Pages

Wednesday, September 19, 2012

വിദേശത്ത് തടവിലുള്ളവരെ വിട്ടുകിട്ടാന്‍ സര്‍ക്കാര്‍ പണമടയ്ക്കും


വിദേശത്ത് തടവിലുള്ളവരെ വിട്ടുകിട്ടാന്‍
 സര്‍ക്കാര്‍ പണമടയ്ക്കും

വിദേശത്ത് തടവില്‍ കഴിയുന്ന ഇന്ത്യക്കാരെ വിട്ടുകിട്ടാന്‍ ആവശ്യമായ കുറഞ്ഞ തോതിലുള്ള പിഴത്തുക സര്‍ക്കാര്‍ അടയ്ക്കുമെന്ന് കേന്ദ്രപ്രവാസികാര്യമന്ത്രി വയലാര്‍ രവി അറിയിച്ചു.പുതുക്കിയ ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് പദ്ധതിയിലാണ് ഇതുള്‍പ്പെടുത്തിയത്. വിദേശത്ത് അനധികൃതമായി താമസിച്ചതിന് പിടിയിലായ ഇന്ത്യക്കാര്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരല്ലെന്നു കണ്ടാല്‍ അവരുടെ പിഴയും സര്‍ക്കാര്‍ അടയ്ക്കും.ഒരുലക്ഷത്തിലേറെ ഇന്ത്യക്കാരുള്ള രാജ്യങ്ങളിലെ പ്രാദേശിക പ്രവാസി ഇന്ത്യന്‍ അസോസിയേഷനുകള്‍ക്ക് ഇന്ത്യന്‍ കമ്യൂണിറ്റി സെന്‍റര്‍ തുടങ്ങാന്‍ സഹായം നല്‍കും. ഇരുപതിനായിരത്തിലേറെ ഇന്ത്യന്‍വിദ്യാര്‍ഥികളുള്ള രാജ്യങ്ങളില്‍ പ്രവാസി ഇന്ത്യന്‍സമൂഹത്തിനുള്ള വിദ്യാര്‍ഥി വെല്‍ഫെയര്‍ സെന്‍ററുകള്‍ സ്ഥാപിക്കാനും സഹായം നല്‍കും.

പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പ്രത്യേകശ്രദ്ധ നല്‍കണമെന്ന് ഇന്ത്യന്‍സ്ഥാനപതിമാരോട് വയലാര്‍ രവി ആവശ്യപ്പെട്ടു. മഹാത്മാഗാന്ധി പ്രവാസിസുരക്ഷാ യോജനയുടെ നടത്തിപ്പില്‍ സഹകരിക്കാനും മന്ത്രി അഭ്യര്‍ഥിച്ചു. പ്രവാസി ഇന്ത്യക്കാര്‍ക്ക് പെന്‍ഷന്‍, ലൈഫ് ഇന്‍ഷുറന്‍സ്, മടങ്ങിവരുമ്പോള്‍ നാട്ടില്‍ ജീവിക്കാനുള്ള സംവിധാനമൊരുക്കല്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടും.
പ്രൊഫ് . ജോണ്‍ കുരാക്കാര്‍

No comments: