ഭക്ഷ്യവിതരണശൃംഖല കമ്പ്യൂട്ടര്‍വത്കരിക്കും
രാജ്യത്തെ ഭക്ഷ്യവിതരണശൃംഖല കമ്പ്യൂട്ടര്‍വത്കരിക്കുമെന്ന്
കേന്ദ്ര ഭക്ഷ്യസഹമന്ത്രി കെ.വി. തോമസ് പറഞ്ഞു. പൊതു വിതരണശൃംഖല അടിമുടി
കമ്പ്യൂട്ടര്‍വത്കരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. എഫ്.സി.ഐ. ഗോഡൗണുകള്‍
മുതല്‍ റേഷന്‍കടകള്‍ വരെ കമ്പ്യൂട്ടര്‍വത്കരിക്കും. ചെന്നൈയില്‍ ശനിയാഴ്ച
മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേ തോമസ് പറഞ്ഞു.കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍
സംയുക്തമായാണ് ഈ പദ്ധതി നടപ്പാക്കുക. ചെലവിന്റെ 50 ശതമാനം കേന്ദ്രവും ബാക്കി
സംസ്ഥാനവും വഹിക്കും. തമിഴ്‌നാടടക്കം പല സംസ്ഥാനങ്ങളും ഇത് തുടങ്ങിക്കഴിഞ്ഞു.
കമ്പ്യൂട്ടര്‍വത്കരണത്തിന്റെ ഭാഗമായി രാജ്യത്തെ 20 കോടി
റേഷന്‍കാര്‍ഡുകളില്‍ രണ്ടുകോടി വ്യാജ കാര്‍ഡുകള്‍ കണ്ടെത്താനായി.ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് ഒരു കിലോ അരി നല്‍കുമ്പോള്‍ 19 രൂപ വരെയാണ് കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കുന്നതെന്ന് തോമസ്
പറഞ്ഞു. അതുകൊണ്ട് അര്‍ഹതയുള്ളവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നതെന്ന്
ഉറപ്പാക്കേണ്ടതുണ്ട്.പരിപ്പ്, പയര്‍ വര്‍ഗങ്ങളുടെ ലഭ്യത
കുറവാണെന്നതാണ് ആശങ്കയ്ക്ക് വകനല്‍കുന്നത്. അന്താരാഷ്ട്ര വിപണിയിലും ലഭ്യതയില്‍
കുറവുണ്ട്.പൊതുവിഭാഗത്തില്‍നിന്നാണ് ഗോതമ്പ് കയറ്റുമതി ചെയ്യുന്നതെന്നും
മൂന്നുലക്ഷംടണ്‍ ഗോതമ്പുവരെയാണ് കയറ്റുമതി ചെയ്യുകയെന്നും തോമസ് പറഞ്ഞു. നിര്‍ദിഷ്ട
ഭക്ഷ്യസുരക്ഷാബില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ്കമ്മിറ്റിയുടെ മുന്നിലാണെന്നും ഒരു
മാസത്തിനുള്ളില്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും തോമസ് പറഞ്ഞു.
ദേശീയ പരിശോധനാകേന്ദ്രത്തിന്റെ ശതാബ്ദിസ്മാരകമന്ദിരത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച
ചെന്നൈയില്‍ കെ.വി. തോമസ് നിര്‍വഹിച്ചു.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment