വടക്കേവീട്ടില്‍ കുടുംബയോഗം
നടത്തി
ഉമ്മന്നൂര്‍ വടക്കേവീട്ടില്‍ കുടുംബ പൊതുയോഗം ഉമ്മന്നൂര്‍
മാര്‍ശെമവൂര്‍ ദസ്തുനി ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് പാരിഷ് ഹാളില്‍ നടത്തി.
അനില്‍ ജോണിന്റെ അധ്യക്ഷതയില്‍ പ്രൊഫ. ജോണ്‍ കുരാക്കാരന്‍ ഉദ്ഘാടനം ചെയ്തു. ലോഗോ
പ്രകാശനം പി.വി.ജോണും വടക്കേവീട്ടില്‍ കുടുംബത്തിലെ യുവ ഡോക്ടര്‍മാരെ ആദരിക്കല്‍
ഫാ. തോമസ് ജോണ്‍ പണയിലും, മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കല്‍ പഞ്ചായത്തുമെമ്പര്‍
പി.വി.അലക്‌സാണ്ടറും നിര്‍വഹിച്ചു. കുടുംബ ചരിത്ര വിശദീകരണം കെ.ബേബിക്കുട്ടി
നടത്തി. ജോസ് ചെമ്പറ്റ, അഡ്വ.കല്ലട പി.കുഞ്ഞുമോന്‍ എന്നിവര്‍
പ്രഭാഷണം നടത്തി. അനുശോചന പ്രമേയം വി.സി.ഡാനിയേല്‍ അവതരിപ്പിച്ചു. എം.ജേക്കബ്
വയയ്ക്കല്‍, പാസ്റ്റര്‍ പി.ജെ. ഡാനിയേല്‍, കെ.ബേബിക്കുട്ടി, മറിയാമ്മ ജോണ്‍, കുഞ്ഞമ്മ ജോര്‍ജ്ജ്, ഇ.എം.ജോയിക്കുട്ടി, പി.ജി.തോമസ്, പി.വി.ഡാനിയേല്‍,
ടി.അലക്‌സാണ്ടര്‍ പെരുമ്പ, ടി.ഐ.യോഹന്നാന്‍, ജി.തങ്കച്ചന്‍, എ.ജോസ് എന്നിവര്‍ സംസാരിച്ചു.
ഉമ്മന്നൂര്‍ തോമസ്, പി.വി.അലക്‌സാണ്ടര്‍, ജോസ് ചെമ്പറ (രക്ഷാധികാരികള്‍) പി.വി.ജോണ്‍ (പ്രസിഡന്റ് കെ.ബെബികുട്ടി,
വി.സി.ഡാനിയേല്‍ (സെക്ര.മാര്‍) എന്നിവരെ തിരഞ്ഞെടുത്തു. ഉമ്മന്നൂര്‍
തോമസ് സ്വാഗതവും വി.സി.ഡാനിയേല്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment