വള്ളംകളിയുടെ
നാട്ടില്‍
കുടിവെള്ളക്ഷാമം
കാലവര്‍ഷം കഴിഞ്ഞ്
രണ്ടുമാസം കഴിയുമ്പോഴേക്കും കേരളം കുടിവെള്ളത്തിനായി നെട്ടോട്ടമോടിതുടങ്ങുന്നു. ജലാശയങ്ങള്‍ വറ്റിവ രളുന്നു.സുലഭമായി ലഭിക്കുന്ന
പെരുമഴയുടെ ഒരു തുള്ളിപോലും കരുതിവ്യ്ക്കാന്‍ നമുക്ക് കഴിയുന്നില്ല .പെട്ടന്നുപെയ്തൊഴിഞ്ഞ
ങ്ങുപോകാന്‍ പെരുമഴയെ ഇനി നാം
അനുവദിക്കരുത് . മണ്ണില്‍ കുറെ
വെള്ളം നനഞ്ഞ്ഇറങ്ങട്ടെ . നമ്മുടെ മുറ്റത്തും തൊടിയിലും പെയ്തു വീഴുന്ന മഴ
വെള്ളത്തെ നമുക്ക് അവിടെ തടഞ്ഞു നിര്‍ത്താം , സംഭരിക്കാം . മഴ
വെള്ള സംരക്ഷണത്തിനു ഓരോ കുടുംബത്തിലും ആളുണ്ടാകണം . മഴയുടെ ഒരു അംശമെങ്കിലും വരാന്‍ പോകുന്ന വേനലിലേക്ക് കരുതി വയ്ക്കാന്‍ നമുക്ക് കഴിയണം . ഒരു വീട്ടില്‍ ഒരു ഒരു മഴ കുഴി
യെങ്കിലും തീര്‍ക്കണം . വരാനിരിക്കുന്ന നമ്മുടെ തലമുറകള്‍ക്ക് വേണ്ടിയെങ്കിലും .
മഴ വെള്ളത്തെ
കുടി വെള്ളമാക്കാന്‍ നമുക്ക്
കഴിയണം . കുടിക്കാനും കുളിക്കാനും മഴ വെള്ളം ഉപയോഗിക്കുന്നവരാണ് വിദേശ രാജ്യങ്ങളിലെ ബഹുഭൂരിപക്ഷം ജനങ്ങളും . മഴ വെള്ള സംഭരണം മലയാളി
ഒരു ശീലമാക്കി മാറ്റണം . ഇക്കാര്യത്തില്‍
നാം തമിഴ്നാടിന്നെ മാതൃകയാക്കണം ജലസംരക്ഷണത്തിന്കൂടുതല്‍പ്രാധാന്യംനല്‍കണമെന്നാണ് കേരളത്തിലെ ' കാലാവസ്ഥ ' അധികൃതരെയും സമൂഹത്തെയും ഓര്‍മിപ്പിക്കുന്നത്.കാലവര്‍ഷം ഇക്കുറിനാല്പത് ശതമാനം
കുറഞ്ഞുവെന്നതുതന്നെസ്ഥിതിവിശേഷത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു. അഞ്ചു ജില്ലകളില്‍
മഴ അന്‍പത് ശതമാനത്തിലേറേ
കുറഞ്ഞിട്ടുണ്ട്. കേരളം വരള്‍ച്ചയിലേക്ക് നീങ്ങുന്നതിന്റെ സൂചന കണ്ടു തുടങ്ങിയിരിക്കുന്നു . അതു നേരിടാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങാന്‍ ഒട്ടും വൈകിക്കൂടാ. മഴ കുറയുന്നത് സംസ്ഥാനത്ത് കുടിവെള്ളലഭ്യതയെ
കാര്യമായി ബാധിക്കും. മഴ നന്നായി കിട്ടുന്ന കൊല്ലങ്ങളില്‍പ്പോലും മഴയെത്തുംമുന്‍പുള്ള
മാസങ്ങളില്‍ പലേടത്തും കടുത്ത കുടിവെള്ളക്ഷാമം ഉണ്ടാകുന്നു. ഏതാണ്ട് 45 ലക്ഷം കിണറുകളുള്ള കേരളത്തില്‍ അവയിലെ ജലവിതാനം ഏഴുവര്‍ഷത്തിനിടെ
മൂന്ന് മീറ്ററോളം താഴ്ന്നു. മണ്ണിലേക്കിറങ്ങുന്ന വെള്ളത്തിന്റെ ഇരട്ടി
ഊറ്റിയെടുക്കുന്നുണ്ട്. മഴ കുറഞ്ഞനിലയ്ക്ക് ജലസംരക്ഷണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതവും
വ്യാപകവുമാക്കണം. മുന്‍പ് ജനങ്ങളുടെ ജലാവശ്യങ്ങള്‍ വലിയൊരു പരിധിവരെ
നിറവേറ്റിയിരുന്നത് നദികളും മറ്റ് പൊതുജലാശയങ്ങളുമാണ്. മലിനീകരണവും നദികളുടെ
നാശത്തിനിടയാക്കുന്ന മറ്റ് പ്രവര്‍ത്തനങ്ങളും വ്യാപകമായതോടെ ആ സ്ഥിതിക്ക്
മാറ്റംവന്നു. കിട്ടുന്ന വെള്ളമെങ്കിലും ഇനി പാഴാക്കാതെ നോക്കണം. കിണറുകളും
കുളങ്ങളും
തടാകങ്ങളും വൃത്തിയാക്കാനുള്ള പദ്ധതികള്‍ വേണ്ടവിധം പ്രാവര്‍ത്തികമാക്കണം. ഭൂഗര്‍ഭജലചൂഷണം ജലക്ഷാമത്തിന് കാരണമാകുന്നുണ്ട്. അമിതമായി ഭൂഗര്‍ഭജലം
ഊറ്റുന്നതിനാല്‍ പാലക്കാട് ജില്ലയിലും കേരളത്തിന്റെ മറ്റ് ചില
പ്രദേശങ്ങളിലും ജലവിതാനം ഓരോ വര്‍ഷവും 15 സെന്റിമീറ്റര്‍
താഴുന്നതായി റിപ്പോര്‍ട്ടുണ്ട്. ഭൂജലം പൊതുസ്വത്തായി കണ്ട്
വിനിയോഗത്തിന് നിയന്ത്രണം കൊണ്ടുവരുന്നകാര്യം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ് . ജല ചൂഷണംതടയാന്‍ നിയന്ത്രണം അനിവാര്യമാണ്.
. മഴവെള്ളസംഭരണം, വനവത്കരണം
തുടങ്ങിയവയും ഇതിന് അനുബന്ധമായി നടപ്പാക്കേണ്ടതുണ്ട്. വളപ്പുകളില്‍ നീര്‍ക്കുഴികള്‍
കുഴിച്ചും വീടുകളില്‍ സംഭരണികള്‍ സ്ഥാപിച്ചും മഴവെള്ളം പ്രയോജനപ്പെടുത്താം. വീടിന്റെ മുകളില്‍ വീഴുന്ന മഴവെള്ളം പാത്തി വഴി
സമീപത്തെ കുഴിയിലേക്ക് വീഴ്ത്തി
ഭൂമിക്കടിയിലേക്ക് താഴ്ത്താം .
അങ്ങനെ ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്താം .ഒരു സാധാരണ കുടുംബത്തിന്റെ പാചക
ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള വെള്ളം ശേഖരിക്കാന്‍ ഫെറോസിമന്റ് മഴവെള്ള സംഭരണി
മതിയാകും. ലോകത്തിലെ ഏറ്റവും ചെലവു കുറഞ്ഞ കുടിവെള്ള പദ്ധ്തികളിലോന്നായി ഫെറോ
സിമന്റ് മഴവെള്ള സംഭരണ പദ്ധതിയെ ഐക്യ
രാഷ്ട്ര സംഘടന അന്ഗീകരിച്ചിട്ടുണ്ട്. കെട്ടിടങ്ങളുടെ മേല്ക്കുരയില്‍ നിന്നുള്ള മഴ
വെള്ളം പാത്തികള്‍ വഴി അരിച്ചു ഫെറോസിമന്റ് സംഭരണിയില്‍ ശേഖരിക്കുന്നു. മേല്ക്കുരയില്‍
നിന്നുവരുന്ന വരുന്ന വെള്ളം സംഭരണിയിലെ പൈപ്പിലുടെ ഫില്‍റ്റര്‍ യുനിറ്റില്‍
എത്തുന്നു. ഈ ഫിലിറ്ററില്‍ കരി, മണല്‍, കരികല്ല് എന്നിവ മൂന്നു അടുക്കുകളായി
നിക്ഷേപിക്കുന്നു. ഇവയിലൂടെ അരിച്ചിറങ്ങി ടാങ്കില്‍ എത്തുന്ന ജലം
ശുദ്ധമായിരിക്കും. സൂര്യ പ്രകാശം അകത്തു കടക്കാത്തത് കൊണ്ട് പായല്‍ വളരുകയോ
വെള്ളത്തിന്റെ ഗുണമേന്മ നഷ്ടപെടുകയോ ഇല്ല.
കേരളത്തിന്റെ പഴയ ഗ്രഹ നിര്‍മാണ രീതി പുതിയ തലമുറ പഠിക്കണം. പുരപുറത്തു വീഴുന്ന മഴ
വെള്ളം കുഴലുകളിലൂടെ ശേഖരിച്ചു നടുതളത്തിലേക്ക് എത്തിക്കുന്നതാണ് കേരളത്തിന്റെ പഴയ
രീതി. ഇന്ന് വിദേശികളും മറ്റും വിജയകരമായി ഇത് നടപ്പിലാക്കിയിരിക്കുന്നു
. പെയ്തിറങ്ങുന്ന മഴവെള്ളത്തെ കഴിയുന്നിടത്തോളം ഭൂമിയില്‍ ആഴത്തി കഴിഞ്ഞാല്‍ കേരളം രക്ഷപെടും . ജല ദൌര്‍ലഭ്യം നേരിടാനുള്ള
ഏറ്റവും ലളിതമായ മാര്‍ഗ്ഗം ഇതാണ് . മഴ സമൃദ്ധിക്കിടയിലും ജലദൌര്‍ലഭ്യം
കൊണ്ട് പൊറുതിമുട്ടുന്ന മലയാളി മഴ വെള്ളത്തെ
കുടിവെള്ളമാക്കി മാറ്റാന്‍ ശ്രമിക്കേണ്ടിയിരിക്കുന്നു .
അശാസ്ത്രീയമായ വിതരണത്തിലൂടെ 20 മുതല്‍ 40 വരെ ശതമാനം ജലം കേരളത്തില്‍ പാഴാകുന്നുണ്ടെന്നാണ് കണക്ക്. ഈ ദുര്‍വ്യയം
ഒഴിവാക്കണം. ജലലഭ്യത കുറയുകയും കുടിവെള്ളക്ഷാമം രൂക്ഷമാകുകയും ചെയ്താല്‍ ജനങ്ങള്‍ക്ക്
വെള്ളക്കച്ചവടക്കാരെ ആശ്രയിക്കേണ്ടിവരും.ജലലഭ്യത കുറഞ്ഞാല്‍ വൈദ്യുതി ഉത്പാദനവും
ഗണ്യമായി കുറയുമെന്നതാണ് കേരളത്തിന് ആശങ്കയുണ്ടാക്കുന്ന മറ്റൊരു പ്രശ്‌നം. പല
ജലവൈദ്യുതി പദ്ധതികളുടെയും ഉത്പാദനശേഷി പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍
കഴിയുന്നില്ല. സംഭരണികളില്‍ ജലം വീണ്ടും കുറഞ്ഞാല്‍ സ്ഥിതി രൂക്ഷമാകും. വൈദ്യുതി
ഉത്പാദനത്തിന് ബദല്‍മാര്‍ഗങ്ങള്‍ കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങിയാലേ ഇതിന്
ശാശ്വതപരിഹാരം ഉണ്ടാക്കാനാവൂ. പല അയല്‍സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ ഏറേ
മുന്നോട്ടുപോയിക്കഴിഞ്ഞു. കാറ്റില്‍നിന്നും സൂര്യപ്രകാശത്തില്‍നിന്നും ഊര്‍ജം
ഉത്പാദിപ്പിക്കാനാവും. സൂര്യതാപത്തിന്റെ വിനിയോഗം പ്രോത്സാഹിപ്പിക്കാനായി കര്‍ണാടകസര്‍ക്കാര്‍
നിയമംതന്നെ കൊണ്ടുവരുകയുണ്ടായി. സൗരവൈദ്യുതി പദ്ധതികള്‍ ആവിഷ്‌കരിച്ച് കേരളത്തിന്റെ
ഊര്‍ജാവശ്യം മുഴുവന്‍നിറവേറ്റാനാകുമെന്ന് വിദഗ്ധര്‍ പറയുന്നു .ബയോഗ്യാസ്പ്ലാന്റുകള്‍ സ്ഥാപിച്ച് മാലിന്യത്തില്‍നിന്ന് ഊര്‍ജമുണ്ടാക്കുന്ന
രീതിയും വ്യാപകമാക്കാവുന്നതാണ്. ഊര്‍ജോപയോഗത്തിനു മിതത്വം പാലിക്കാന്‍ എല്ലാവരും തയ്യാറാകുകയും വേണം. ജലം ഒരു തുള്ളി പോലും പാഴാക്കരുത് .
പല്ല് തെയ്ക്കുമ്പോഴും ബാത്ത്‌റൂമില്‍
പോകുമ്പോഴും , കുളിക്കുമ്പോഴും
പലരും വെള്ളം അമിതമായി
ഉപയോഗിക്കുകയും പാഴാക്കി കളയുകയും
ചെയ്യുന്നു . ബ്രഷ് ചെയ്യാന്‍
തുടങ്ങുബോഴെ പലരും പൈപ്പ്
തുറന്നിടുന്നു . കുളിക്കാന്‍ ഷവര്‍ തുറന്നിട്ട
ശേഷം ചിലര്‍ ഫോണ്‍ ചെയ്യുന്നു . ഇങ്ങനെ ജീവാമ്രതമായ ജലം വലിയ തോതില്‍ പാഴാകുന്നു. ലോകം
അതിഭയങ്കരമായ കുടിവെള്ള ക്ഷാമം നേരിടാന്‍ പോകുകയാണ് എന്ന്
യു .എന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് .വര്‍ദ്ധിച്ചു വരുന്ന
ജനസംഖ്യയും കാലാവസ്ഥാ വ്യതിയാനവും കുടി വെള്ള ക്ഷാമം വരും
കാലങ്ങളില്‍ രൂക്ഷമാക്കും .വികസ്വര
രാഷ്ര്ടങ്ങളാണ് കുടിവെള്ളത്തിന്റെ ഭവിഷ്യത്ത്
കൂടുതല്‍ അനുഭവിക്കാന്‍ പോകുന്നത്
. ജലലഭ്യത കുറയുകയും കുടിവെള്ള ക്ഷാമം രൂക്ഷമാകുകയും
ചെയ്താല്‍ ജനങ്ങള്‍ക്ക് വെള്ള കച്ചവടക്കാരെ ആശ്രയിക്കേണ്ടിവരും .ജല ലഭ്യത കുറഞ്ഞാല്‍ വൈദ്യുതി ഉത്പാദനവും ഗണ്യമായി കുറയും.വൈദ്യുതി ഉത്പാതനത്ത്തിനു ബദല്‍ മാര്‍ഗ്ഗങ്ങള്‍ കൂടുതലായി ഉപയോഗിക്കാന്‍ കേരളത്തിനു കഴിയണം . അയല്‍ സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ ഏറെ മുന്നോട്ടു പോയി കഴിഞ്ഞു. കാറ്റില്‍
നിന്നും സൂര്യപ്രകാശത്തില്‍ നിന്നും
ഊര്‍ജം ഉത്പാതിപ്പിക്കാന്‍ കഴിയും.
ബയോഗ്യാസ് പ്ലാന്‍റ്കള്‍ സ്ഥാപിച്ച് മാലിന്യത്തില്‍ നിന്ന് ഊര്‍ജം ഉണ്ടാക്കുന്ന രീതിയും വ്യാപകമാക്കാവുന്നതാണ് . വര്‍ദ്ധിച്ചു വരുന്ന
വ്യവസായ ങ്ങള്‍ക്കും , സാമ്പത്തിക വളര്‍ച്ചക്കും
ജലം ഒരു അനിവാര്യ ഘടകം തന്നെയാണ് . എല്ലാ
ജീവജാലങ്ങള്‍ക്കും സസ്യങ്ങള്‍ക്കും
അനിവാര്യമായ , ജീവാമ്ര്ത്മായ ജലം ഒരു
തുള്ളി പോലും പാഴാക്കുകയോ മലിനമാക്കുകയോ ചെയ്യാന്‍ പാടില്ല.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment