സര്‍ക്കാരുകള്‍ പഠന ശേഷം മാത്രമേ
തീരുമാനങ്ങൾ എടുക്കാവൂ
സര്‍ക്കാരുകള്‍ പഠന ശേഷം മാത്രമേ തീരുമാനങ്ങൾ എടുക്കാവൂ എടുക്കുന്ന തീരുമാനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച്
മുൻകൂട്ടി മനസിലാക്കാൻ കഴിയാത്തവർ രാജ്യത്ത് വരുത്തിവയ്ക്കുന്ന
കുഴപ്പങ്ങൾ ചില്ലറയല്ല. നദീജലം രാജ്യത്തെവിടെയും തിളയ്ക്കുന്ന വിഷയമാണെന്ന്
അറിയാത്തവരല്ല കാവേരിയിൽ നിന്ന് 9000 ക്യുസെക്സ് ജലം തമിഴ്നാടിന് ഉടനടി നൽകാൻ മുൻപിൻ
ആലോചിക്കാതെ ഉത്തരവിറക്കിയത്. കാവേരി നദീജല അതോറിട്ടിയുടെ ഇൗ വിവാദ
തീരുമാനത്തിനെതിരെ ഒരാഴ്ചയായി കർണാടകത്തിൽ അക്രമാസക്തമായ പ്രക്ഷോഭം നടക്കുകയാണ്.
കാവേരി തീര ജില്ലകളിൽ തുടങ്ങിയ പ്രക്ഷോഭം ഇപ്പോൾ സംസ്ഥാനമൊട്ടുക്കും
വ്യാപിച്ചുകഴിഞ്ഞു. കാവേരി അതോറിട്ടിയുടെയും കേന്ദ്രത്തിന്റെയും നിലപാടിൽ
പ്രതിഷേധിച്ച് ഇന്നലെ കർണാടകത്തിലുടനീളം ബന്തും നടന്നു. സംസ്ഥാനത്തെ രാഷ്‌ട്രീയ
പാർട്ടികൾ മാത്രമല്ല മതസംഘടനകളും മതാചാര്യന്മാരുമെല്ലാം തെരുവിലിറങ്ങിക്കഴിഞ്ഞു.
പ്രക്ഷോഭം കത്തിക്കയറുമ്പോഴാണ് കാവേരിയിൽ ആവശ്യത്തിന് വെള്ളമുണ്ടോ എന്നു പഠിക്കാൻ
കേന്ദ്രം നാലംഗ സമിതിയെ നിയോഗിക്കുന്നത്. സമിതി പഠനം നടത്തി ഇന്ന് കേന്ദ്രത്തിനു
റിപ്പോർട്ട് നൽകുമെന്നാണ് പ്രതീക്ഷ. കാവേരി നദീജല പ്രശ്നത്തിൽ സംസ്ഥാന
സർക്കാരിന്റെ നിലപാടിനെ പൂർണമായും പിന്തുണയ്ക്കുന്ന കർണാടക ഗവർണർ എച്ച്.ആർ. ഭരദ്വാജ്
പ്രക്ഷോഭം കൂടുതൽ വളർന്നുകഴിഞ്ഞാലുണ്ടാകാവുന്ന ക്രമസമാധാന പ്രശ്നത്തെക്കുറിച്ച്
കേന്ദ്രത്തെ ധരിപ്പിച്ചിട്ടുണ്ട്. കൃഷ്ണരാജ സാഗർ അണക്കെട്ടിലും കബനി അണക്കെട്ടിലും
തമിഴ്നാടിന് നൽകാനായി മിച്ചജലമുണ്ടോ എന്ന് നേരത്തേ പരിശോധിച്ചശേഷം ഇതു സംബന്ധിച്ച്
തീരുമാനമെടുത്തിരുന്നുവെങ്കിൽ ഇപ്പോഴത്തെ പ്രക്ഷോഭം ഒഴിവാക്കാൻ കഴിയുമായിരുന്നു.
എന്നാൽ വെള്ളം തുറന്നുവിടാൻ ഉത്തരവു നൽകിയശേഷമാണ് ജലനില പരിശോധിക്കാൻ കേന്ദ്രം
സമിതിയെ കർണാടകത്തിലേക്ക് അയച്ചത്. വണ്ടിക്കു പിന്നിൽ കുതിരയെ കെട്ടുന്നതു പോലുള്ള
ഇത്തരം തീരുമാനങ്ങളാണ് രാജ്യത്ത് പലപ്പോഴും സംഘർഷത്തിന്റെ വിത്തുകൾ പാകുന്നത്.
സാമ്പത്തിക പരിഷ്‌കാരങ്ങളെന്ന പേരിൽ മൻമോഹൻ സിംഗ് സർക്കാർ തുടരെത്തുടരെ എടുത്തുകൊണ്ടിരിക്കുന്ന പല തീരുമാനങ്ങളും ഇതേ സ്വഭാവത്തിലുള്ളവയാണെന്നും കാണാം. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയും പാവപ്പെട്ടവന്റെ ഉന്നമനവും ലക്ഷ്യമാക്കിയാണ് ഇൗ 'കടുത്ത' നടപടികളെന്നാണ് ഭരണാധികാരികൾ ജനങ്ങളെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത്. കൂടുതൽ വിദേശ നിക്ഷേപമുണ്ടായാൽ മാത്രമേ ഇവിടെ കൂടുതൽ തൊഴിലവസരങ്ങളും വരുമാനവും ഉയരുകയുള്ളൂ എന്നാണ് അവകാശവാദം. എന്നാൽ നാട്ടിലുള്ളതിനെയൊക്കെ നശിപ്പിച്ചുകൊണ്ട് കടന്നെത്തുന്ന ഇൗ വിദേശ നിക്ഷേപകരുടെ ലക്ഷ്യം ഇന്ത്യയെ നന്നാക്കലല്ല എന്ന് ഏതു കൊച്ചുകുട്ടിക്കും എളുപ്പം മനസിലാകും. ഇതുവരെ അകറ്റി നിറുത്തിയിരുന്ന മേഖലകൾ ഇവർക്കായി തുറന്നിടുമ്പോൾ ആദ്യം പ്രകടമാകുന്ന ആവേശം അധികനാൾ നീണ്ടു നിൽക്കുകയില്ലെന്നതിനു തെളിവ് കൺമുന്നിൽത്തന്നെ ഉണ്ട്. ഉൗർജമേഖലയിലെ സ്വകാര്യവത്കരണം തന്നെ ഒന്നാന്തരം തെളിവാണ്. ഒന്നേമുക്കാൽ ലക്ഷം കോടി രൂപ പൊതു ഖജനാവിനു നഷ്ടമായ കൽക്കരിപ്പാടങ്ങളുടെ വില്പനയിൽ നേട്ടമുണ്ടാക്കിയവർ ആരൊക്കെയായിരുന്നുവെന്ന് അറിഞ്ഞുകഴിഞ്ഞു. ഇത്രയും തന്നെ തുകയുടെ നഷ്ടമുണ്ടാക്കിയ സ്പെക്ട്രം കച്ചവടത്തിനു പിന്നിൽ അരങ്ങേറിയ മറയില്ലാത്ത കള്ളത്തരങ്ങളും പുറത്തുവന്നുകഴിഞ്ഞു. ഇൻഷ്വറൻസ് - പെൻഷൻ മേഖലകൾ കൂടി വിദേശികൾക്കായി മലർക്കെ തുറക്കുമ്പോൾ നിക്ഷേപകർക്ക് അതുവഴി വലിയ നേട്ടങ്ങളുണ്ടാകുമെന്നാണ് പരിഷ്‌കരണ വാദികളുടെ വിലയിരുത്തൽ. എന്നാൽ രാജ്യത്തെ സാധാരണക്കാരായ നിക്ഷേപകരുടെ ചെലവിൽ ബഹുരാഷ്‌ട്ര കമ്പനികളാകും പരമാവധി ലാഭം കൊയ്യാൻ പോകുന്നതെന്ന് മനസിലാക്കാൻ വലിയ പാണ്ഡിത്യമൊന്നും ആവശ്യമില്ല. ഓഹരി വിപണിയിലെ കുതിപ്പുകണ്ട് ഇതാണ് വളർച്ചയുടെ അളവുകോലെന്നു തെറ്റിദ്ധരിച്ചാൽ ഫലം വിനാശകരമായിരിക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. കഴിഞ്ഞദിവസം ഒരൊറ്റ കച്ചവടത്തിന്റെ പേരിൽ ദേശീയ ഓഹരി സൂചിക നിലംപൊത്തിയത് ഗുണപാഠമായി മുന്നിലെത്തിയത് മറക്കാവതല്ല.
പ്രത്യാഘാതങ്ങളെക്കുറിച്ച് പരിചിന്തിക്കാതെ ഡീസൽ വില വർദ്ധിപ്പിച്ചതിന്റെ കെടുതികൾ ഇതിനകം ജനങ്ങൾ ഒന്നടങ്കം അനുഭവിച്ചുകഴിഞ്ഞു. സുഗമമായി നടന്നുകൊണ്ടിരുന്ന പാചക വാതക വിതരണത്തിൽ വേണ്ടത്ര തയ്യാറെടുപ്പില്ലാതെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ എത്രമാത്രം വിനാശകരമായിരുന്നു എന്നും ബോദ്ധ്യമായിക്കഴിഞ്ഞു. ഡീസൽ വില ഇനിയും കൂട്ടുമെന്നാണ് ഭീഷണി. നേരത്തേയുള്ള വിലവർദ്ധന വഴി തന്നെ സർവസാധനങ്ങൾക്കും വില ഉയർന്നുകഴിഞ്ഞു. ഇനിയും കൂട്ടുന്നതോടെ പിടിച്ചാൽ പിടികിട്ടാത്തവിധം വിലനിലവാരം ഉയരും. കണ്ടാലും കൊണ്ടാലും പഠിക്കുകയില്ലെന്ന വാശി പുലർത്തുന്ന കേന്ദ്ര സർക്കാർ സാധാരണക്കാരുടെ ജീവിത പ്രയാസങ്ങൾ ലഘൂകരിച്ചു കാണാനാണ് ശ്രമിക്കുന്നത്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment