ബംബ്രാണയിലെ ചേറുത്സവം
പതിനായിരങ്ങളുടെ ആര്‍പ്പുവിളിക്കിടയില്‍
കണ്ടത്തിലെ കുഴഞ്ഞ് മറിഞ്ഞ് കിടക്കുന്ന ചെളിയിലൂടെ പുരുഷന്‍മാരും സ്ത്രീകളും
കുട്ടികളും ഓടി. മുട്ടോളം ചെളിയില്‍ മുങ്ങിയുള്ള ഓട്ടത്തിനിടയില്‍ മറിഞ്ഞു
വീഴുന്നവരും ഉണ്ടായിരുന്നു. എന്നാല്‍ എല്ലാ കടമ്പകളും കടന്ന് വിജയശ്രീലാളിതരായി
ചേറില്‍ പുതഞ്ഞ് നില്‍ക്കുമ്പോള്‍ ലോകം കീഴടക്കിയ ഭാവം. വയലിലെ ചളിയില്‍ അമര്‍ത്തി
ചവിട്ടി വടം വലിക്കുമ്പോഴും ആവേശത്തിന് ഒട്ടും കുറവില്ല. ബംബ്രാണ
ഗ്രാമോത്സവത്തിലാണ് മണ്ണിന്റെ മണമുള്ള ഈ ചേറുകാഴ്ചകള്‍. നഷ്ടമാകുന്ന ഗ്രാമീണകലയും സംസ്‌കാരവും ആവിഷ്‌കരിക്കുകയാണ് ഈ
ചേറുകണ്ടത്തിലൂടെ ഗ്രാമീണര്‍. എല്ല മത്സരങ്ങളും നടത്തുന്നത് ചെളി നിറഞ്ഞ
വയലിലാണെന്നതാണ് ഗ്രാമോത്സവത്തെ വ്യത്യസ്തമാക്കുന്നത്. ചെറുനാരങ്ങ-സ്പൂണ്‍ ഓട്ടവും, ചാക്കിലുള്ള ഓട്ടവും രണ്ട് പേരുടെ കാലുകള്‍ ചേര്‍ത്ത്
കെട്ടിയുള്ള മൂന്നുകാലില്‍ ഓട്ടവുമെല്ലാം വയലിനെ ആഘോഷത്തിമര്‍പ്പിലാക്കി. വടംവലി,
ഓല മടല്‍, കുടത്തില്‍ വെള്ളം നിറക്കല്‍, വോളിബോള്‍..ചേറു മത്സരങ്ങളുടെ പട്ടിക ഇങ്ങനെ നീളുന്നു. ഒപ്പം കാണികളെ
ആവേശത്തിരയിലേറ്റി പോത്തോട്ടവും. അഞ്ചാം വര്‍ഷവും മുക്കമില്ലാതെ ബംബ്രാണയിലെ
ചേറുത്സവം തുടരുകയാണ്.
പ്രൊഫ് . ജോണ്‍ കുരാക്കാര്‍
No comments:
Post a Comment