Pages

Friday, September 28, 2012

നേപ്പാളില്‍ വിമാനം തകര്‍ന്നു


നേപ്പാളില്‍ വിമാനം തകര്‍ന്നു
28-09-2012
നേപ്പാളില്‍ വിമാനം തകര്‍ന്ന് 19 പേര്‍ മരിച്ചു. പതിനാറ് യാത്രക്കാരും മൂന്ന് ജോലിക്കാരുമാണ് മരിച്ചത്. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ല.കാഠ്മണ്ഡു വിമാനത്താവളത്തില്‍ നിന്നും പറന്നു പൊങ്ങി മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ വിമാനത്തിന് തീപിടിക്കുകയായിരുന്നു. തകര്‍ന്ന വിമാനം മനോഹര നദിയുടെ തീരത്തേയ്ക്ക് കൂപ്പുകുത്തി. സിറ്റ എയറിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഡോണിയര്‍ എയര്‍ക്രാഫ്റ്റാണ് വെള്ളിയാഴ്ച രാവിലെ 6.30ഓടെ അപകടത്തില്‍പ്പെട്ടത്. കാഠ്മണ്ഡുവില്‍ നിന്നും വടക്കുകിഴക്കന്‍ നേപ്പാളിലെ ലുക്‌ലയിലേക്ക് പോവുകയായിരുന്നു വിമാനം. അപകട കാരണം വ്യക്തമല്ല.രണ്ട് വര്‍ഷത്തിനിടിയില്‍ നേപ്പാളിലുണ്ടാകുന്ന ആറാമത്തെ വിമാനപകടമാണ് ഇത്.

പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: