വ്യവസായങ്ങള്‍ വേണം ,
വ്യവസായങ്ങള്‍ക്ക് വേണ്ടി
ഭരണ പ്രതിപക്ഷങ്ങള്‍ മാറി
മാറി പരിശ്രമിക്കുമ്പോള്‍ നിലവിലുള്ള വ്യവസായങ്ങള്‍ക്ക് നാലിലൊന്ന്
വൈദ്യുതി വെട്ടിക്കുറയ്ക്കുന്നത് വിചിത്രമായ അനുഭവമാണ്. എച്ച്ടി- ഇഎച്ച്ടി
വിഭാഗത്തില്‍ വരുന്ന വ്യവസായ- വാണിജ്യ ഉപയോക്താക്കള്‍ ഉപയോഗം 75 ശതമാനമായി സ്വയം പരിമിതപ്പെടുത്തണമെന്നാണ്
വൈദ്യുതി റഗുലേറ്ററി കമീഷന്‍ ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇത്
ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാം. മൃദുവായ വാക്കുകളില്‍
നടപ്പാക്കുന്നത് പവര്‍കട്ട് തന്നെ. അടുത്ത മാര്‍ച്ചുവരെ വൈദ്യുതി ഉപയോഗത്തിന് സര്‍ചാര്‍ജ്
ഈടാക്കുമെന്ന ഭീഷണിയുമുണ്ട്. ഒരു മണിക്കൂര്‍ ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തിയതിന്
പുറമെയാണ് വ്യവസായങ്ങള്‍ക്കുള്ള നിയന്ത്രണം.കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ്
ആശങ്കയുളവാക്കുന്ന പ്രതിസന്ധിയിലാണിന്ന്. വര്‍ധിച്ചവൈദ്യുതി ആവശ്യം നിറവേറ്റാനുള്ള
പ്രധാനമാര്‍ഗം ഉല്‍പ്പാദനം വര്‍ധിപ്പിക്കലാണ്. അതിനുള്ള ക്രിയാത്മക ഇടപെടലാണ്
വേണ്ടത് . പ്രസരണ, വിതരണരംഗത്തെ സ്ഥിതിയും പരിതാപകരമാണ്. പുതിയ
ലൈനുകളും ട്രാന്‍സ്ഫോര്‍മറുകളും സ്ഥാപിക്കുന്നത്, കേടായ മീറ്ററുകള്‍ മാറ്റുന്നത്, തുടങ്ങിയവ ഒന്നും ഇന്ന് നടക്കുന്നില്ല. ഇടുക്കി ജലസംഭരണിയില്‍നിന്ന് അനുചിത സമയത്ത് വെള്ളം ലക്കും
ലഗാനുമില്ലാതെ ഉപയോഗിച്ചതും പാഴാക്കിയതും ജനം മറന്നിട്ടില്ല . ഇന്‍ഡക്ഷന്‍ കുക്കറിനെ
പഴിച്ചതുകൊണ്ടോ വീട്ടമ്മമാരുടെ പ്രഭാതങ്ങളെ ഇരുട്ടിലാക്കിയതുകൊണ്ടോ മറികടക്കാനാവുന്നതല്ല
ഇന്നത്തെ പ്രതിസന്ധി. അതിന് നാടിനോട് സ്നേഹമുള്ളവരുടെ ആത്മാര്‍ഥമായ പ്രവര്‍ത്തനം
വേണം. വൈദ്യുതിനിയന്ത്രണവും പവര്‍കട്ടും ക്ഷാമവുമെല്ലാം വരുത്തിവച്ച വിനകള്‍ ആണ് .
പ്രൊഫ്. ജോണ്‍
കുരാക്കാര്‍
No comments:
Post a Comment