ടാങ്കര്‍
ദുരന്തം: മരിച്ചവരുടെ ആശ്രിതര്‍ക്ക് പത്തുലക്ഷംവീതം
ചാല
ടാങ്കര്‍ ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് പത്തുലക്ഷം വീതം നഷ്ടപരിഹാരം
നല്‍കാന്‍ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു. പൊള്ളലേറ്റവര്‍ക്ക് അഞ്ചുലക്ഷം
വീതം നല്‍കും. വീട് നഷ്ടപ്പെട്ടവര്‍ക്ക് പകരം വീട് നിര്‍മ്മിച്ചു നല്‍കും.
പൊള്ളലേറ്റ എല്ലാവരുടെയും ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രിസഭാ
യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.മരിച്ചവരുടെ കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കാന്‍ ഇന്ത്യന്‍
ഓയില്‍ കോര്‍പ്പറേഷനോട് ആവശ്യപ്പെടും. ജോലി സ്വീകരിക്കാന്‍ കഴിയാത്തവര്‍ക്ക്
പ്രതിമാസം 5000 രൂപവീതം പെന്‍ഷന്‍ നല്‍കും. കണ്ണൂര്‍ ജില്ലാ
ആസ്പത്രിയില്‍ പൊള്ളലേറ്റവരെ ചികിത്സിക്കാനുള്ള വാര്‍ഡിന് മന്ത്രിസഭായോഗം
തത്വത്തില്‍ അംഗീകാരം നല്‍കി. താഴെചൊവ്വ - പുതിയതെരുവ് റോഡ് വീതികൂട്ടും.
ഇതിനുവേണ്ട തുക അനുവദിച്ചു. ചാല - നടാല്‍ റോഡ് വീതികൂട്ടുന്നതിനും റോഡില്‍
സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനും തീരുമാനമായി.
അപകടം നടന്ന സ്ഥലത്തെ ഡിവൈഡര്‍ പൊളിച്ചു നീക്കിയതിന് പകരം പുതിയ
സംവിധാനം ഉണ്ടാക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍
ബന്ധപ്പെട്ടവരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ സഹായം ആവശ്യമുള്ള മറ്റ്
പ്രശ്‌നങ്ങള്‍ ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ കളക്ടറോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും
മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment