Pages

Thursday, October 4, 2012

ചെറുകിട വ്യാപാരമേഖലയില്‍ വിദേശനിക്ഷേപം.


ചെറുകിട വ്യാപാരമേഖലയില്‍ വിദേശനിക്ഷേപം.വ്യാപാരികളുടെ പ്രതിഷേധം; കൊല്ലം –കൊട്ടാരക്കര കമ്പോളങ്ങള്‍ നിശ്ചലമായി

            ചെറുകിട വ്യാപാരമേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ചതിലും വ്യാപാരകേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥര്‍ അന്യായമായി നടത്തുന്ന പരിശോധനകളിലും പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ കടയടപ്പ്‌സമരം കൊല്ലം ജില്ലയില്‍ കമ്പോളങ്ങള്‍ നിശ്ചലമാക്കി. വ്യാപാരികളുടെ സംഘശക്തി വിളിച്ചറിയിക്കുന്നതായിരുന്നു പ്രതിഷേധം. പതിവില്ലാത്തവിധം മെഡിക്കല്‍ സ്റ്റോറുകളും പെട്ടിക്കടകളുംവരെ അടഞ്ഞുകിടന്നു. ഹോട്ടലുകളും ലഘുപാനീയശാലകളും പൂര്‍ണമായി അടഞ്ഞുകിടന്നത് ജനത്തെ വലച്ചു. ജില്ലയിലെ വാണിജ്യകേന്ദ്രങ്ങളായ ചാമക്കടയും ആണ്ടാമുക്കവും വിജനമായിരുന്നു.ജില്ലയിലെ പ്രധാന പട്ടണങ്ങളിലെല്ലാം കമ്പോളങ്ങള്‍ ഹര്‍ത്താല്‍ ദിനത്തിന് സമമായി. കൊല്ലം നഗരത്തില്‍ തുറന്ന പ്രമുഖ വാണിജ്യസമുച്ചയും പ്രതിഷേധക്കാര്‍ അടപ്പിച്ചു.കൊല്ലം, കൊട്ടാരക്കര, പുനലൂര്‍, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെല്ലാം കടയടച്ചിട്ട് വ്യാപാരികള്‍ പ്രതിഷേധപ്രകടനം നടത്തി. കൊല്ലത്ത് വടയാറ്റുകോട്ടയിലുള്ള വ്യാപാരഭവനില്‍നിന്ന് ആരംഭിച്ച പ്രകടനം ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസിലെത്തി, ഭക്ഷ്യസുരക്ഷാ ഓഫീസര്‍ക്ക് നിവേദനം നല്‍കി ആനന്ദവല്ലീശ്വരത്ത് സമാപിച്ചു. കൊട്ടാരക്കരയിലും  വ്യാപാരികള്‍  പ്രതിഷേധ പ്രകടനം  നടത്തി .
പ്രൊഫ്. ജോണ്‍ കുരാക്കാര്‍



No comments: