വിമുക്തഭടന്മാരുടെ ചിരകാലാവശ്യമായ 'ഒരു റാങ്ക് ഒരു പെന്‍ഷന്' കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം..പ്രതിരോധസര്‍വീസിലെ ശമ്പളം, പെന്‍ഷന്‍ തുടങ്ങിയകാര്യങ്ങളും വിമുക്തഭടന്മാരുടെ ആവശ്യങ്ങളും പരിഗണിക്കാന്‍ ഇക്കഴിഞ്ഞ ജൂലായിലാണ് സര്‍ക്കാര്‍ കമ്മിറ്റി രൂപവത്കരിച്ചത്. കാബിനറ്റ് സെക്രട്ടറി അജിത് സേഥ് തലവനായ ഈ സമിതിയില്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, പ്രതിരോധസെക്രട്ടറി, വിമുക്തഭടക്ഷേമവകുപ്പു സെക്രട്ടറി തുടങ്ങിയവര്‍ അംഗങ്ങളായിരുന്നു. സമിതി റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു. ഒരേ കാലയളവില്‍ ഒരേ റാങ്കിലുണ്ടായിരുന്നവര്‍ക്ക് ഒരേ പെന്‍ഷന്‍ നല്‍കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പെന്‍ഷന്‍ വര്‍ധിപ്പിക്കുമ്പോള്‍ അതിന്റെ ആനുകൂല്യം നേരത്തേ പെന്‍ഷന്‍ പറ്റിയവര്‍ക്കും ലഭിക്കും. 2,300 കോടിരൂപയാണ് ഇതിന് വേണ്ടിവരിക.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment