Pages

Monday, September 10, 2012

44,000 വിദേശികള്‍ക്ക് കുവൈത്തില്‍ യാത്രാവിലക്ക്‌


44,000 വിദേശികള്‍ക്ക്
 കുവൈത്തില്‍ യാത്രാവിലക്ക്‌
                                                         പി.സി. ഹരീഷ്‌

കു
വൈത്തില്‍  സ്വദേശികളും വിദേശികളുമുള്‍പ്പെടെയുള്ള 86,000 പേര്‍ക്ക് യാത്രാവിലക്ക്. ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ കണക്കുകളനുനസരിച്ച് 44,000 വിദേശികളും 42,000 സ്വദേശികളും ഉള്‍പ്പെടുന്നതാണ് പട്ടിക. ഇന്ത്യ, ബംഗ്ലാദേശ്, ഈജിപ്ത്, പാകിസ്താന്‍, നേപ്പാള്‍, ഫിലിപ്പീന്‍സ്, എത്യോപ്യ, സിറിയ, ലബനന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.സാമ്പത്തിക ഇടപാടുകള്‍ കൂടാതെ ടെലിഫോണ്‍ വരിസംഖ്യ, വൈദ്യുതിബില്‍ കുടിശ്ശിക വരുത്തിയിട്ടുള്ളവരും സര്‍ക്കാറിന്റെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയവരില്‍പ്പെടുന്നു. 50 ദിനാര്‍ വരെ സാമ്പത്തികബാധ്യതയുള്ള ഏതാനും മലയാളികളും യാത്രയ്ക്കായി വിമാനത്താവളത്തിലെത്തി യാത്ര തുടരാനാവാതെ മടങ്ങേണ്ടിവന്നവരില്‍ ഉള്‍പ്പെടുന്നു. 

എന്നാല്‍ വിമാനത്താവളത്തിലെ പ്രത്യേക കൗണ്ടറില്‍ കുടിശ്ശിക അടച്ചതിനുശേഷം യാത്ര തുടരുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.അതേസമയം, യാത്രാവിലക്ക് പട്ടികയില്‍ ഉള്‍പ്പെടുന്ന സ്വദേശി യുവാവ് നുവേയ്‌സിബ് അതിര്‍ത്തിയില്‍ കുടിയേറ്റവിഭാഗം ഉദ്യോഗസ്ഥന്റെ സഹായത്തോടെ രാജ്യം വിട്ട് സൗദി അറേബ്യയിലേക്ക് യാത്രപോയി മടങ്ങിവരവെ സുരക്ഷാ അധികൃതരുടെ പിടിയിലായി. രാജ്യം വിട്ടുപോകുന്നതിന് അതിര്‍ത്തി കുടിയേറ്റവിഭാഗം ഉദ്യോഗസ്ഥന് കൈക്കൂലി നല്കിയതായി ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തിയ പ്രതിയെ തുടരന്വേഷണത്തിന് ബന്ധപ്പെട്ട കേന്ദ്രത്തിന് കൈമാറി.ഉപഭോക്താക്കള്‍ ടെലിഫോണ്‍ബില്‍, വൈദ്യുതി
വെള്ളം ബില്‍ കുടിശ്ശിക എത്രയും വേഗം അടച്ചുതീര്‍ക്കണമെന്നും അല്ലാത്തപക്ഷം യാത്രാവിലക്ക് പട്ടികയില്‍ കുടിശ്ശികയുള്ളവരെ ഉള്‍പ്പെടുത്തുമെന്നും, ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്കി. അതിനിടെ ജല-വൈദ്യുതി മന്ത്രാലയത്തിന് ഉപഭോക്താക്കളില്‍ നിന്നും പിരിഞ്ഞുകിട്ടാനുള്ള കുടിശ്ശിക 212 മില്യന്‍ കുവൈത്ത് ദിനാര്‍ കവിഞ്ഞതായി ജല-വൈദ്യുതി മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്ദുള്ള അല്‍-ഹാജിരി അറിയിച്ചു. എന്നാല്‍ ഉപഭോക്താക്കളുടെ ജല-വൈദ്യുതി ബന്ധം റദ്ദാക്കുന്നത് ഒിേവാക്കി എത്രയും വേഗം മന്ത്രാലയത്തിന് ലഭിക്കാനുള്ള കുടിശ്ശിക ഈടാക്കുന്നതിനുള്ള സത്വരനടപടിക്ക് ഉന്നത അധികാരികള്‍ നിര്‍ദേശം നല്കിയതായും അല്‍-ഹാജിരി പറഞ്ഞു.അതേസമയം അനധികൃത കുടിയേറ്റക്കാര്‍ക്കായുള്ള തിരച്ചില്‍ സുരക്ഷാവിഭാഗം ശക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശോധനയില്‍ നിരവധി പേര്‍ പിടിയിലായി. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരും ബംഗ്ലാദേശികളുമാണധികവും. താമസരേഖ കാലാവധി കഴിഞ്ഞവരും, ശരിയാ സ്‌പോണ്‍സറുടെ കൂടെയല്ലാതെ തൊഴില്‍ ചെയ്യുന്നവരേയുമാണ് കണ്ടെത്തിയതെന്ന് സുരക്ഷാവിഭാഗം അറിയിച്ചു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: