Pages

Tuesday, October 16, 2012

പ്രീപ്രൈമറി വിദ്യാഭ്യാസവും കോടതി വിധിയും


പ്രീപ്രൈമറി വിദ്യാഭ്യാസവും
 കോടതി വിധിയും

വിദ്യാഭ്യാസത്തിലെ കാതലായ കാലയളവാണ് പ്രീപ്രൈമറി വിദ്യാഭ്യാസം.സംസ്ഥാനത്തെ പ്രീപ്രൈമറി സ്കൂള്‍ അധ്യാപകര്‍ക്ക് പ്രതിമാസം 900 രൂപയും ആയമാര്‍ക്ക് 600 രൂപയുമാണ് ഇപ്പോള്‍  ശമ്പളം ലഭിക്കുന്നത്. ഈ തുക എന്തിന് തികയും. പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് അക്ഷരം പകര്‍ന്നുനല്‍കുകയും പരിചരിക്കുകയും ചെയ്യുന്ന പാവങ്ങള്‍ക്ക് ജീവിക്കാനുള്ള കുറഞ്ഞ വേതനമെങ്കിലും അനുവദിക്കണം എന്ന് സര്‍ക്കാരിനോട് നിരന്തരം ആവശ്യപെട്ടിട്ടും  അതൊക്കെ അവഗണിക്കപ്പെട്ടപ്പോള്‍ നീതിതേടി അവര്‍ക്ക് കോടതിയെ സമീപിക്കേണ്ടിവന്നു. ടീച്ചര്‍മാര്‍ക്ക് 5000 രൂപയായും ആയമാര്‍ക്ക് 3500 ആയും ശമ്പളം വര്‍ധിപ്പിച്ചു നല്‍കണമെന്നാണ് കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനോട് നിര്‍ദേശിച്ചത്. അത് അംഗീകരിക്കാമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ഉറപ്പുനല്‍കുകയും ചെയ്തു.സംസ്ഥാനത്തെ സ്കൂളിങ് സിസ്റ്റത്തില്‍ മാറ്റം വരുത്തണമെന്നും പ്രീപ്രൈമറി സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കി മാറ്റണമെന്നും അഭിപ്രായപ്പെട്ടു. ജ. സി എന്‍ രാമചന്ദ്രന്‍നായര്‍, ജ. ബി പി റേ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ആ തീരുമാനം കേരളത്തിലെ 2000ല്‍ പരം വരുന്ന പ്രീസ്കൂള്‍ അധ്യാപകരും 1100ല്‍ പരമുള്ള ആയമാരും ഏറെ ആശ്വാസത്തോടെയാണ് സ്വീകരിച്ചത്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: