യാത്രക്കാരെ
വലയ്ക്കുന്ന
എയര്‍
ഇന്ത്യ
ഹജ്ജ്‌സര്‍വീസ് നടത്താന്‍ വിമാനങ്ങള്‍ കൊണ്ടുപോയതാണ് കേരളത്തില്‍നിന്നുള്ള സര്‍വീസുകള്‍ റദ്ദാക്കാന്‍ കാരണമെന്ന് പറയുന്നു. എന്നാല്‍, വേണ്ടത്ര ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ എയര്‍ഇന്ത്യ താത്പര്യം കാണിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. കേരളത്തില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഒട്ടേറെ യാത്രക്കാരുണ്ട്. അവരില്‍ ജോലിക്കാരും ജോലിതേടിപ്പോകുന്നവരും വിദ്യാര്‍ഥികളും ഉള്‍പ്പെടും. വിസയുടെ കാലാവധി കഴിയാറായവര്‍ക്കും അവധികഴിഞ്ഞ് ജോലിക്കു കയറേണ്ട അധ്യാപകരടക്കമുള്ളവര്‍ക്കും വിമാനസര്‍വീസ് റദ്ദാക്കല്‍ ആശങ്കയുണ്ടാക്കുന്നു. അത്യാവശ്യകാര്യങ്ങള്‍ക്കായി ഏതാനും ദിവസത്തെ അവധിക്ക് നാട്ടിലെത്തിയവരും വിഷമത്തിലാണ്. യാത്ര വൈകിയാല്‍ അത് പലരുടെയും ഭാവിയെത്തന്നെ ബാധിച്ചേക്കാം. അയല്‍സംസ്ഥാനങ്ങളിലെത്തി അവിടെനിന്ന് വിദേശത്തേക്കുപോകാനുള്ള ഒരുക്കത്തിലാണ് പലരും. ഈ സാഹചര്യം തങ്ങള്‍ക്കനുകൂലമാക്കാന്‍ പല സ്വകാര്യ, വിദേശവിമാനക്കമ്പനികളും ശ്രമിക്കുന്നു. എയര്‍ഇന്ത്യ അതിന്റെ നിലനില്പിന് ആധാരമായ യാത്രക്കാരോട് കാട്ടുന്ന ഇത്തരം അവഗണനകള്‍ അപലപനീയമാണ്. ആ കമ്പനിയുടെ വരുമാനത്തില്‍ വലിയൊരു പങ്ക് പ്രവാസികളായ മലയാളിയാത്രക്കാരില്‍ നിന്നുള്ളതാണ്. എന്നാല്‍ എയര്‍ഇന്ത്യ ഏറ്റവുമേറെ അവഗണിക്കുന്നത് കേരളത്തിലെ യാത്രക്കാരെയാണെന്ന് പരാതിയുണ്ട്. സര്‍വീസ് റദ്ദാക്കല്‍, വൈകല്‍ എന്നിവയെല്ലാം കേരളത്തിലാണ് കൂടുതല്‍.
ബന്ധപ്പെട്ടവര്‍ ഗൗരവമായി കാണാത്തതുകൊണ്ടാവണം ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കുന്നത് . പലപ്പോഴും അവസാനനിമിഷത്തിലാണ് വിമാനം വൈകുന്നകാര്യം അറിയിക്കുക. എയര്‍ഇന്ത്യ ഉദ്യോഗസ്ഥരില്‍നിന്ന് ഇത്തരം വിഷമഘട്ടങ്ങളില്‍ ഒരു സഹായവും കിട്ടാറില്ലെന്ന് യാത്രക്കാര്‍ പറയുന്നു. പരാതിപ്പെടുന്നവരോട് ചില എയര്‍ഇന്ത്യാ അധികൃതര്‍ മോശമായി പെരുമാറുന്നതായും ആക്ഷേപമുണ്ട്. എന്തായാലും, ഈ സ്ഥിതിവിശേഷം തുടരാന്‍ അനുവദിച്ചുകൂടാ. ഗള്‍ഫിലേക്കുള്ള എയര്‍ഇന്ത്യയുടെ വിമാനങ്ങള്‍ ഇടയ്ക്കിടെ റദ്ദാക്കുന്നതില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് ഈ പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ബദല്‍സംവിധാനം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എയര്‍ഇന്ത്യ കേരളത്തോട് കടുത്ത അവഗണനയാണ് കാണിക്കുന്നതെന്ന് മന്ത്രി കെ.സി.ജോസഫും പരാതിപ്പെട്ടു. പ്രതിഷേധങ്ങള്‍ കൊണ്ടുമാത്രം ഫലം ഉണ്ടാകണമെന്നില്ല. മലയാളിയാത്രക്കാരുടെ വിഷമതകള്‍ പരിഹരിക്കാനും അവകാശങ്ങള്‍ സംരക്ഷിക്കാനും സംസ്ഥാനസര്‍ക്കാറും ഇവിടെനിന്നുള്ള കേന്ദ്രമന്ത്രിമാരും ജനപ്രതിനിധികളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണം.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment