Pages

Tuesday, September 11, 2012

TOMATINA FESTIVAL (l തക്കാളിയേറുല്‍സവം)


ഉല്‍സവങ്ങളുടെ രീതിശാസ്ത്രം പലപ്പോഴും അമ്പരിപ്പിക്കുന്നതാണ്. സ്‌പെയിനില്‍ ആഗസ്റ്റ് 29-ന് അമ്പരിപ്പിക്കുന്നതും കൗതുകം ജനിപ്പിക്കുന്നതുമായ ഒരു ഉല്‍സവം നടന്നു. ടൊമാറ്റിനോ എന്ന് സ്‌പെയിനില്‍ പറയും. ശുദ്ധമലയാളത്തില്‍ തക്കാളിയേറുല്‍സവം എന്ന് തര്‍ജ്ജുമപ്പെടുത്താം. ഉല്‍സവദിവസം ഏത് മനുഷ്യനും എതിരെ വരുന്നവനെ തക്കാളി കൊണ്ട് എറിയാം, തക്കാളിയഭിഷേകം നടത്താം, തക്കാളി കൊണ്ട് സ്‌നേഹം പ്രഖ്യാപിക്കാം, തക്കാളിച്ചുംബനം നല്കാം, തക്കാളിയടികൂടാം. ശരിക്കും പറഞ്ഞാല്‍ ആഗസ്റ്റ് 29 സ്‌പെയിനില്‍ തക്കാളിസ്വാതന്ത്ര്യദിനമാണ്. സ്‌പെയിനിലെ തക്കാളിക്കര്‍ഷകരോടുള്ള ഏറിയ കൂര്‍ ബഹുമാനാര്‍ത്ഥമാണ് തക്കാളിയേറുല്‍സവം നടത്തുന്നത്. കൊളംബിയയില്‍ നടന്ന തക്കാളിയേറുല്‍സവത്തിന്റെ ദൃശ്യങ്ങള്‍ മുമ്പ് സൂം ഇന്നില്‍ കാണിച്ചിരുന്നു. ഇത്തവണ സ്‌പെയിനില്‍ നിന്നുള്ള തക്കാളിയേറുല്‍സവത്തിന്റെ ദൃശ്യങ്ങള്‍ കാണാം.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍ 

No comments: