അഷ്ടമിരോഹിണി
മഹാശോഭായാത്രകള്‍
ജന്മാഷ്ടമിയുടെ ചൈതന്യം നിറച്ച് വൃന്ദാവനക്കാഴ്ചകള്‍ പകര്‍ന്ന്കൊല്ലം
ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നടന്ന മഹാശോഭായാത്രകള്‍ നഗര-ഗ്രാമ നിരത്തുകളില്‍
ഗോകുലദീപ്തി പകര്‍ന്നു. പീലിത്തിരുമുടിയും ഓടക്കുഴല്‍വിളികളുമായി
ഉണ്ണിക്കണ്ണന്മാര്‍ ശോഭായാത്രയില്‍ അണിനിരന്നപ്പോള്‍ കുട്ടിക്കുറുമ്പുകളില്‍
ചിരിയൊളിപ്പിച്ച് കുഞ്ഞുഗോപികമാരും അവര്‍ക്കരികിലൂടെ നടന്നുനീങ്ങി.
ശ്രീകൃഷ്ണലീലകളെ അനുസ്മരിപ്പിക്കുന്ന ദൃശ്യങ്ങളുമായി നിശ്ചലദൃശ്യങ്ങള്‍ ഘോഷയാത്രയ്ക്കു ചാരുതയേകി. ദ്വാപരയുഗസ്മരണകളുണര്‍ത്തി കടന്നുപോയ ശ്രീകൃഷ്ണജയന്തിയുടെ ആഘോഷപ്പൊലിമ വിളിച്ചോതി നടന്ന ഘോഷയാത്രകളില്‍ പതിനായിരങ്ങളാണ് അണിനിരന്നത്. ഭക്തിയും സൗന്ദര്യവും തുളുമ്പിനിന്ന ശോഭായാത്രകള്‍ കടന്നുവന്ന വീഥികളില്‍ നിറദീപങ്ങളുമായാണ് ഭക്തജനങ്ങള്‍ വരവേറ്റത്.ബാലഗോകുലത്തിന്റെയും വിവിധ ക്ഷേത്രങ്ങളുടെയും നേതൃത്വത്തില്‍ ശ്രീകൃഷ്ണജയന്തി ജില്ലയിലെമ്പാടും വിപുലമായി ആഘോഷിച്ചു. ക്ഷേത്രങ്ങളില്‍ രാവിലെമുതല്‍ വിശേഷാല്‍ പൂജകളും ഉറിയടിയും ഉണ്ടായിരുന്നു.
ബാലഗോകുലം കൊല്ലം നഗരി കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ശോഭായാത്രകള്‍ ലക്ഷ്മിനട ക്ഷേത്രസന്നിധിയില്‍ സംഗമിച്ച് മഹാശോഭായാത്രയായി കല്ലുപാലം, ചാമക്കട, ചിന്നക്കട വഴി പുതിയകാവ് ക്ഷേത്രത്തില്‍ സമാപിച്ചു. കണ്‍സ്യൂമര്‍ഫെഡ് മാനേജിങ് ഡയറക്ട
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment