വിളപ്പിൽശാല: ശോഭനാകുമാരിയെ അറസ്റ്റു ചെയ്തു ആശുപത്രിയിലാക്കി.
വിളപ്പിൽശാല മാലിന്യ ഫാക്ടറി അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് നാലു ദിവസമായി
നിരാഹാരം അനുഷ്ഠിക്കുന്ന വിളപ്പിൽ പഞ്ചായത്ത് പ്രസിഡന്റ് ശോഭാനാ കുമാരിയെ
പൊലീസ് അറസ്റ്റു ചെയ്ത് ആശുപത്രിയിലാക്കി. ശോഭനാ കുമാരിയുടെ ആരോഗ്യനില വഷളയാതിനെ
തുടർന്നാണ് ഉച്ചയ്ക്ക് രണ്ടു മണിയോടെ പൊലീസ് അറസ്റ്റിനായി സമരപ്പന്തലിൽ എത്തിയത്. കനത്ത മഴയത്തും അറസ്റ്റിനെ ചെറുക്കാൻ സമരക്കാർ ശ്രമിച്ചു. 20 മിനിട്ട് നീണ്ട പ്രയത്നത്തിന്
ശേഷം ശോഭനാ കുമാരിയെ പൊലീസ് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.
ശോഭനാ കുമാരിയെ അറസ്റ്റു ചെയ്തതിനെ തുടർന്ന് വിളപ്പിൽ പഞ്ചായത്ത് സമിതിയിലെ മൂന്ന് അംഗങ്ങളും ഒരു ജില്ലാ
പഞ്ചായത്ത് അംഗവും ഇന്നു മുതൽ നിരാഹാര സമരം ആരംഭിച്ചു. പ്ളാന്റ് പൂട്ടാതെ സമരം
അവസാനിപ്പിക്കില്ലെന്ന് ശോഭനാകുമാരി പറഞ്ഞു.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment