Pages

Friday, November 16, 2012

60TH BIRTH DAY OF JANAYUGAM


ജനയുഗം ദിനപത്രത്തിനു
                         അറുപത്  വയസ്സ്

നയുഗം ദിനപത്രം അറുപതിന്റെ നിറവിലേയ്ക്ക്. 1953 ഡിസംബര്‍ 16 ന് ദിനപത്രമായി മാറിയ ജനയുഗം സംഭവ ബഹുലമായ 59 വര്‍ഷം പിന്നിടുന്നു. ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികളാണ് ജനയുഗവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും വിഭാവനം ചെയ്യുന്നത്.
ജനയുഗം പ്രസിദ്ധീകരണങ്ങളുടെ തറവാടായിരുന്ന കൊല്ലത്തെ കടപ്പാക്കടയില്‍ നിന്നും പത്രത്തിന്റെ അഞ്ചാമത്തെ എഡിഷന്‍ ആരംഭിക്കാന്‍ ഒരുക്കങ്ങള്‍ നടന്നുവരുന്നു. പുതിയ അച്ചടിശാലയ്ക്കും മറ്റുമായുള്ള കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം ഇന്ന് വൈകുന്നേരം നാല് മണിക്ക് സി പി ഐ സംസ്ഥാന സെക്രട്ടറിയും ജനയുഗം ചീഫ് എഡിറ്ററുമായ പന്ന്യന്‍ രവീന്ദ്രന്‍ നിര്‍വഹിക്കും.സി പി ഐ കൊല്ലം ജില്ലാ സെക്രട്ടറി ആര്‍ രാമചന്ദ്രന്റെ അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ തെങ്ങമം ബാലകൃഷ്ണന്‍, കെ പ്രകാശ് ബാബു, കെ ആര്‍ ചന്ദ്രമോഹനന്‍, മുല്ലക്കര രത്‌നാകരന്‍, പി എസ് സുപാല്‍, ആര്‍ ലതാദേവി, വെളിയം രാജന്‍, എന്‍ അനിരുദ്ധന്‍, സാം കെ ഡാനിയേല്‍, ജി ലാലു, ജി സത്യബാബു എന്നിവര്‍ പ്രസംഗിക്കും. ജനയുഗം സി എം ഡി പി രാമചന്ദ്രന്‍ നായര്‍ സ്വാഗതവും ജനറല്‍ മാനേജര്‍ വി പി രാധാകൃഷ്ണന്‍ നന്ദിയും പറയും.
ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന അറുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സാംസ്‌ക്കാരിക തലസ്ഥാനമായ തൃശൂരില്‍ നിന്നും ആറാമത് എഡിഷന്‍ ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍


1 comment:

adv.mathew thazhethil jayaraj said...

janayugam is celebrating 60th year is a great Milestone in the History of Secular,Democratic & Forward Looking Politics of Kerala.As we celebrate 60th year ,we should acknowledge all the teenage & youth organizers of Janayugam who made the founder subscriptions possible for this publication 60 years ago .There are at least a dozen young leaders of the undivided communist party whose valuable contributions at that moment of History should be remembered at this very special jubilee year when a world class new edition is coming out from its Birth Place