ന്റെ പുരസ്‌കാരം ലഭിച്ചു. 1988 ലും 89 ലും 98 ലും മികച്ച
സഹനടനുള്ള പുരസ്‌കാരം നേടിയ തിലകന്റെ അതിലും മികച്ച കഥാപാത്രങ്ങളായിരുന്നു
പിന്നീട് പ്രേക്ഷകലോകം കണ്ടറിഞ്ഞത്. 1990 ല്‍
പെരുന്തച്ചനിലെ അഭിനയത്തിന് തിലകന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് തേടിയെത്തി.
ദേശീയ പുരസ്‌കാരം കയ്യെത്തുംദൂരത്ത് വെച്ച് നഷ്ടപ്പെട്ടതും ഇതേ വേഷത്തിന് തന്നെ. 1994 ല്‍ ഗമനം, സന്താനഗോപാലം എന്നീ ചിത്രങ്ങളിലെ
പ്രകടനത്തിന് വീണ്ടും മികച്ച നടനുള്ള പുരസ്‌കാരം നേടി. 2006 ല്‍ ഏകാന്തത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ജൂറിയുടെ ദേശീയ
പ്രത്യേക പുരസ്‌കാരവും നേടി അദ്ദേഹം. 2006 ല്‍ ഫിലിം ഫെയര്‍
അവാര്‍ഡിന് അര്‍ഹനായ അദ്ദേഹത്തിന് അഞ്ചുതവണ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും
ലഭിച്ചിട്ടുണ്ട്. 1998 ല്‍ തിക്കൊടിയന്‍ പുരസ്‌കാരവും
തേടിയെത്തി. ദേശീയ-സംസ്ഥാന തലത്തിലായി പന്ത്രണ്ടോളം
ശ്രദ്ധേയമായ പുരസ്‌കാരങ്ങള്‍, നൂറുകണക്കിന് ചെറുതും വലുതുമായ
അംഗീകാരങ്ങള്‍ എന്നിവ തിലകന്റെ മികവാണ് വ്യക്തമാക്കിത്തരുന്നത്.മകന്‍ ഷമ്മി തിലകന്‍, ഡബ്ബിങ് ആര്‍ടിസ്റ്റായ ഷോബി തിലകന്‍ എന്നിവര്‍ ഉള്‍പ്പെടെ ആറ്
മക്കളുണ്ട്. രണ്ടുതവണ വിവാഹിതനായി. ഭാര്യ സരോജം. മറ്റു മക്കള്‍-ഷാജി, ഷിബു, സോണിയ, സോഫിയ.
നിഷേധിയുടെ സ്വരം, ഭാവം അതായിരുന്നു തിലകന്‍ എന്ന
നടനും വ്യക്തിയും. മുണ്ടക്കയം തിലകന്‍ എന്ന നാടകകാരനായ കമ്യൂണിസ്റ്റില്‍ നിന്ന്
തിലകന്‍ എന്ന ഇരുത്തംവന്ന നടനിലേക്കുള്ള ദൂരത്തിലും ഈ വാര്‍ധക്യ കാലത്തും തിലകനിലെ
വ്യക്തിയുടെ ആദര്‍ശത്തിലും കാര്‍ക്കശ്യങ്ങളിലും ഒരു അണുകിട വ്യതിയാനം
സംഭവിച്ചിട്ടില്ല. 19-മത്തെ വയസ്സില്‍ നാടകാഭിനയത്തിന്
വീട്ടുകാര്‍ എതിരെന്ന് കണ്ടപ്പോള്‍ വീടുവിട്ടിറങ്ങിപ്പോന്ന തിലകന്റെ അതേ ആര്‍ജ്ജവം
തന്നെയാണ് 2010 ല്‍ അമ്മ എന്ന സംഘടന അദ്ദേഹത്തെ
പുറത്താക്കിയപ്പോഴും കണ്ടത്. ഒന്നിനുമുന്നിലും കൂസാത്ത അദ്ദേഹത്തിന്റെ
കഥാപാത്രങ്ങളുടെ ചോരയും നീരും തന്നെയായിരുന്നു തിലകന്‍. തനിക്ക് തോന്നുന്ന ശരികള്‍
ആരെ അലോസരപ്പെടുത്തിയാലും അത് വിളിച്ചുപറയാനുള്ള ചങ്കൂറ്റമാണ് തിലകനെ
മലയാളസിനിമയില്‍ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ പോലെ തന്നെ വ്യത്യസ്തനാക്കുന്നത്.
സ്‌കൂള്‍ കാലത്തിലെ തുടങ്ങിയ നിഷേധത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ കാല്‍നടത്തങ്ങള്‍ വാര്‍ധക്യത്തിലും അദ്ദേഹം അവസാനിപ്പിച്ചില്ലെന്ന് സാരം. തിലകന്റെ പ്രതിഭ വറ്റിപ്പോയിരിക്കുന്നുവെന്ന് പറഞ്ഞ ഒരു സംവിധാ
യകന്റെ വാക്കുകള്‍
വെള്ളത്തില്‍ ഒഴിച്ച എണ്ണപോലെ ദഹിക്കാതെ പൊങ്ങിക്കിടന്നപ്പോള്‍ ഇന്ത്യന്‍
റുപ്പിയും സ്പിരിറ്റിും ഉസ്താദ് ഹോട്ടലും പോലുള്ള നിരവധി സിനിമകള്‍ ആ നടനുവേണ്ടി ഈ
അവസാനകാലത്തും കാത്തിരുന്നു. ഈ ചിത്രങ്ങളിലെ പ്രകടനങ്ങള്‍ക്ക് പ്രേക്ഷകര്‍
കയ്യടികൊണ്ട് ആദരവ് തീര്‍ക്കുകയും ചെയ്തു. നായകതുല്യമായ വേഷമായിരുന്നു ഇന്ത്യന്‍
റുപ്പിയിലും ഉസ്താദ് ഹോട്ടലിലും തിലകന്‍ ചെയ്തത്.
തിന് കോളേജില്‍ പുറത്താക്കപ്പെട്ടിട്ടുള്ള
തിലകന്‍ എക്കാലത്തും തികഞ്ഞ മത-ദൈവനിഷേധിയായിരുന്നു. കമ്യൂണിസ്റ്റുകാര്‍ പോലും
രഹസ്യമായും പരസ്യമായും ദൈവത്തെ എടുത്തണിയുന്ന പുതിയ കാലത്ത് തിലകന്‍ അവിടെയും ഈ
എഴുപത്തഞ്ചാം വയസ്സിലും തന്റെ കാര്‍ക്കശ്യത്തേയും വിട്ടുവീഴ്ച്ചയില്ലാത്ത
നിലപാടിനേയും മുറുകെ പിടിച്ചു. ഈ ലോകത്ത് വിടപറഞ്ഞ് പൊതുദര്‍ശനത്തിനായി
തിലകന്‍ വെള്ളപുതച്ച് കിടക്കുമ്പോള്‍ സിനിമാലോകത്തുനിന്ന് വരാനിടയുള്ള മഹത്
വചനങ്ങള്‍ നമുക്ക് ഊഹിക്കാന്‍ കഴിയും. തിലകനെ അവര്‍ വാഴ്ത്തിപ്പാടും.
ജീവിച്ചിരിക്കുമ്പോള്‍ തിലകനെ മാറ്റൂ എന്ന് നിര്‍ദേശിക്കുന്നതില്‍ മാത്രം
ശ്രദ്ധപതിപ്പിച്ചവരും തിലകനെ തല്ലാന്‍ കയ്യോങ്ങിയവരും അദ്ദേഹത്തെ ഇനി
വാഴ്ത്തുന്നതും നാം കാണേണ്ടിവരും. സ്വന്തം പ്രതിഭയെക്കുറിച്ചുള്ള അങ്ങേയറ്റത്തെ
ആത്മവിശ്വാസമാണ് തിലകനെ എല്ലാ പ്രതിസന്ധികളില്‍ നിന്നും കരകയറ്റിയത്. അത്
ചിലപ്പോഴെല്ലാം ആത്മരതിയുടെ വാചകക്കസര്‍ത്തുകളിലേക്ക് വഴിമാറി വീണുപോയിട്ടുണ്ടെങ്കിലും
തിലകനിലെ നടന്റെ അവിസ്മരണീയമായ അഭിനയശൈലി അപ്രസക്തമാക്കുന്നു അത്തരം
ന്യൂനതകളേയെല്ലാം. ഒരു നല്ല നടന്റെ മാതൃകയായി കാലം ഈ നടനെ ഇനിയുള്ള തലമുറകള്‍ക്ക്
ഇനിയുമൊരുപാട് കാലം കാണിച്ചുകൊടുത്തുകൊണ്ടേയിരിക്കും എന്ന തീര്‍ച്ചയാണ്. അന്ന്
തിലകനിലെ പ്രതിഭ വറ്റിയെന്ന് വിറളിപൂണ്ട് വായിട്ടലച്ചവരുടെ സ്ഥാനം മലയാളസിനിമയില്‍
എന്തായിരിക്കും എന്നോര്‍ക്കുക കൗതുകകരമായിരിക്കും. ഞാനും വി.എസ്.അച്യുതാനന്ദനും ഏതാണ്ട് ഒരേ അവസ്ഥയിലാണ് എന്ന്
അടുത്തകാലത്ത് തിലകന്‍ പല അഭിമുഖങ്ങൡും പറഞ്ഞിട്ടുണ്ട്. സ്വന്തം പാര്‍ട്ടി
നേതൃത്വം വിസ്മരിക്കാന്‍ വെമ്പുന്ന വി.എസിന്റെ രാഷ്ട്രീയമുഖത്തോട് സ്വന്തം
തട്ടകമായ സിനിമാലോകം അവഗണിക്കാന്‍ വ്യഗ്രത പുലര്‍ത്തുന്ന തിലകന്റെ രൂപത്തിന് വലിയ
സാദൃശ്യമുണ്ട്. അദ്ദേഹം കഥാപാത്രങ്ങളെ വിസ്മരിക്കാന്‍ മലയാളിക്ക് ഇനിയുമൊരുപാട്
കാലത്തെ മറികടന്ന് നടന്നുതീര്‍ക്കേണ്ടിവരും. മലയാള സിനിമയിലെ പ്രതിഭയുടേയും
നിഷേധത്തിന്റെ ആള്‍രൂപം ഇനി ഓര്‍മ്മ മാത്രം. അലയൊടുങ്ങാത്ത കടലായി ആ കഥാപാത്രങ്ങള്‍
അവശേഷിക്കട്ടെ..
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment