Pages

Monday, October 1, 2012

ഇതും ഒരു ആരോഗ്യ കേന്ദ്രം


ഇതും ഒരു ആരോഗ്യ കേന്ദ്രം

റബ്ബര്‍ ഷീറ്റ് ഉണക്കാന്‍ വേണ്ടി  ഒരു ആരോഗ്യകേന്ദ്രം .തെന്മല പ്രാഥമികാരോഗ്യ കേന്ദ്രത്തിന് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്ന് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും വൈദ്യുതിയില്ല. കിടത്തിച്ചികിത്സയ്ക്കും ലാബിനുമൊക്കെയായി തുടങ്ങിയ കെട്ടിടമാണിത്. 
കെ.ബി.ഗണേഷ്‌കുമാര്‍ എം.എല്‍.എ.യുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 9.5 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടമാണിത്. 2010 സെപ്റ്റംബര്‍ ആയിരുന്നു ഉദ്ഘാടനം. പുതിയ കെട്ടിടം വന്നപ്പോള്‍ അനുവദിച്ച 10 ലക്ഷം രൂപയുടെ ലാബ് ഉപകരണങ്ങള്‍ കെട്ടുപോലും അഴിക്കാതെ ഫാര്‍മസിസ്റ്റിന്റെ മുറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.പുതിയ കെട്ടിടത്തിന് സമീപത്തെ പഴയ കെട്ടിടത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തനം. കുത്തിവയ്പ്, ഗര്‍ഭിണികളുടെയും കുട്ടികളുടെയും പരിശോധനകള്‍, ലാബ്, കിടത്തിച്ചികിത്സ, ഓഫീസ് എന്നിവയ്‌ക്കെല്ലാം കൂടി പണിത കെട്ടിടം ഇപ്പോള്‍ പരിസരവാസികള്‍ക്ക് റബര്‍ഷീറ്റ് ഉണക്കാനുള്ള ഇടമായി.2012 ജനവരിയില്‍ വൈദ്യുതീകരണം നടത്താന്‍ തെന്മല പഞ്ചായത്ത് പൊതുമരാമത്ത് വകുപ്പിന്റെ ഇലക്ട്രിക്കല്‍ വിഭാഗത്തിന് പണമടച്ചിരുന്നു. എന്നാല്‍ ഇതുവരെ വൈദ്യുതി എത്തിയിട്ടില്ല. കിടത്തിച്ചികിത്സ പോയിട്ട് ഒന്നുനില്‍ക്കാനുള്ള സൗകര്യമെങ്കിലും കിട്ടിയാല്‍ മതിയെന്നാണ് രോഗികളുടെ ആവശ്യം.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: