എമര്‍ജിങ്
കേരള
നാല് പദ്ധതികള്‍ പിന്‍വലിച്ചു
എമര്‍ജിങ്
കേരളയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ നാല് പദ്ധതികള്‍
പിന്‍വലിച്ചു. ചീഫ് സെക്രട്ടറിയുടെ പരിശോധനയിലാണ് നാല് ടൂറിസം പദ്ധതികള്‍ പിന്‍വലിക്കാന്‍
തീരുമാനമായത്. നെല്ലിയാമ്പതി, വാഗമണ്‍,
ഇലവിഴാപൂഞ്ചിറ, ധര്‍മ്മടം എന്നിവടങ്ങളിലെ നിര്‍ദ്ദിഷ്ട
പദ്ധതികളാണ് ഒഴിവാക്കിയത്. തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇവ എമര്‍ജിങ് കേരളയുടെ
വെബ്‌സൈറ്റില്‍ നിന്നും നീക്കി. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം
ഉള്‍പ്പെടുത്തി കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയും വെബ്‌സൈറ്റില്‍
നിന്നും നീക്കി. സ്റ്റേഡിയം 15 വര്‍ഷത്തേക്ക് പാട്ടത്തിന്
നല്‍കാനായിരുന്നു നീക്കം.ചീമേനി പദ്ധതിക്ക് നീക്കിവെച്ച ഭൂമി 1621
ഏക്കറില്‍ നിന്ന് 200 ഏക്കറാക്കി ചുരുക്കി. ഇലവിഴപൂഞ്ചിറയില്‍
ഇക്കോ റിസോര്‍ട്ട്, വാഗമണില്‍ ഇക്കോ റിസോര്‍ട്ടും ഗോള്‍ഫ്
കോഴ്‌സും തുടങ്ങാനായിരുന്നു പദ്ധതികള്‍. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ഈ പദ്ധതികള്‍ക്കെതിരെ
ഏറെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
നെല്ലിയാമ്പതിയില്‍ ഫോറസ്റ്റ് ലോഡ്ജിനായുള്ള നിര്‍ദേശമാണ് ഒഴിവാക്കിയത്. ധര്‍മ്മടം ദ്വീപില്‍ ഇക്കോ റിസോര്‍ട്ട് തുടങ്ങാനുള്ള പദ്ധതിയും ഇപ്രകാരം ഒഴിവാക്കി. വാതക അധിഷ്ഠിത പദ്ധതിക്കായി ചീമേനിയില്‍ 1621 ഏക്കര്‍ നീക്കിവെക്കാനുള്ള നിര്‍ദേശം വന്‍ വിവാദമായിരുന്നു. പുന:പരിശോധനയ്ക്ക് ശേഷം വെബ്‌സൈറ്റില്‍ പറയുന്നത് ഇവിടെ 1621 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി അവിടെയുണ്ടെങ്കിലും ഇതില്‍ 200 ഏക്കര്‍ പദ്ധതിക്ക് വിനിയോഗിക്കാമെന്നാണ് പുതിയ നിര്‍ദേശം. ഇതോടൊപ്പം പീരുമേട്ടിലും ദേവികുളത്തും റിസോര്‍ട്ട് ഹോട്ടല്‍ തുടങ്ങാനുള്ള പദ്ധതി നിര്‍ദേശവും ഒഴിവാക്കിയതായാണ് റിപ്പോര്‍ട്ട്. പുന:പരിശോധനയ്ക്ക് ശേഷം അപ്രായോഗികമായ പദ്ധതികള്‍ നീക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബുധനാഴ്ച വ്യക്തമാക്കിയിരുന്നു
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment