വെരിക്കോസ് വെയിൻ
ചികിത്സിച്ചുമാറ്റാം
ശരീരത്തിന്റെ
വിവിധ ഭാഗങ്ങളിൽ നിന്നും അശുദ്ധ രക്തത്തെ ഹൃദയത്തിൽ
എത്തിക്കുന്ന രക്തക്കുഴലുകളാണ് വെയിനുകൾ. വെയിനുകൾ തടിച്ച്
ചുരുണ്ട് കാണപ്പെടുന്നതാണ് വെരിക്കോസ് വെയിൻ. ഇത് കൂടുതലായി
കാണുന്നത് സ്ത്രീകളിലാണ്. ശരീരത്തിന്റെ ഏത് ഭാഗത്തും
വെരിക്കോസ് വെയിൻ ഉണ്ടാകാമെങ്കിലും കൂടുതലായി കാണുന്നത്
കാലുകളിലാണ്. പൈൽസ് (അർശസ്) ഒരു തരം വെരിക്കോസ് വെയിനാണ്.കാലുകളിൽ
രണ്ടുതരം വെയിനുകളുണ്ട്. ത്വക്കിനോട് അടുത്ത്
സ്ഥിതിചെയ്യുന്നവയും അകത്ത് മസിലിലും പേശികളിലും
കാണപ്പെടുന്നവയും. ഇവയെ രണ്ടിനെയും തമ്മിൽ ത്വക്കിനോട്
അടുത്ത് സ്ഥിതിചെയ്യുന്ന വെയിനിന്റെ ശാഖകൾ കൊണ്ട്
ബന്ധിച്ചിരിക്കുന്നു. രക്തം ഉപരിതല വെയിനിൽ നിന്ന് ആന്തരിക
വെയിനിൽ എത്തുകയും അവിടെ നിന്ന് വലിയ രക്തക്കുഴലുകൾ വഴി
ഹൃദയത്തിൽ എത്തുകയും ചെയ്യുന്നു.
രക്തത്തെ
താഴെ നിന്ന് മുകളിലേക്ക് എത്തിക്കുന്നതിന് രക്തക്കുഴലിന്
അകത്ത് ചെറിയ വാല്‍വുകൾ ഉണ്ട്. വാല്‍വുകൾ നന്നായി
പ്രവർത്തിക്കാതെ വരുമ്പോൾ രക്തം ഒഴുകാതെ വെയിനിൽ തങ്ങുകയും
വെയിൻ വീർത്ത് തടിച്ച് നീല നിറത്തിലോ പർപ്പിൾ നിറത്തിലോ
കാണപ്പെടുകയും ചെയ്യുന്നു. അശുദ്ധ രക്തത്തെ കാലുകളിൽ
നിന്ന് ഹൃദയത്തിൽ എത്തിക്കുന്നതിന് കാലുകൾ ഗുരുത്വാകർഷണ
ബലത്തിന് എതിരായി വേണം പ്രവർത്തിക്കേണ്ടത്. മസിലിന്റെ
ചുരുങ്ങലും വികസിക്കലുമാണ് രക്തത്തിന്റെ ഒഴുക്ക്
സാധ്യമാക്കുന്നത്. രക്തം മുകളിലേക്ക് ഒഴുകുമ്പോൾ വാൽവുകൾ
തുറക്കുകയും അത് തിരികെ ഒഴുകാതെ വാല്‍വ് അടയുകയും
ചെയ്യന്നു.
കാരണങ്ങൾ
1. പ്രായം കൂടുന്നത്. 2. ഗർഭിണിയായിരിക്കുന്ന അവസ്ഥ 3.
സ്ഥിരമായി
ദീർഘനേരം നില്‍ക്കുന്നത് 4.
അമിത
വണ്ണം 5. കാലിലെ മുറിവുകൾ
ലക്ഷണങ്ങൾ
ആരംഭഘട്ടത്തിൽ
തുടയിലേയും കാലുകളിലെയും വെയിനുകൾ തടിച്ച് വീർത്ത് ചുരണ്ട്
നില നിറത്തിലോ പർപ്പിൾ നിറത്തിലോ കാണപ്പെടും. കുറച്ച്
നാളുകൾക്ക് ശേഷം വേദന ആരംഭിക്കും. കാലുകൾക്ക് കഴപ്പ്
അനുഭവപ്പെടും. പുകച്ചിൽ, തുടിപ്പ് , മസ്സിലുപിടുത്തം എന്നിവ ഉണ്ടാക്കുകയും കാലിന്റെ താഴെ
ഭാഗത്ത് നീര് വരുകയും ചെയ്യും.
കാല്
തൂക്കിയിട്ട് ഇരിക്കുകയും കൂടുതൽ നേരം നിൽക്കുകയും
ചെയ്യുമ്പോൾ വേദന കൂടുതലാകും. ഒപ്പം ചൊറിച്ചിലും
അനുഭവപ്പെടും. ദീർഘനാളായി ഉള്ള വെരിക്കോസ് വെയിനിന്റെ
പാർശ്വ ഫലമായി കാലിന്റെ ഉപ്പൂറ്റിയുടെ ഭാഗത്ത് അൾസർ
ഉണ്ടാകും. ഇവ ഉണങ്ങുന്നതിന് കാലതാമസം എടുക്കുകയും വീണ്ടും
ഉണ്ടാകുകയും ചെയ്യും. മറ്റൊരു പാർശ്വഫലമാണ് ഡീപ് വെയിനിൽ
രക്തം കട്ടപിടിച്ച് വെയിനുകളിൽ ഇൻഫ്ളമേഷൻ വരുന്നത്.
ഇത്തരം സന്ദർഭങ്ങളിൽ പെട്ടെന്ന് ഡോക്ടറെ സമീപിക്കേണ്ടതാണ്.
ശ്രദ്ധിക്കേണ്ട
കാര്യങ്ങൾ
കൃത്യമായി
വ്യായാമം ചെയ്യുക, 2. ശരീരഭാരം കൂടാതെ
സൂക്ഷിക്കുക, ഹൈഹീൽ ചെരുപ്പുകൾ ഒഴിവാക്കുക, ദീർഘനേരം നില്ക്കുന്നതും കാലുകൾ തൂക്കിയിട്ട്
ഇരിക്കുന്നതും ഒഴിവാക്കുക, ഇരിക്കുകയും കിടക്കുകയും
ചെയ്യുമ്പോൾ കാലുകൾ പൊക്കിവയ്ക്കുക, ഇറുകിയ വസ്ത്രധാരണം
ഒഴിവാക്കുക, കാലിൽ ബാൻഡേജ് കെട്ടുക.
ചികിത്സാരീതി
വെരിക്കോസ്
വെയിൻ കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ ഓപ്പറേഷൻ ചെയ്യേണ്ട
ഒന്നാണെങ്കിലും തുടക്കത്തിലേ ഹോമിയോ മരുന്ന്
ഉപയോഗിക്കുകയാണെങ്കിൽ നിയന്ത്രണ വിധേമാക്കാവുന്നതാണ്.
വെരിക്കോസ് അൾസറിനും ഫലപ്രദമായ ഔഷധങ്ങൾ ഹോമിയോപ്പതി
ചികിത്സയിലുണ്ട്. ഒരു ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രം
മരുന്ന് ഉപയോഗിക്കുക.
പ്രൊഫ് . ജോണ്‍ കുരാക്കാര്‍
|
No comments:
Post a Comment