Pages

Monday, October 1, 2012

കൊട്ടാരക്കര കിഴക്കേക്കര സബ്ബ് സ്റ്റേഷനിലെ ട്രാന്‍സ്‌ഫോര്‍മറില്‍ തീപ്പിടിത്തം


കൊട്ടാരക്കര കിഴക്കേക്കര സബ്ബ് സ്റ്റേഷനിലെ ട്രാന്‍സ്‌ഫോര്‍മറില്‍ തീപ്പിടിത്തം
 
കൊട്ടാരക്കര കിഴക്കേക്കര 110 കെ. വി. സബ്ബ് സ്റ്റേഷനിലെ ട്രാന്‍സ്‌ഫോര്‍മറില്‍ പൊട്ടിത്തെറിയും തീപ്പിടിത്തവും. വന്‍ അപകടം ഒഴിവായി. അഗ്‌നിശമനസേനയെത്തി തീകെടുത്തി. 
തിങ്കളാഴ്ച,(01-10-2012) രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം. സബ്ബ് സ്റ്റേഷനിലെ ട്രാന്‍സ്‌ഫോര്‍മറുകളില്‍ ഒരെണ്ണമാണ് വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചതും തീകത്തിയതും. പൊട്ടിത്തെറിയില്‍ ട്രാന്‍സ്‌ഫോര്‍മറിന്റെ മൂടി നാല്പത് മീറ്ററോളം ദൂരത്തേക്ക് തെറിച്ചുപോയി. സബ്ബ് സ്റ്റേഷന്‍ ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍മൂലമാണ് കൂടുതല്‍ അപകടം ഒഴിവായത്. ഉടന്‍തന്നെ അഗ്‌നിശമന സേന സ്ഥലത്തെത്തി തീകെടുത്തി. 
തീപ്പിടിത്തത്തെ തുടര്‍ന്ന് കൊട്ടാരക്കര, കുളക്കട, പ്ലാപ്പള്ളി, വെളിയം, പുത്തൂര്‍, ചെങ്ങമനാട്, വാളകം ഫീഡറുകളിലെ വൈദ്യുതിവിതരണം തടസ്സപ്പെട്ടു. ഉച്ചയോടെയാണ് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയത്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: