്‌സുകൾക്കായും സർവകലാശാലകൾ.
ഹോസ്​റ്റൽ സൗകര്യങ്ങളോടെ 10 വനിതാ കോളജുകളും വനിതാ സർവകലാശാലയും.
പുതിയ കോളജുകൾ പിന്നാക്ക ജില്ലകളായ ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കാസർഗോഡ് എന്നിവിടങ്ങളിൽ.
നഴ്‌സിംഗ്- പാരാമെഡിക്കൽ, എൻജിനീയറിംഗ്, വിദ്യാഭ്യാസം, ദന്തൽ, നിയമം, ഫാർമസി, പരമ്പരാഗത വൈദ്യശാസ്‌ത്രം എന്നിവയ്ക്കായി പ്രത്യേക സർവകലാശാലകൾ .
വിദ്യാർത്ഥി- അധ്യാപക പ്രവേശനത്തിൽ സംവരണം പാലിക്കണം.
വിദ്യാർത്ഥി- അധ്യാപക അനുപാതം യു.ജി.സി മാനദണ്ഡപ്രകാരമാവണം.
ക്രെഡിറ്റ് ആൻഡ് സെമസ്​റ്റർ സമ്പ്രദായത്തിൽ പുതിയ കോഴ്‌സുകൾ.
ആവശ്യക്കാരില്ലാത്ത കോഴ്‌സുകൾക്ക് നിയന്ത്രണം.
സോഷ്യൽ സയൻസ്, ഹ്യൂമാനിറ്റീസ് എന്നിവയിൽ അധ്യാപനവും ഗവേഷണവും പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന സോഷ്യൽ സയൻസ് ആൻഡ് ഹ്യൂമാനിറ്റീസ് സമിതിയും ഇന്റഗ്രേ​റ്റഡ് ബിരുദ- ബിരുദാനന്തര ഗവേഷണ പദ്ധതികളും.
പൊതു അക്കാദമിക് കലണ്ടർ പ്രസിദ്ധീകരിക്കണം.
ശാരീരിക വൈകല്യമുള്ളവർക്കു സൗജന്യ വിദ്യാഭ്യാസം.
കോളേജ് കെട്ടിടങ്ങൾ വൈകല്യമുള്ളവർക്കു യോജിച്ച രീതിയിൽ പുനർക്രമീകരിക്കണം.ജ.വി.രാമസുബ്രമണ്യം, പ്രൊഫസർമാരായ ഷീനാ ഷുക്കൂർ, ജി. ഗോപകുമാർ, കെ. ബാബുജോസഫ്, പി.എസ്. റോബി, കെ.കെ. അഷ്‌റഫ്, സീമാ ജോഷി എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.

ഉന്നത വിദ്യാഭ്യാസ രംഗത്തെ പുരോഗതിക്കായി സംസ്ഥാന സർക്കാർ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് സമർപ്പിച്ച 3995 കോടി രൂപയുടെ പദ്ധതി വിനിയോഗിക്കുന്നതിനുള്ള ശിപാർശകൾ:
അടിസ്ഥാന സൗകര്യ വികസനം, ലൈബ്രറി, ലബോറട്ടറി എന്നിവയുടെ വികസനം- 1750 കോടി രൂപ
വനിതാ സർവകലാശാലയ്ക്കും ഓപ്പൺ യൂണിവേഴ്‌സി​റ്റി-100 കോടി
വനിതകളുടേയും ആൺകുട്ടികളുടേയും ഹോസ്​റ്റലുകളുടെ നിർമാണത്തിന്-350 കോടി
സ്​റ്റേ​റ്റ് ലൈബ്രറി നെറ്റ്‌വർക്ക്-100 കോടിയും
പുതിയ കോളജുകളുടെ നടത്തിപ്പിച്ച് ചെലവ്- 250 കോടി
പ്രൊഫ്. ജോണ്‍ കുരാക്കാര്‍


No comments: